1 GBP = 103.12

ഐഒസി സംഘടിപ്പിക്കുന്ന പ്രവാസി കോൺഗ്രസ്സ് മഹാസമ്മേളനം നാളെ; രാഹുൽ ഗാന്ധിയോടൊപ്പം സാം പിട്രോഡ, മധു യാഷികി ഗൗഡ തുടങ്ങിയവർ പങ്കെടുക്കും. 

<strong>ഐഒസി സംഘടിപ്പിക്കുന്ന പ്രവാസി കോൺഗ്രസ്സ് മഹാസമ്മേളനം നാളെ; രാഹുൽ ഗാന്ധിയോടൊപ്പം സാം പിട്രോഡ, മധു യാഷികി ഗൗഡ തുടങ്ങിയവർ പങ്കെടുക്കും. </strong>

അപ്പച്ചൻ കണ്ണഞ്ചിറ

ലണ്ടൺ: ഐഒസി (യു കെ) ലണ്ടനിൽ സംഘടിപ്പിക്കുന്ന രാഹുൽ ഗാന്ധിക്ക് ഒരുക്കുന്ന ഉജ്ജ്വല വരവേൽപ്പും യു കെ യിലെ പ്രവാസികളായ കോൺഗ്രസ്സ്  അനുഭാവികളുടെ മഹാ സംഗമവും നാളെ ലണ്ടനിൽ നവചരിത്രം രചിക്കും.

നാളെ നടക്കുന്ന പ്രൗഢ ഗംഭീര ചടങ്ങിന് രാഹുൽഗാന്ധിയോടൊപ്പം പ്രവാസി സംഗമത്തിൽ പങ്കു ചേരുവാനായി ഐഒസി ഗ്ലോബൽ ചെയർമാൻ സാം പിട്രോഡ,  എക്സ് എംപി യും കോൺഗ്രസ്സ് നേതാവുമായ മധു യാഷികി ഗൗഡ എന്നിവർഎത്തിച്ചേർന്നു.

അമേരിക്കയിൽ നിന്നുമെത്തിചേർന്ന സാം പിത്രോടക്കും മറ്റും എയർപോർട്ടിൽ ഐഒസി വൈസ് പ്രസിഡണ്ട് ഗുരുമിന്ദർ സിംഗിന്റെ നേതൃത്വത്തിൽ ഊഷ്മള  സ്വീകരണം നൽകി.

ലണ്ടന്റെ ചരിത്രതാളുകളിൽ സുവർണ്ണ ലിപികളാൽ ഐഒസി (യു കെ) നവ ചരിതം എഴുതി ചേർക്കുമ്പോൾ മുഴുവൻ   ജനാധിപത്യ മതേതര സ്നേഹികൾ പ്രവാസി സംഗമത്തിൽ രാഹുൽ ഗാന്ധിയോടൊപ്പം അണിചേരും. 

ഐഒസി നാഷണൽ നേതാക്കളും സുരക്ഷാ ഉദ്യോഗസ്ഥരും ഇന്നലെ സ്ഥലം സന്ദർശിച്ചു സുരക്ഷാ മാനദണ്ഡങ്ങൾ വിലയിരുത്തി.

പ്രവാസി സംഗമത്തിൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായവർക്കു മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. അവർ ഐഡന്റിറ്റി പ്രൂഫും കൊണ്ടുവരേണ്ടതാണ്. രെജിസ്ട്രേഷൻ ആധിക്യം കാരണം രാത്രി വൈകിയും നടപടികൾ തുടരുന്നു.

മാർച്ച്‌ 5 ഞായറാഴ്ച ഉച്ചക്ക് 1 മണി മുതൽ വൈകിട്ട് 6 മണി വരെയായിരിക്കും പ്രവാസി സമ്മേളനം നടക്കുക.  

രജിസ്‌ട്രേഷൻ ലിങ്ക്:- https://londongreetsrg.rsvpify.com

കൂടുതൽ വിവരങ്ങൾക്ക്:-

സുജു ഡാനിയേൽ: +447872129697

അശ്വതി നായര്‍: +447305815070 ,

അപ്പച്ചന്‍ കണ്ണഞ്ചിറ: +447737956977

സമ്മേളനം നടക്കുന്ന സ്ഥലത്തിന്റെ വിലാസം:-

Heston Hyde Hotel, North Hyde Lane, Hounslow, Middlesex Post Code:TW5 0EP ഹോട്ടലിനോടനുബന്ധിച്ചു 250 ഓളം കാറുകൾ പാർക്ക് ചെയ്യുവാനുള്ള സൗകര്യം ഉണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more