1 GBP = 103.69
breaking news

ഒസിഐ കാര്‍ഡ് പുതുക്കാനുള്ള തീയതി ഡിസംബര്‍ 31 വരെ; ഒസിഐ കാര്‍ഡുള്ളവര്‍ പാലിക്കേണ്ട നിബന്ധനകള്‍ ഇങ്ങനെ

ഒസിഐ കാര്‍ഡ് പുതുക്കാനുള്ള തീയതി ഡിസംബര്‍ 31 വരെ; ഒസിഐ കാര്‍ഡുള്ളവര്‍ പാലിക്കേണ്ട നിബന്ധനകള്‍ ഇങ്ങനെ

ഓ സി ഐ കാർഡ് പുതുക്കാനുള്ള തിയതി ഡിസംബർ 31 വരെ നീട്ടി സർക്കാർ ഉത്തരവ്.
ഒസിഐ കാര്‍ഡ് പുതുക്കാതെ യാത്ര ചെയ്യുന്നവര്‍ക്ക് ഇളവുകൾ പ്രഖ്യാപിച്ചാണ് കേന്ദ്ര സർക്കാരിന്റെ ഉത്തരവിറങ്ങിയത്. സർക്കാർ ഉത്തരവ് സംബന്ധിച്ച വിവരങ്ങൾ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വാര്‍ത്താക്കുറിപ്പിലൂടെയാണ് അറിയിച്ചിരിക്കുന്നത്. ഇതോടെ ഒസിഐ കാര്‍ഡ് പുതുക്കേണ്ടവര്‍ക്ക് സമയപരിധി ഡിസംബര്‍ 31 വരെ നീട്ടിലഭിക്കും.

നിലവിലെ ഒസിഐ നിബന്ധനകള്‍ പ്രകാരം 20 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് ഓരോ തവണയും പുതിയ പാസ്‌പോര്‍ട്ട് എടുക്കുന്നതിനൊപ്പം ഒസിഐ കാര്‍ഡും പുതുക്കണം. 50 വയസ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് പുതിയ പാസ്‌പോര്‍ട്ട് എടുത്ത ശേഷം ഒരു തവണയാണ് ഒസിഐ കാര്‍ഡ് പുതുക്കേണ്ടത്. 21 മുതല്‍ 50 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് പാസ്‌പോര്‍ട്ട് പുതുക്കുന്നതിനൊപ്പം ഓരോ തവണയും ഒസിഐ കാര്‍ഡ് പുതുക്കേണ്ട ആവശ്യവുമില്ല.

കൊവിഡ് നിബന്ധനകളും മറ്റും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഒസിഐ കാര്‍ഡ് പുതുക്കുന്നതിന് ഇന്ത്യാ ഗവണ്‍മെന്റ് ഇളവ് നല്‍കിയിരിക്കുന്നത്. യാത്ര ചെയ്യുമ്പോള്‍ ഒസിഐ കാര്‍ഡിനൊപ്പം പഴയ പാസ്‌പോര്‍ട്ടുകള്‍ കൈയില്‍ കരുതണമെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്. നിലവിലെ ഒസിഐ കാര്‍ഡില്‍ പഴയ പാസ്‌പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്തിയതാണെങ്കിലും പഴയ പാസ്‌പോര്‍ട്ട് യാത്രയില്‍ കൈയില്‍ വെയ്ക്കണമെന്നില്ല. അതേസമയം പുതിയ പാസ്‌പോര്‍ട്ട് കൈയില്‍ ഉണ്ടാവണമെന്ന നിബന്ധനയും ഹൈക്കമ്മീഷന്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

എന്നാൽ ഒസിഐ കാര്‍ഡ് പുതുക്കേണ്ടവർ വേഗത്തിൽ സാദ്ധ്യമാക്കണമെന്നും ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more