നവകേരള സദസ്സ് അശ്ലീലത്തിന്റെ കെട്ടുകാഴ്ച; ബദലായി എല്ലാമണ്ഡലങ്ങളിലുംകൊണ്ഗ്രെസ്സ് വിചാരണ സദസ്സ് നടത്തും: ഒഐസിസി സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത് വി.ഡി.സതീശൻ
Nov 21, 2023
സുജു കെ ഡാനിയൽ
ലണ്ടൻ:ഒന്നേകാൽ കോടിയുടെ ബസിൽ നാടുകാണാനിറങ്ങിയ പിണറായിക്ക് കാണാൻകഴിഞ്ഞത് അമ്മമാർ പെൻഷൻ കിട്ടാതെ പിച്ചച്ചട്ടിയുമായി ഊര്കയറുന്നതാണ്. കേരളത്തിന്റെ സമസ്ത മേഖലകളും തകർന്നടിഞ്ഞിരിക്കുകയാണ്. അഴിമതിയിൽ മുങ്ങി കുളിച്ചു നിൽക്കുകയാണ് സർക്കാർ. യുകെ യിൽ ഓ ഐ സി സി യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ പ്രസിഡൻറ് കെ.കെ മോഹൻദാസിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം നിലവിളക്ക് കത്തിച്ച് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
കോൺഗ്രസ്സ് കൊണ്ടുവരുന്ന ഓരോ ആരോപണങ്ങളും വ്യക്തമായതെളിവുകളുടെ അടിസ്ഥാനത്തിലാണ്. രാഷ്ട്രീയത്തിൽ വിശ്വാസ്യതയാണ് ഏറ്റവുംപ്രധാനപ്പെട്ട അടിസ്ഥാനം. നമ്മൾ പറയുന്നത് ശരിയാണെന്ന് മറ്റുള്ളവർക്ക് കൂടി തോന്നണം. ഭാരത് ജോഡോ കഴിഞ്ഞതിനു ശേഷം വലിയൊരു മാറ്റം ഇന്ധ്യൻ ജനാധിപത്യത്തിൽ സാംഭവിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് അടുത്തുവരുന്ന അഞ്ച് സംസ്ഥാനങ്ങളിൽ ശക്തമായമുന്നേറ്റമാണ് കോൺഗ്രസ്സ് നടത്തുന്നത്.
ഉപതിരഞ്ഞെടുപ്പുകളിൽ സാധാരണ പ്രതിപക്ഷം വിജയിക്കാറില്ലാത്ത സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളിലെല്ലാം മുൻവര്ഷങ്ങളേക്കാൾ മികച്ച വിജയം നേടാൻ കഴിഞ്ഞത്.കേരളത്തിൽ സി പി എമ്മുംബിജെപിയും അഡ്ജസ്റ്റ്മെന്റ് ഭരണമാണ് നടത്തുന്നത്. സ്വർണ്ണ കള്ളക്കടത്ത്, ലൈഫ്മിഷൻ, കരുവന്നൂർ, സുരേന്ദ്രന്റെ പണമിടപാട്, കുഴൽപ്പണ കേസ് എല്ലാം ആവിയായിപോയി. ലാവ്‌ലിൻ കേസ് 38 തവണയാണ് മാറ്റി വച്ചത്. അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്തുവരുന്ന തിരഞ്ഞെടുപ്പുകളിൽ ഓ ഐ സി സി യുടെ സഹായം ഉണ്ടാകണമെന്ന് അദ്ദേഹംഅഭ്യർത്ഥിച്ചു.
ലണ്ടനിലെ എലിഫന്റ് ആൻഡ് കാസിലിൽ നടന്ന സമ്മേളനത്തിൽ പ്രസിഡന്റ് കെ കെമോഹൻദാസ് മികച്ച പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഒഐസിസി യു കെ യുടെഉപഹാരമായ മൊമെന്റോ വി ഡി സതീശന് നൽകി ആദരിച്ചു. വർക്കിങ് പ്രസിഡന്റ് അപ്പഗഫൂർ സ്വാഗതം ആശംസിച്ച ചടങ്ങിൽ സറെ റീജ്യണൽ സെക്രട്ടറി അഷ്‌റഫ് അബ്ദുല്ലമുഖ്യ പ്രഭാഷണം നടത്തി.വർക്കിങ് പ്രസിഡന്റ് മാരായ സുജു കെ ഡാനിയൽ, മണികണ്ഠൻ,ഒഐസിസി അയർലൻഡ് പ്രസിഡന്റ് ലിങ്ക്വിൻസ്റ്റർ, നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ്ജോഷി ജോസ്, സറെ റീജ്യണൽ പ്രസിഡന്റ് വിൽസൺ ജോർജ്ജ്, ബിബിൻ ബോബച്ചൻതുടങ്ങിയവർ സംസാരിച്ചു. ജമാൽ പാറയിൽ യോഗത്തിന് നന്ദി രേഖപ്പെടുത്തി
റെഡ്ഡിംഗിൽ മരണമടഞ്ഞ എൽബി സെബിന്റെ മൂന്ന് മക്കളടങ്ങുന്ന കുടുംബത്തെ സഹായിക്കാൻ അഭ്യർത്ഥനയുമായി യുക്മ ചാരിറ്റി ഫൗണ്ടേഷനും ന്യൂബറി മലയാളി കൾച്ചറൽ അസ്സോസ്സിയേഷനും /
click on malayalam character to switch languages