1 GBP =
breaking news

ഓഖി ദുരന്തത്തിൽ 300 പേരെ കാണാതായി; 60 മരണം; 44 മൃ​ത​ദേ​ഹ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞില്ല

ഓഖി ദുരന്തത്തിൽ 300 പേരെ കാണാതായി; 60 മരണം; 44 മൃ​ത​ദേ​ഹ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞില്ല

തി​രു​വ​ന​ന്ത​പു​രം: ഓഖി ദുരന്തത്തിൽ കാണാതായവരുടെ പുതിയ കണക്കുമായി സർക്കാർ. 300 പേരെ കാണാതായെന്നാണ് പൊലീസ്, ഫിഷറീസ്, ദുരന്തനിവാരണ വകുപ്പുകളുടെ പുതിയ കണക്ക്. എഫ്​.​െഎ.ആർ പ്രകാരം കാണാതായവർ: തിരുവനന്തപുരം-172, കൊച്ചി–32. എഫ്ഐആര്‍ എഫ്​.​െഎ.ആർ കൂടാതെയുള്ളവര്‍: കൊല്ലം – 13, തിരുവനന്തപുരം–83. പുതിയ കണക്കുപ്രകാരം മരണം 60 ആണ്. എന്നാൽ മരണസംഖ്യ 70 കടന്നെന്നാണ് അനൗദ്യോഗിക കണക്ക്. തമിഴ്നാട്ടിൽ 14 പേരാണ് ഒാഖി ദുരന്തത്തിൽ മരിച്ചത്.

ബേ​പ്പൂ​ർ പു​റം​ക​ട​ലി​ൽ നാ​വി​ക​സേ​ന​യു​ടെ ഐ.​എ​ൻ.​എ​സ്​ സു​ഭ​ദ്ര എ​ന്ന ക​പ്പ​ല്‍ ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ കണ്ടെത്തിയ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ഇനിയും തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ഇ​ത​ട​ക്കം നി​ല​വി​ൽ 44 മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ്​ തി​രി​ച്ച​റി​യാ​നു​ള്ള​ത്. തി​രു​വ​ന​ന്ത​പു​രം-​ഒ​മ്പ​ത്, കൊ​ല്ലം-​ര​ണ്ട്, എ​റ​ണാ​കു​ളം-​ഏ​ഴ്, തൃ​ശൂ​ർ-​ര​ണ്ട്, മ​ല​പ്പു​റം-​മൂ​ന്ന്, കോ​ഴി​ക്കോ​ട്-21 എ​ന്നി​ങ്ങ​നെയാണ്​ കണക്ക്​.
പു​റം​ക​ട​ലി​ല്‍ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​താ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ അ​റി​യി​ച്ച​തി​നെ​തു​ട​ര്‍ന്നാ​ണ് നാ​വി​ക​സേ​ന തി​ര​ച്ചി​ല്‍ ന​ട​ത്തി​യ​ത്.
ദു​ര​ന്ത​മു​ണ്ടാ​യി ര​ണ്ടാ​ഴ്​​ച പി​ന്നി​ട്ടി​ട്ടും കാ​ണാ​താ​യ​വ​രു​ടെ ക​ണ​ക്കു​ക​ളി​ലെ അ​വ്യ​ക്​​ത​ത തു​ട​രു​ക​യാ​ണ്. ചെ​റു​വ​ള്ള​ങ്ങ​ളി​ൽ പോ​യി കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ കാ​ര്യ​ത്തി​ൽ ആ​ശ​ങ്ക നി​ല​നി​ൽ​ക്കു​ന്നു. പു​റ​മെ അ​ന​വ​ധി വ​ലി​യ ബോ​ട്ടു​ക​ളും അ​പ​ക​ട​ത്തി​ൽ​പെ​ട്ടി​ട്ടു​ണ്ട്.

177 പേ​രെ ക​ണ്ടെ​ത്താ​നു​ണ്ടെ​ന്ന്​ കാ​ട്ടി പൊ​ലീ​സ് എ​ഫ്.​ഐ.​ആ​ർ ത​യാ​റാ​ക്കി​യ​പ്പോ​ൾ, ഇ​നി ക​ണ്ടെ​ത്താ​നു​ള്ള​ത്​ 105 പേ​രെ മാ​ത്ര​മാ​ണെ​ന്നാ​ണ്​ റ​വ​ന്യൂ വ​കു​പ്പി​​​െൻറ ക​ണ​ക്ക്. വി​വി​ധ സ്​​റ്റേ​ഷ​നു​ക​ളി​ൽ​നി​ന്ന്​ മ​രി​ച്ച​വ​രു​ടെ​യും കാ​ണാ​താ​യ​വ​രു​ടെ​യും വി​വ​രം ശേ​ഖ​രി​ച്ചാ​ണ്​ ക​ഴി​ഞ്ഞ​ദി​വ​സം പൊ​ലീ​സ് പു​തി​യ ക​ണ​ക്ക് ത​യാ​റാ​ക്കി​യ​ത്.

ഫി​ഷ​റീ​സ് വ​കു​പ്പി​​​െൻറ ക​ണ​ക്ക​നു​സ​രി​ച്ച്​ ചെ​റു​ബോ​ട്ടു​ക​ളി​ൽ പോ​യ 94 പേ​രെ​യും താ​ങ്ങ​ൽ വ​ള്ള​ങ്ങ​ളി​ൽ പോ​യ 13 പേ​രെ​യും വ​ലി​യ ബോ​ട്ടു​ക​ളി​ൽ പോ​യ 29 പേ​രെ​യും ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത​യു​ടെ ക​ണ​ക്ക​നു​സ​രി​ച്ച്​ ജി​ല്ല​യി​ൽ​നി​ന്ന് 256 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ്​ കാ​ണാ​നു​ള്ള​ത്. ഇ​തി​ൽ 94 പേ​ർ നാ​ട്ടി​ൽ​നി​ന്നും 147 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ മ​റ്റ്​ പ​ല സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന്​ പോ​യ​വ​രാ​ണ്.
കാ​ണാ​താ​യ​വ​രെ സം​ബ​ന്ധി​ച്ച്​ പൊ​ലീ​സ് എ​ഫ്.​ഐ.​ആ​ർ ത​യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്. ഉ​ത്ത​ര​വി​നു​ശേ​ഷം മാ​ത്ര​മേ, തി​രി​ച്ചെ​ത്താ​ത്ത​വ​രെ ഇ​ര​ക​ളാ​യി പ​രി​ഗ​ണി​ച്ച്​ ന​ട​പ​ടി​യു​ണ്ടാ​കൂ.

ഒ​ഴു​കി ന​ട​ന്ന നാ​ല് വ​ള്ള​ങ്ങ​ൾ കൂ​ടി ക​ണ്ടെ​ത്തി
പ​ര​പ്പ​ന​ങ്ങാ​ടി: തീ​ര​ദേ​ശ പൊ​ലീ​സും ഫി​ഷ​റീ​സ് വ​കു​പ്പും ആ​ഴ​ക്ക​ട​ലി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​ഴു​കി ന​ട​ക്കു​ന്ന നി​ല​യി​ൽ നാ​ല് വ​ള്ള​ങ്ങ​ൾ കൂ​ടി ക​ണ്ടെ​ത്തി. താ​നൂ​ർ, പ​ര​പ്പ​ന​ങ്ങാ​ടി മേ​ഖ​ല​ക​ളി​ൽ നി​ന്നാ​ണ് വ​ള്ള​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ൽ ര​ണ്ടെ​ണ്ണം തീ​ര​ദേ​ശ പൊ​ലീ​സ് പൊ​ന്നാ​നി ഹാ​ർ​ബ​റി​ൽ എ​ത്തി​ച്ചു. പ​ര​പ്പ​ന​ങ്ങാ​ടി ക​ട​പ്പു​റ​ത്ത് ക​യ​റ്റി​യി​ട്ട ര​ണ്ടെ​ണ്ണം പൊ​ന്നാ​നി​​യി​ലേ​ക്ക്​ എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. ഇ​തോ​ടെ ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ പ​ത്തി​ലേ​റെ വ​ള്ള​ങ്ങ​ളാ​ണ് ക​ട​ലി​ൽ​നി​ന്ന്​ ക​ര​ക്കെ​ത്തി​ച്ച​ത്. ഭൂ​രി​ഭാ​ഗം വ​ള്ള​ങ്ങ​ളും ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള​വ​യാ​ണ്.

ഒ​രു വ​ള്ളം മാ​ത്ര​മാ​ണ് എ​ൻ​ജി​ൻ ന​മ്പ​ർ അ​ടി​സ്ഥാ​ന​മാ​ക്കി ര​ജി​സ്ട്രേ​ഷ​ൻ പ​രി​ശോ​ധ​ന​യി​ൽ തി​രി​ച്ച​റി​ഞ്ഞ​ത്. ഇ​ത് പൂ​ന്തു​റ സ്വ​ദേ​ശി ജോ​സ​ഫ് കെ​ന്ന​ഡി​യു​ടേ​താ​ണ്. ഇ​തി​ൽ മീ​ൻ​പി​ടി​ച്ചി​രു​ന്ന നാ​ലു​പേ​രും ചു​ഴ​ലി​ക്കാ​റ്റി​ൽ ക​ട​ലി​ൽ മു​ങ്ങി​യെ​ങ്കി​ലും മീ​ൻ​പി​ടി​ത്ത ബോ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി​യി​രു​ന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more