1 GBP = 103.90

നോർക്കയുടെ ഐഡിന്‍റിറ്റി കാര്‍ഡ് ഉള്ള പ്രവാസി മലയാളികള്‍ക്ക് ഒമാൻ എയർ ടിക്കറ്റ് നിരക്കില്‍ ഏഴു ശതമാനം ഇളവ്

നോർക്കയുടെ ഐഡിന്‍റിറ്റി കാര്‍ഡ് ഉള്ള പ്രവാസി മലയാളികള്‍ക്ക് ഒമാൻ എയർ ടിക്കറ്റ് നിരക്കില്‍ ഏഴു ശതമാനം ഇളവ്

മസ്ക്കറ്റ്: മലയാളികൾക്ക് ആശ്വാസമായി ടിക്കറ്റ് നിരക്കിൽ ഇളവ് അനുവദിച്ച് ഒമാൻ എയർ. നോർക്കയുടെ ഐഡിന്‍റിറ്റി കാര്‍ഡ് ഉള്ള പ്രവാസി മലയാളികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഏഴു ശതമാനം ഇളവ് ലഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചതാണ് ഇക്കാര്യം. ഇന്ത്യയില്‍നിന്ന് വിദേശത്തേയ്ക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് ടിക്കറ്റ് നിരക്കിലെ ഇളവ് മലയാളി യാത്രക്കാർക്ക് പ്രയോജനപ്പെടുത്താം.

പിണറായി വിജയന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

നോര്‍ക്കയുടെ ഐഡിന്‍റിറ്റി കാര്‍ഡ് ഉള്ള പ്രവാസി മലയാളികള്‍ക്ക് ഇനി മുതല്‍ ഒമാന്‍ എയറിന്‍റെ വിമാനത്തില്‍ ഇന്ത്യയില്‍നിന്ന് വിദേശത്തേയ്ക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് ടിക്കറ്റ് നിരക്കില്‍ ഏഴു ശതമാനം ഇളവ് ലഭിക്കും. ഇതുസംബന്ധിച്ച ധാരണാപത്രം നോര്‍ക്ക റൂട്സ്സ്, ഒമാന്‍ എയര്‍ അധികൃതര്‍ കൈമാറി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more