1 GBP = 103.73
breaking news

ഫുട്‌ബോള്‍ ലോകകപ്പിന്റെ ഭാഗ്യചിഹ്നമായി ‘ലഈബ്’

ഫുട്‌ബോള്‍ ലോകകപ്പിന്റെ ഭാഗ്യചിഹ്നമായി ‘ലഈബ്’

ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിന്റെ ഭാഗ്യചിഹ്നം പുറത്തിറക്കി. പന്ത് തട്ടുന്ന അറബ് ബാലന്‍ ‘ലഈബ്’ ആണ് ഭാഗ്യചിഹ്നം. ഫിഫ വേള്‍ഡ് കപ്പിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ഭാഗ്യചിഹ്നം പുറത്തുവിട്ടത്.

ഫുട്‌ബോള്‍ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം കുറച്ച് മണിക്കൂറുകള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയിരുന്നു. ‘ഹയ്യാ ഹയ്യാ’ എന്നാണ് ഗാനത്തിന്റെ പേര്. ട്രിനിഡാഡ് കര്‍ഡോന,ഡേവിഡോ, ഐഷ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഏതൊക്കെയാണ് ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിനുള്ള ഗ്രൂപ്പുകളെന്നും ഇന്ന് അറിയാം. ഇന്ന് വൈകിട്ട് അഞ്ചുമണിയ്ക്കാണ് ഗ്രൂപ്പുകളെ കണ്ടെത്തുന്നതിനുള്ള ‘ഫൈനല്‍ ഡ്രോ’. അതായത് ഇന്ത്യന്‍ സമയം വൈകിട്ട് 9.30യ്ക്ക്.

കഴിഞ്ഞ ദിവസം പുറത്തുവിട്ട പുതിയ റാങ്കിങ് അടിസ്ഥാനമാക്കിയാണ് ലോകകപ്പിനുള്ള 32 ടീമുകളുടെ എട്ട് ഗ്രൂപ്പുകളെ പ്രഖ്യാപിക്കുക. ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചാണ് നടക്കുന്നത്. നിലവില്‍ ആതിഥേയരായ ഖത്തര്‍ അടക്കം 29 ടീമുകളാണ് ലോകകപ്പിന് യോഗ്യത ഉറപ്പിച്ചിരിക്കുന്നത്.

അമേരിക്കന്‍ ഗായകന്‍ ട്രിനിഡാഡ് കര്‍ഡോണ, നൈജീരിയന്‍ ഗായകന്‍ ഡേവിഡോ, ഖത്തറി സംഗീതജ്ഞയും സ്‌റ്റേജ് ആര്‍ട്ടിസ്റ്റുമായ ഐഷ എന്നിവര്‍ ചേര്‍ന്നാണ് ഹയ്യാ ഹയ്യാ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്. അമേരിക്കന്‍ആഫ്രിക്കന്‍മധ്യേഷന്‍ സംഗീത് മിശ്രിതത്തിലൂടെ എങ്ങനെ സംഗീതത്തിനും ഫുട്‌ബോളിനും ലോകത്തെ ഒന്നിപ്പിക്കാന്‍ കഴിയും എന്നതാണ് ഗാനത്തിന്റെ പ്രമേയം എന്ന് ഗാനം പുറത്തിറക്കിക്കൊണ്ട് ഫിഫ വ്യക്തമാക്കി. ഇന്നു രാത്രി ദോഹയില്‍ നടക്കുന്ന ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പിന്റെ വേദിയില്‍ ഗാനം ഔദ്യോഗികമായി അവതരിപ്പിക്കും.

നേരത്തെ തന്നെ ഫിഫയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഗാനം പുറത്തിറിക്കിയിരുന്നു.1962 മുതലാണ് ഫിഫ ഔദ്യോഗിക ലോകകപ്പ് ഗാനങ്ങളും പ്രൊമോഷണല്‍ ഗാനങ്ങളും അവതരിപ്പിച്ചു തുടങ്ങിയത്. അവിടുന്നിങ്ങോട്ട് 15 ലോകകപ്പുകള്‍ക്കു വേണ്ടി വിവിധ ഭാഷകളിലായി 50 ഓളം ഗാനങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more