1 GBP = 103.89

ഓഖി: ആറ് മൃതദേഹങ്ങൾ കൂടി കണ്ടെത്തി, മരണം 72 ആയി

ഓഖി: ആറ് മൃതദേഹങ്ങൾ കൂടി കണ്ടെത്തി, മരണം 72 ആയി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിൽ പെട്ട് കാണാതായവരുടെ ആറ് മൃതദേഹങ്ങൾ കൂടി കോഴിക്കോട് തീരത്ത് കണ്ടെത്തി. മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികളാണ് ബേപ്പൂരിൽ നിന്ന് 11 നോട്ടിക്കൽ മൈൽ അകലെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതോടെ മരണസംഖ്യ 72 ആയി. ഇന്നലെ കൊച്ചിയിലും ബേപ്പൂരിലുമായി ഒൻപതും കൊടുങ്ങല്ലൂരിലും പൊന്നാനിയിലും ഒന്നുവീതവും മൃതദേഹങ്ങളാണ് അഴുകി തിരിച്ചറിയാനാവാത്ത നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ തിരിച്ചറിയാത്തതിനാൽ കാണാതായവരുടെ എണ്ണത്തിൽ കുറവ് വരുത്തിയിട്ടില്ല. മൃതദേഹങ്ങൾ മലയാളികളുടേതാണോ എന്നും ഉറപ്പിക്കാനാവുന്നില്ല.

ദുരന്തദിവസം തിരുവനന്തപുരം മേഖലയിൽ നിന്ന് മാത്രം 252 വള്ളങ്ങളാണ് കടലിലുണ്ടായിരുന്നത്. 259 തൊഴിലാളികൾ തലേദിവസം കടലിൽ പോയി. കൊച്ചി തീരത്തു നിന്നടക്കം 247 ബോട്ടുകളും ആ ദിവസങ്ങളിൽ കടലിലുണ്ടായിരുന്നു. ഇതിൽ പത്തെണ്ണം മുങ്ങിയിട്ടുണ്ടെന്നാണ് സർക്കാരിന്റെ പ്രാഥമിക വിലയിരുത്തൽ. കുറേ ബോട്ടുകൾ മറ്റു സംസ്ഥാനങ്ങളിലെ തുറമുഖങ്ങളിൽ എത്തിയിട്ടുണ്ട്. നേരത്തേ കടലിൽപോയ പല ബോട്ടുകളും ക്രിസ്‌മസിനോട് അടുപ്പിച്ച് മാത്രമേ തിരികെ എത്താനിടയുള്ളൂ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more