1 GBP = 103.83
breaking news

വിശ്വ പൗരൻ ശശി തരൂരുമായി സംവദിച്ച് ഇന്ധ്യൻ ഓവർസീസ് കോൺഗ്രസ്സ് യുകെ

വിശ്വ പൗരൻ ശശി തരൂരുമായി സംവദിച്ച് ഇന്ധ്യൻ ഓവർസീസ് കോൺഗ്രസ്സ് യുകെ

സുജു കെ ഡാനിയേൽ

ലണ്ടൻ: ശശിതരൂരിന്റെ നേതൃത്വത്തിൽ കോൺഗ്രസ്സ് തയാറാക്കുന്ന ജനകീയ പ്രകടനപത്രികയിലേക്ക് പ്രവാസികളുടെ അഭിപ്രായങ്ങൾസ്വരൂപിക്കുന്ന ടോക് ടു തരൂർ എന്ന പരിപാടിയിലാണ്ഇന്ധ്യൻ ഓവർസീസ് കൊണ്ഗ്രെസ്സ് യു കെ പ്രതിനിധികൾ നേരിട്ട് സംവദിച്ചത്. കേരളത്തിന്റെ സാമ്പത്തിക അടിത്തറയെതാങ്ങി നിർത്തുന്ന പ്രവാസികളുമായി നേരിട്ട് അഭിപ്രായങ്ങൾ സ്വീകരിച്ച് ലോകോത്തര കേരളമെന്ന യു ഡി എഫിന്റെജനകീയ പ്രകടന പത്രികക്ക് രൂപം കൊടുക്കുന്നതിന് വേണ്ടിയാണ്
വെള്ളിയാഴ്ച വിവിധ രാജ്യങ്ങളിലുള്ള ജനങ്ങളോട് നേരിട്ട്ശശി തരൂർ ആശയവിനിമയം നടത്തിയത്.

പ്രവാസികളുടെപ്രേശ്നങ്ങളിൽ നേരിട്ടിടപെട്ടു കൊണ്ട് കേരളത്തിന്റെ മുഖഛായതന്നെ
മാറ്റിയെടുക്കാനുതകുന്ന വിവിധ ആശയങ്ങളാണ് ഐ ഓ സിയു കെ സമർപ്പിച്ചത്. കേരളത്തിൽ ആരോഗ്യ മേഖലയിൽബയോ മെഡിക്കൽ എഞ്ചിനീയറിംഗ് ഡിപ്പാർട്ടമെന്റ് സർക്കാർ തലത്തിൽ ആരംഭിച്ചു കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കണമെന്നും മെഡിക്കൽ ഉപകരണങ്ങളുടെ ഉത്പാദനംകേരത്തിൽ തുടങ്ങണമെന്നും ഇൻസൺ ജോസ് നിർദ്ദേശിച്ചപ്പോൾ, ന്യായ് പദ്ധതി വഴിനിർദ്ധനരായ കുട്ടികളുടെ പഠനം ആരോഗ്യം ഭക്ഷണംഎന്നിവകൂടി സർക്കാർ ഏറ്റെടുക്കണമെന്നും ഐ ടിപാർക്കിനോടൊപ്പം ദേശീയ അന്തർ ദേശീയ തലത്തിലുള്ളമെഡിക്കൽ ടുറിസം പാർക്കുകൾക്കു തുടക്കം കുറിയ്ക്കണമെന്ന് അനിൽ തോമസ്
ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പിൽസോഷ്യൽ മീഡിയയുടെ സ്വാധീനം കൂടുതൽ പ്രയോജനപ്പെടുത്തണമെന്ന് ബോബിൻ അഭിപ്രായപ്പെട്ടു. കേരളത്തിലെ നേഴ്‌സിങ് മേഖലയുമായിബന്ധപ്പെട്ടും നിരവധി നിർദ്ദേശങ്ങൾ ഉയർന്നുവന്നു.ഐ ഓസി യു കെ യിൽ നിന്നും നിരവധി പേരാണ് തരൂരുമായിനേരിട്ട് അഭിപ്രായങ്ങൾ പങ്കുവച്ചത്. സുജു കെ ഡാനിയൽ, നോബിൾ തോമസ്, കെ കെ മോഹൻദാസ്, അജിത്മുതയിൽ, അഗസ്റ്റിൻ കണ്ണഞ്ചിറ, അശ്വതി നായർ, സ്മിതവയലിൽ, സുനിൽ രവീന്ദ്രൻ, സോണി ചാക്കോ, ഷൈനുമാത്യുസ്, അജ്മൽ അഷ്‌റഫ്, ഇമ്മാനുവേൽ ജോയ് തുടങ്ങിയവർ പങ്കെടുത്തു.

യൂറോപ്പ്, അമേരിക്ക, ജർമനി, ആഫ്രിക്ക, ഗൾഫ്, ഇറ്റലി തുടങ്ങിയരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത പരിപാടിക്ക്
ഐ ഓ സി ഗ്ലോബൽ പ്രോഗ്രാംകോർഡിനേറ്റർ അനുരമത്തായി, വൈശാഖ് ചെറിയാൻ, സണ്ണി ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more