1 GBP = 103.94

കോവിഡ് കാലത്തെ ഓണക്കാലം ആഘോഷമാക്കാൻ ഓണപ്പാട്ടുമായി ബ്രിട്ടനിലെ വോക്കിങ്ങിൽ നിന്നും നഥാനിയാ ജേക്കബും , കൂടെ ബ്രിട്ടീഷുകാരായ കൂട്ടുകാരും

കോവിഡ് കാലത്തെ ഓണക്കാലം ആഘോഷമാക്കാൻ ഓണപ്പാട്ടുമായി ബ്രിട്ടനിലെ വോക്കിങ്ങിൽ നിന്നും നഥാനിയാ ജേക്കബും , കൂടെ ബ്രിട്ടീഷുകാരായ കൂട്ടുകാരും

ഷൈമോൻ തോട്ടുങ്കൽ

ലണ്ടൻ . ലോകത്തെവിടെയെന്നങ്കിലും മലയാളിക്ക് ഓണം ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മ തന്നെയാണ് , ലോക്ക് ഡൗണിലായതിനാൽ ആഘോഷത്തിന്റെ പൊലിമ ഒട്ടും കുറയാതെ തന്നെ വീടുകളിലേക്ക് ചുരുങ്ങിയെങ്കിലെയും ഓൺലൈനിലും സോഷ്യൽ മീഡിയയിലും ഒക്കെ ഓണ സ്മരണകളും ആഘോഷ പരിപാടികളും സജീവമാക്കി നിലനിർത്തുവാൻ ഉള്ള പരിശ്രമത്തിലാണ് ഓരോ മലയാളിയും , പ്രവാസികളെ സംബന്ധിച്ച് ഓണാഘോഷത്തിന് മാറ്റ് കൂട്ടുവാനും  നാടിന്റെ സ്മരണകൾ പുനഃർജനിപ്പിക്കുവാനും  എന്ത് ചെയ്യുവാനും തയ്യാറായാണ് സാധാരണ ഓണക്കാലം കടന്നു പോകുന്നത് .

ഈ ഓണക്കാലത്ത്  ലോക മലയാളികൾക്ക് ഓണസ്മരണകളുമായി ഒരു വ്യത്യസ്താമായ ഗാനവുമായി എത്തിയിരിക്കുന്നത് വോക്കിങ്ങിൽ നിന്നുള്ള നഥാനിയാ ജേക്കബ് ആണ് , നോർഡി ജേക്കബിന്റെയും മെലാനി ജേക്കബിന്റെയും പുത്രിയായ ഈ കൊച്ചു മിടുക്കി  ആലപിച്ചിരിക്കുന്ന നാടുണർന്നെ എന്ന ഗാനം ഈ ഓണക്കാലത്തു എല്ലാവരെയും മലയാളത്തിന്റെ നന്മകളിലേക്കു കൂട്ടികൊണ്ടു പോകും എന്ന കാര്യം നിസംശയം പറയാം . എം . ജി ശ്രീകുമാർ നേതൃത്വം നൽകുന്ന ട്യൂട്ടേഴ്സ് വാലി മ്യൂസിക് അക്കാദമിയിലെ സംഗീത വിദ്യാർഥിനി ആയ നഥാനിയാ ഇതിനകം ചില മ്യൂസിക് ആൽബങ്ങളിലും , ബ്രിട്ടനിൽ നടന്ന പല സംഗീത ഷോകളിലും പാടിയിട്ടുണ്ട് .

ഈ മനോഹര ഗാനത്തിന്റെ ദൃശ്യാവിഷ്കരണത്തിൽ നഥാനിയായയുടെ ബ്രിട്ടീഷുകാരായ കൂട്ടുകാരും മലയാളത്തനിമയുള്ള വേഷ  വിധാനങ്ങളുമായി ഓണം ആഘോഷിക്കുന്ന ദൃശ്യങ്ങളും പൂക്കളമിടുന്ന ദൃശ്യങ്ങളും ഒക്കെ മനോഹരമായി  ആവിഷ്കരിച്ചിട്ടുണ്ട് .തിരുവാതിരയും , കൈകൊട്ടിക്കളിയും , നൃത്തവും ഒക്കെ ഇഴ ചേർത്തുള്ള ഒരു അടിപൊളി ബ്രിട്ടീഷ് മലയാളി ഓണ ആഘോഷ ഗാനം എല്ലാവര്ക്കും ഏറെ ഇഷ്ടപ്പെടും എന്നുറപ്പാണ് , ചന്ദ്ര ശേഖരൻ കഴിമ്പ്രം രചനയും , സച്ചിദാനന്ദൻ വലപ്പാട് സംഗീതവും നിർവഹിച്ചിരിക്കുന്ന ഈ ഗാനം കേൾക്കുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more