1 GBP = 103.85
breaking news

180 മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

180 മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

കൊച്ചി: ഓഖി ചുഴലിക്കാറ്റിൽ പെട്ട് കടലിൽ കാണാതായ 180 മത്സ്യത്തൊഴിലാളികളെ കണ്ടെത്തി. ലക്ഷദ്വീപിലെ പരമ്പരാഗത മത്സ്യബന്ധന മേഖലയിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. ഐ.എൻ.എസ് കൽപേനി നടത്തിയ തിരച്ചിലിലാണ് കണ്ടെത്തൽ. 17 ബോട്ടുകാളിലായാണ് ഇവർ ഇപ്പോൾ ഉണ്ടായിരുന്നത്. എന്നാൽ മത്സ്യത്തൊഴിലാളികൾ ഏത് നാട്ടുകാരാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വിവരങ്ങൾ ശേഖരിച്ചുവരുന്നതേയുള്ളൂ എന്ന് നാവികസേന അറിയിച്ചു.

17 ബോട്ടുകളിലുള്ളത് വിവിധയിടങ്ങളിൽ നിന്നും പോയിട്ടുള്ളവരാണ്. ഇവർക്ക് വേണ്ട ഭക്ഷണവും വെള്ളവും എത്തിച്ചുകൊടുത്തിട്ടുണ്ട്. അതേസമയം, ലക്ഷദ്വീപിൽ നിന്നും രക്ഷപ്പെടുത്തിയ ഗുജറാത്ത് സ്വദേശികളെ നാവികസേന കൊച്ചിയിലെത്തിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more