1 GBP = 103.16

ഒമിക്രോൺ നാൽപ്പത്തിയഞ്ച് രാജ്യങ്ങളിൽ സ്ഥിരീകരിച്ചു

ഒമിക്രോൺ നാൽപ്പത്തിയഞ്ച് രാജ്യങ്ങളിൽ സ്ഥിരീകരിച്ചു

ല​ണ്ട​ൻ: കോ​വി​ഡ്​ ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം സ്​​ഥി​രീ​ക​രി​ച്ച്​ ദി​വ​സ​ങ്ങ​ൾ​ക്കി​ടെ 45 രാ​ജ്യ​ങ്ങ​ളി​ൽ ക​ണ്ടെ​ത്തി​യ​തോ​ടെ അ​തി​ജാ​ഗ്ര​ത​യി​ൽ ലോ​കം. ര​ണ്ടു വ​ർ​ഷം നീ​ണ്ട കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കു ശേ​ഷം ലോ​കം ക്രി​സ്​​മ​സ്​ അ​വ​ധി​യി​ലേ​ക്കും ആ​ഘോ​ഷ​ങ്ങ​ളി​ലേ​ക്കും​ ഉ​ണ​രാ​നി​രി​ക്കെ​യാ​ണ്​ ഞെ​ട്ടി​ക്കു​ന്ന വേ​ഗ​ത്തി​ൽ പു​തി​യ വ​ക​ഭേ​ദം പ​ട​രു​ന്ന​ത്.

മി​ക്ക യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലും ഒ​മി​ക്രോ​ൺ ഇ​തി​ന​കം നി​ര​വ​ധി പേ​രി​ൽ സ്​​ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. യു.​എ​സി​ൽ 16 സം​സ്​​ഥാ​ന​ങ്ങ​ളി​ൽ വൈ​റ​സ്​ ബാ​ധി​ത​രെ തി​രി​ച്ച​റി​ഞ്ഞു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ കോ​വി​ഡ്​ ബാ​ധി​ത​ർ ക​ഴി​ഞ്ഞ ദി​വ​സം 16,000 ആ​ണ്. 

ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളാ​ണ്​ ഇ​പ്പോ​ഴും ഒ​മി​ക്രോ​ൺ ഭീ​തി​യി​ൽ ബ​ഹു​ദൂ​രം മു​ന്നി​ലെ​ങ്കി​ലും യൂ​റോ​പ്പി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച്​ രാ​ജ്യ​ങ്ങ​ൾ ക​രു​ത​ൽ കൂ​ട്ടി​യി​ട്ടു​ണ്ട്. പോ​ള​ണ്ട്, ​സ്​​​ലോ​വാ​ക്യ, ഇ​റ്റ​ലി, സ്​​കോ​ട്​​ല​ൻ​ഡ്​ തു​ട​ങ്ങി​യ​വ ഇ​തി​ന​കം ഭാ​ഗി​ക​മാ​യെ​ങ്കി​ലും നി​യ​ന്ത്ര​ണ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു ക​ഴി​ഞ്ഞു. ​ക്രൊ​യേ​ഷ്യ, നേ​പാ​ൾ, റ​ഷ്യ, അ​ർ​ജ​ൻ​റീ​ന എ​ന്നി​വ​യി​ലാ​ണ്​ അ​വ​സാ​ന​മാ​യി ഒ​മി​ക്രോ​ൺ ബാ​ധ സ്​​ഥി​രീ​ക​രി​ച്ച​ത്.

അ​തേ സ​മ​യം, കോ​വി​ഡ്​ മ​ഹാ​മാ​രി ലോ​ക​ത്ത്​ മ​ലേ​റി​യ മ​ര​ണം വ​ർ​ധി​പ്പി​ച്ച​താ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന വ്യ​ക്ത​മാ​ക്കി. അ​വ​ശ്യ സേ​വ​ന​ങ്ങ​ൾ വ​ഴി​മു​ട്ടി​യ​താ​ണ്​ ല​ക്ഷ​ങ്ങ​ൾ അ​ധി​ക​മാ​യി മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങാ​ൻ കാ​ര​ണം. 2020ൽ 24.1 ​കോ​ടി പേ​രി​ലാ​ണ്​ പു​തു​താ​യി മ​ലേ​റി​യ വ​ന്ന​ത്. 

1.4 കോ​ടി പേ​രാ​ണ്​ മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ കൂ​ടി​യ​ത്. മ​ര​ണ​സം​ഖ്യ 69,000 ആ​യി​രു​ന്ന​ത്​ 627,000 ആ​യും കൂ​ടി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more