1 GBP = 103.12

സാമൂഹിക അകലം പാലിച്ച് മാനസിക ഐക്യം പ്രഖ്യാപിച്ച് മലയാളിയുടെ ഓണം

സാമൂഹിക അകലം പാലിച്ച് മാനസിക ഐക്യം പ്രഖ്യാപിച്ച് മലയാളിയുടെ ഓണം

എഡിറ്റോറിയൽ

ലോകമെമ്പാടുമുള്ള മലയാളികൾ ജാതിമതഭേദമില്ലാതെ ഒത്തുകൂടുകയും ആഘോഷിക്കുകയും ചെയ്യുന്ന ഉത്സവമാണ് ഓണം. ഓണക്കാലത്തെ ഓർമ്മകൾ എല്ലാ മലയാളിക്കും ഗൃഹാതുരത്വം ഉണർത്തുന്നതാണ്. പുതിയ പ്രതീക്ഷകൾ ആണ് ഓരോ ഓണനാളുകളും നമുക്ക് മുന്നിൽ കാഴ്ചവയ്ക്കുന്നത്. വിളവെടുപ്പിൻ്റെയും സമ്പൽസമൃദ്ധിയുടെയും കൂടി ഉത്സവമാണ് ഓണം. എത്ര വിഷമങ്ങൾ ഉണ്ടെങ്കിലും എല്ലാ മലയാളികളും അതെല്ലാം മറന്ന് ഒത്തൊരുമയോടെ ഓണാഘോഷങ്ങളിൽ പങ്കു ചേരുന്നു. ഇന്നാലിക്കുറി മഹാമാരി പിഴുതെറിഞ്ഞ ഓണാഘോഷത്തിന്റെ പകിട്ട് കുറഞ്ഞെങ്കിലും തോറ്റ് കൊടുക്കാൻ മലയാളി മനസ്സുകൾ തയ്യാറായില്ല. ആഴ്ചകൾ നീണ്ട സോഷ്യൽ മീഡിയ ലൈവ് ഷോകളിലൂടെയും വിർച്വൽ ആഘോഷ പരിപരിപാടികളിലൂടെയും സജീവമായി മലയാളികൾ.

ഏതു ദേവനും ഒരു അസുര ഭാവവും ഏതു അസുരനും ഒരു ദൈവീക ഭാവവും ഉണ്ടെന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന നാളുകളാണ് ഓണത്തിൻ്റേത്. അറിഞ്ഞുകൊണ്ട് എല്ലാം ദാനംചെയ്ത മഹാബലിയുടെ ഓർമ്മനാൾ. വർഷത്തിൽ ഒരിക്കൽ മാത്രമുള്ള ശർക്കരപ്പായസത്തിലും, ഓണക്കോടിയിലുമെല്ലാം ഒരുമയുടെ വർണ്ണങ്ങൾ തിരിച്ചറിയുന്നവരാണ് നാം.

വരൾച്ചയും പ്രളയവും മഹാമാരിയും ഒക്കെ പിന്നിട്ടിട്ടും നമ്മുടെ കേരള നാട് വർണ്ണങ്ങൾ ചാലിച്ച് പുഷ്പസുഗന്ധിയായി നിൽക്കുന്നു. ഈ ആകുലതകൾക്കിടയിൽ തോലടർന്ന് പിടി പൊട്ടിയ നമ്മുടെ മനസ്സുകളെ ചേർത്തു നിർത്താനും അതിൽ ചെത്തിയും ചെന്താമരയുമൊക്കെ വിരിയിക്കുന്നതുമാകട്ടെ ഈ ഓണക്കാലം.

എല്ലാ മാന്യ വായനക്കാർക്കും യുക്മ ന്യൂസിന്റെ തിരുവോണാശംസകൾ…….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more