1 GBP = 103.89

വിദേശ യാത്രയ്ക്കുള്ള ചിലവേറിയ കോവിഡ് ടെസ്റ്റുകൾക്ക് പകരമായി അഞ്ചു പൗണ്ടിന്റെ സ്പോട്ട് കോവിഡ് ടെസ്റ്റുകൾ നടപ്പാക്കാൻ ആലോചന

വിദേശ യാത്രയ്ക്കുള്ള ചിലവേറിയ കോവിഡ് ടെസ്റ്റുകൾക്ക് പകരമായി അഞ്ചു പൗണ്ടിന്റെ സ്പോട്ട് കോവിഡ് ടെസ്റ്റുകൾ നടപ്പാക്കാൻ ആലോചന

ലണ്ടൻ: സർക്കാരിന്റെ നിലവിലെ ചിലവേറിയ കോവിഡ് പരിശോധനകൾ വിദേശ യാത്രക്കാർക്ക് താങ്ങാൻ കഴിയുന്ന തരത്തിലാകുമെന്ന് സൂചന.
നിലവിൽ ബ്രിട്ടനിലെത്തുന്ന എല്ലാ യാത്രക്കാർക്കും വിലയേറിയ ‘ഗോൾഡ്-സ്റ്റാൻഡേർഡ്’ പരിശോധന ആവശ്യമാണ്. എന്നാൽ കഴിഞ്ഞ രാത്രി ബോറിസ് ജോൺസൺ പറഞ്ഞത്, ഈ ടെസ്റ്റുകൾക്ക് പകരമായി ഓൺ-ദി-സ്പോട്ട് ടെസ്റ്റുകൾ ഉപയോഗിക്കാൻ കഴിയുമോ എന്ന് ആലോചിക്കാൻ താൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടുവെന്നാണ്. ഹോളിഡേ മാർക്കറ്റ് വീണ്ടും തുറക്കുന്നത് ഒരു ‘മുൻ‌ഗണന’യായി താൻ കാണുന്നുവെന്നും മെയ് 17 മുതൽ യാത്ര പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വെളിപ്പെടുത്തി.

യുകെയിലേക്ക് വരുന്ന ആർക്കും ഒരു പ്രീ-ഫ്ലൈറ്റ് ടെസ്റ്റ് നടത്തുകയും രണ്ട്-സ്വാബ് പാക്കേജ് വാങ്ങുകയും വേണം. ഔദ്യോഗിക പാക്കേജുകൾ ഗോൾഡ് -സ്റ്റാൻഡേർഡ് പി‌സി‌ആർ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു, ഇതിന് 200 പൗണ്ടാണ് ചിലവ്. സർക്കാർ നൽകുന്ന ‘ലാറ്ററൽ ഫ്ലോ ഉപകരണങ്ങളിലേക്ക്’ യാത്രക്കാർക്ക് മാറാൻ കഴിയുമോ എന്നതാണ് ഉദ്യോഗസ്ഥർ ഇപ്പോൾ പരിശോധിക്കുന്നത്.

മാസങ്ങളുടെ ലോക്ക്ഡൗണിനുശേഷം ഒരു വിദേശ അവധിക്കാലം ആഗ്രഹിക്കുന്ന ദശലക്ഷക്കണക്കിന് ബ്രിട്ടീഷുകാർക്ക് ഈ നീക്കം പ്രതീക്ഷ നൽകും. ചിലവ് കുറഞ്ഞ ടെസ്റ്റുകൾ ഉപയോഗിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് ജോൺസൺ വെളിപ്പെടുത്തി, സാധ്യമായത്ര എളുപ്പത്തിൽ കാര്യങ്ങൾ ചെയ്യണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും സാധാരണക്കാരായ കുടുംബങ്ങൾക്ക് ഇത് താങ്ങാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more