1 GBP = 103.81
breaking news

ഓഖി ദുരന്തം: മരിച്ചവരുടെ ആശ്രിതർക്ക് 25 ലക്ഷം, ഒരാൾക്ക് ജോലി

ഓഖി ദുരന്തം: മരിച്ചവരുടെ ആശ്രിതർക്ക് 25 ലക്ഷം, ഒരാൾക്ക് ജോലി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് സംസ്ഥാന സർക്കാർ നേരത്തേ പ്രഖ്യാപിച്ച 20 ലക്ഷം ഉൾപ്പെടെ വിവിധ വകുപ്പുകളിൽ നിന്നായി മൊത്തം 25 ലക്ഷം രൂപയുടെ ധനസഹായം ഉറപ്പാക്കും. മരിച്ചവരുടെ കുടുംബത്തിലെ ഒരാൾക്ക് ഫിഷറീസ് വകുപ്പിന് കീഴിലെ സാഫ് മുഖേന മത്സ്യഫെഡിലും മത്സ്യബന്ധന വകുപ്പിന്റെ മറ്റ് ഏജൻസികളിലും ജോലി നൽകും.

ദുരന്തത്തിനിരയായ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനും, വീട് നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് വീട് നിർമ്മിച്ചു നൽകുന്നതിനും പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാനും മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്നലെ സെക്രട്ടേറിയറ്റിൽ ചേർന്ന സർവകക്ഷിയോഗം തീരുമാനിച്ചു. സുനാമി പുനരധിവാസ പാക്കേജിന്റെ മാതൃകയിലാവും സഹായം ആവശ്യപ്പെടുക. ഇന്നലെ രാത്രി ഡൽഹിക്ക് തിരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ഇതിനായി ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനെ കാണും. ഓഖി ദുരന്തത്തിനിരയായവരെ സഹായിക്കുന്നതിന് സംസ്ഥാനത്ത് ഫണ്ട് രൂപീകരിക്കും. ഈ ഫണ്ടിലേക്ക് ഉദാരമായി സംഭാവന നൽകാൻ സംസ്ഥാനത്തെ മുഴുവൻ ജീവനക്കാരോടും പാർട്ടികളോടും സംഘടനകളോടും സ്ഥാപനങ്ങളോടും യോഗം അഭ്യർത്ഥിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more