സുജു ഡാനിയേൽ
ക്രോയിഡോൺ: കോൺഗ്രെസ്സ് പ്രസ്ഥാനത്തിന്റെ ആശങ്ങളോടും നിലപടുകളോടും ചേർന്ന് നിന്നുകൊണ്ട് യൂ കെ യിലെ മലയാളി സമൂഹത്തിന്റെ മുൻനിരയിൽ പ്രവർത്തിക്കുന്ന OICC നാഷണൽ കമ്മറ്റി കഴിഞ്ഞ വര്ഷം നടത്തിയ യൂ കെ യിലെ ഏറ്റവും നല്ല സാമൂഹിക പ്രവർത്തകനുള്ള ശ്രീ ടി ഹരിദാസ് എന്റോള്മെന്റ് അവാർഡ് ദാന പരിപാടിയെ ഏറ്റെടുത്തു കെങ്കേമമായി നടത്തിയത് ഒഐസിസി സറെ റീജൺ കമ്മറ്റിയാണ്, തുടർന്നും 2022 ലെ ഓണാഘോഷ പരിപാടിയും മികവ് കൊണ്ടും അംഗബലം കൊണ്ടും ചരിത്രപരമായ വിജയം കൈവരിച്ചിരുന്നു. 400 ൽ പരം ആളുകൾക്ക് ചിട്ടയോടും മാതൃകാപരമായും ഓണസദ്യ വിളമ്പിയാണ് OICC ചരിത്രം രചിച്ചത് ഒപ്പം വൈകുന്നേരം 3 മണിമുതൽ 7 മണി വരെ നീണ്ടു നിന്ന, നൃത്ത്യ , നൃത്ത്യങ്ങളും , ഗാനമേളയും തിരുവാതിര കളികളും , മറ്റു കലാ പരിപാടികളുമായി മലയാളി തനിമ നിലനിർത്തി കൊണ്ട് മലയാളിക്കൾക്ക് മറക്കനാവാത്ത ഓണ ദിനം യു.കെ. മലയാളികൾക്ക് സമ്മനിച്ച നിറവിലാണ് ഒഐസിസി സറെ നേതൃത്വവും, സംഘാടകരും.
ഓണാഘോഷ പരുപാടിയിൽ സദസിനെ ഇളക്കിമറിച്ച ശ്രുതിലയ ലണ്ടൻ തന്നെയാണ് ജനുവരി 21 ന് നടക്കുന്ന ക്രിസ്മസ് , പുതുവത്സര പരിപാടിയിലും “ഗാനമേള യും മിമിക്രിയും ” അണിച്ചൊരുക്കുന്നത് , ഒപ്പം ക്രിസ്മസ് കരോൾ , ക്ലാസിക്ക് ഡാൻസ് , സിനിമാറ്റിക്ക് ഡാൻസ് , DJ എന്നിവയെല്ലാം ഉൾപ്പെടുന്ന വൈവിധ്യമാർന്ന നിരവധി കലാ പരിപാടികളും കോർത്തിണക്കിയിരിക്കുന്നു , ക്രോയിഡോൺ ദം ട്രീറ്റ് ഒരുക്കുന്ന രുചിയൂറും ക്രിസ്മസ് ഡിന്നർ ലണ്ടൻ മലയാളികൾക്ക് ഒരു അനുഭുതിയാകും എന്നുറപ്പാണ് . കോവൻഡ്രി ജാസ് ഡിജിറ്റൽ ലൈവ് ഈ പരിപാടിക്കായി ശബ്ദവും , വെളിച്ചവും ക്രമീകരിക്കുന്നു.
ഒഐസിസി സറെ റീജൺന്റെ ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി , നാട്ടിലുള്ള ക്യാൻസർ രോഗിയുടെ ചികിസയെ സഹായിക്കാനായി സമാഹരിച്ച തുക പ്രസ്തുത സമ്മേളനത്തിൽ കൈമാറുന്നു , “നാടിനൊപ്പം നന്മ്മക്കൊപ്പം ” എന്ന ഹാഷ് ടാഗുമായി മുന്നോട്ട് പോകുന്ന ഒഐസിസി സറെ റീജിയണിന്റെ പ്രവവർത്തനങ്ങൾക്ക് ഈ പരിപാടിയും ഒരു പൊൻ തൂവലാകും എന്ന ഉറച്ച വിശ്വാസത്തിലാണ് ഒഐസിസി സറെ നേതൃത്വവും.
click on malayalam character to switch languages