1 GBP = 104.05

ഒാഖി ചുഴലിക്കാറ്റ്​: ഇരുപത്തിയൊൻപത് പേരെ കൂടി രക്ഷപ്പെടുത്തി; 140 ഓളം പേരെ ഇനിയും കണ്ടത്താനുണ്ടെന്ന് നാട്ടുകാർ; രക്ഷാപ്രവർത്തനത്തിന് നാട്ടുകാരും

ഒാഖി ചുഴലിക്കാറ്റ്​: ഇരുപത്തിയൊൻപത് പേരെ കൂടി രക്ഷപ്പെടുത്തി; 140 ഓളം പേരെ ഇനിയും കണ്ടത്താനുണ്ടെന്ന് നാട്ടുകാർ; രക്ഷാപ്രവർത്തനത്തിന് നാട്ടുകാരും

തിരുവനന്തപുരം: ഒാഖി ചുഴലിക്കാറ്റി​െന തുടർന്ന്​ കടലിൽ കാണാതായ മത്​സ്യത്തൊഴിലാളികളിൽ ഇരുപത്തിയൊൻപത് പേരെ കൂടി രക്ഷപ്പെടുത്തി. നാലുപേരെ വ്യോമസേനയു​െട ഹെലികോപ്​റ്ററിൽ കരക്കെത്തിച്ചു. വിഴിഞ്ഞത്തു നിന്നുള്ള ക്രിസ്​തുദാസ്​, അ​േന്താണി അടിമലത്തുറ, മരിയദാസ്​, സിൽവ എന്നിവ​രെയാണ്​ ​രക്ഷപ്പെടുത്തിയത്​. ഇവരെ അടിയന്തര ചികിത്​സ നൽകുന്നതിനായി മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക്​ മാറ്റിയിരിക്കുകയാണ്​.

13 പേരുമായി തീര സംരക്ഷണ സേനയുടെ കപ്പൽ കൊല്ലത്ത്​ പുറം കടലിൽ നങ്കൂരമിട്ടിട്ടുണ്ട്​. ഇതിൽ നിന്ന്​ തൊഴിലാളികളെ കരക്കെത്തിക്കാൻ ബോട്ടുകൾ ഇറക്കിയിട്ടുണ്ട്​​. തിരുവനന്തപുരത്തു നിന്ന്​ കാണാതായ ഒരു ബോട്ട്​ ലക്ഷദ്വീപിലെ കൽപ്പേനിയിൽ കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്​. ബോട്ടിലെ തൊഴിലാളികളെ നാട്ടുകാരാണ്​ രക്ഷ​െപ്പടുത്തിയത്​. ഇതിൽ 12 പേരുണ്ടായിരുന്നെന്നും ഒരാൾ മരിച്ചുവെന്നുമാണ്​ ലഭിക്കുന്ന വിവരം.

അതിനിടെ, സര്‍ക്കാരിന്‍റെ നിര്‍ദേശം മറികടന്ന് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ മത്സ്യതൊഴിലാളികൾ​ പൂന്തുറയിൽ നിന്ന്​ ഒരു മൃതദേഹം കൂടി കണ്ടെത്തി. എന്നാൽ മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ്​ ആശുപത്രി മോർച്ചറിയി​േലക്ക്​ മാറ്റി.

അതേസമയം, കടലിൽ കാണാതായവർക്ക്​ വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരുകയാണ്​. 140ഒാളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ്​ കരുതുന്നത്​. രക്ഷാപ്രവർത്തനം കാര്യക്ഷമമല്ലെന്ന്​ ആരോപിച്ചാണ്​ മത്സ്യത്തൊഴിലാളികള്‍ ​തന്നെ രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തിറങ്ങിയത്​. പൂന്തുറ, വിഴിഞ്ഞം സ്വദേശികളായ 75ഓളം തൊഴിലാളികളാണ് രണ്ട് ബോട്ടുകളിലായി രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more