1 GBP = 103.87
breaking news

ഏകദിന ഒരുക്ക കണ്‍വന്‍ഷന്‍ ഇന്ന് പ്രസ്റ്റണില്‍ …മാഞ്ചസ്റ്ററിലും ഗ്‌ളാസ്‌ഗോയിലും ഏകദിന കണ്‍വന്‍ഷന്‍ ഭക്തിസാന്ദ്രമായി; അടുത്ത കണ്‍വന്‍ഷന്‍ 19ന് കവന്‍ട്രിയില്‍….

ഏകദിന ഒരുക്ക കണ്‍വന്‍ഷന്‍ ഇന്ന് പ്രസ്റ്റണില്‍ …മാഞ്ചസ്റ്ററിലും ഗ്‌ളാസ്‌ഗോയിലും ഏകദിന കണ്‍വന്‍ഷന്‍ ഭക്തിസാന്ദ്രമായി; അടുത്ത കണ്‍വന്‍ഷന്‍ 19ന് കവന്‍ട്രിയില്‍….

ഫാ. ബിജു കുന്നയ്ക്കാട്ട്

ഗ്‌ളാസ്‌ഗോ: പന്തക്കുസ്താ ദിവസം പരിശുദ്ധാത്മാവിനെ സ്വീകരിച്ച് സുവിശേഷപ്രഘോഷണത്തിനിറങ്ങിയ ശ്ലീഹന്മാരുടെ അതേ ഉത്തരവാദിത്വം തന്നെയാണ് ക്രൈസ്തവര്‍ക്കുള്ളതെന്ന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍. ഗ്‌ളാസ്‌ഗോയിലെ ഹാമില്‍ട്ടണ്‍ സെന്റ്. കൂത്ത്‌ബെര്‍ട്ട് ദേവാലയത്തില്‍ നടന്ന അഞ്ചാം ഏകദിന ഒരുക്ക ധ്യാനത്തില്‍ ദിവ്യബലി മദ്ധ്യേ വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഈ ലോകത്തില്‍ നീതിമാന്മാരായി ജീവിക്കുന്നവര്‍ക്ക് വരും ലോകത്തില്‍ സ്വര്‍ഗഭാഗ്യം നേടാനാകുമെന്നും അവസാനവിധിയെ കുറിച്ച് അവര്‍ക്കു പേടിക്കേണ്ടതില്ലെന്നും പിതാവ് സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.

തിങ്കളാഴ്ച ലോങ്സൈറ്റ് സെന്റ് ജോസഫ്സ് ദേവാലയത്തില്‍ വച്ച് നടന്ന മാഞ്ചസ്റ്റര്‍ റീജിയണിലെ ഒരുക്ക ധ്യാനത്തിലും നിരവധിയാളുകള്‍ പങ്കെടുത്തു. റവ. ഫാ. സജിമോന്‍ മലയില്‍ പുത്തന്‍പുരയലിന്റെ നേതൃത്വത്തില്‍ ആതിഥ്യമരുളിയ കണ്‍വന്‍ഷനില്‍ റവ. ഫാ. സോജി ഓലിക്കല്‍, ബ്രദര്‍. റെജി കൊട്ടാരം എന്നിവര്‍ വചന ശുശ്രൂഷ നയിച്ചപ്പോള്‍ പീറ്റര്‍ ചേരാനെല്ലൂരിന്റെ നേതൃത്വത്തിലുള്ള സംഗീത ശുശ്രൂഷയും ദൈവീക ചിന്തകളുണര്‍ത്തി.

ഏകദിന കണ്‍വന്‍ഷന്റെ ആറാം ദിവസത്തെ ഒരുക്ക ശുശ്രൂഷകള്‍ ഇന്ന് പ്രസ്റ്റണില്‍ നടക്കും. പ്രസ്റ്റണ്‍ സെന്റ്. അല്‍ഫോന്‍സാ കത്തീഡ്രലില്‍ രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെയാണ് തിരുക്കര്‍മ്മങ്ങള്‍. പ്രസ്റ്റണ്‍ റീജിയന് കീഴിലുള്ള വി. കുര്‍ബ്ബാന കേന്ദ്രങ്ങളില്‍ നിന്നും വരുന്ന വിശ്വാസികളെയും വൈദികരെയും സ്വീകരിക്കാന്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി റീജിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ചാന്‍ചലര്‍ ഡോ. മാത്യു പിണക്കാട്ട് അറിയിച്ചു. മാര്‍ ജോസഫ് സ്രാമ്പിക്കല്‍, റവ. ഫാ. സോജി ഓലിക്കല്‍, റവ. ഫാ. ഫാന്‍സുവാ പത്തില്‍, ബ്രദര്‍. റെജി കൊട്ടാരം, പീറ്റര്‍ ചേരാനെല്ലൂര്‍ തുടങ്ങിയവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. ഗ്‌ളാസ്‌ഗോയില്‍ ഇന്നലെ നടന്ന ഏകദിന കണ്‍വന്‍ഷന്‍ വിജയമാക്കുവാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായി റീജിയന്‍ ഇന്‍ ചാര്‍ജ് റവ. ഫാ. ജോസഫ് വെമ്പാടുന്തുറ അറിയിച്ചു.

ഇന്ന് ധ്യാനം നടക്കുന്ന പ്രസ്റ്റണ്‍ കത്തീഡ്രലിന്റെ വിലാസം:

St. Alphonsa of Immaculate conception Cathedral

St. Ignatious Square

Preston

PR11TT

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more