1 GBP = 103.83
breaking news

ബോട്ടിലിടിച്ചത് ഇന്ത്യൻ കപ്പൽ,​ മൃതദേഹങ്ങൾ കരയ്ക്കെത്തിച്ചു

ബോട്ടിലിടിച്ചത് ഇന്ത്യൻ കപ്പൽ,​ മൃതദേഹങ്ങൾ കരയ്ക്കെത്തിച്ചു

കൊച്ചി: മുനമ്പത്ത് മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ കപ്പലിടിച്ച് മൂന്ന് മരണത്തിനിടയാക്കിയത് ഇന്ത്യൻ കപ്പൽ. ചെന്നൈയിൽ നിന്ന് ഇറാക്കിലേക്ക് പോയ ‘ദേശ് ശക്തി’ എന്ന കപ്പലാണ് അപകടമുണ്ടാക്കിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
തമിഴ്നാട് കുളച്ചൽ സ്വദേശികളായ യുഗനാഥൻ (45), മണക്കുടി (50), യാക്കൂബ് (57) എന്നിവരാണ് മരിച്ചത്. 14 പേരാണ് ബോട്ടിലുണ്ടായിരുന്നത്. വടക്കൻ പറവൂർ സ്വദേശി അടക്കം രണ്ട് പേരെ രക്ഷപ്പെടുത്തി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബോട്ടിലുണ്ടായിരുന്ന ബാക്കി ഒമ്പത് പേരെ കുറിച്ച് യാതൊരു വിവരവും ഇല്ല. ഇവരെ കണ്ടെത്താനായി മത്സ്യത്തൊഴിലാളികളും കോസ്റ്റ് ഗാർഡും സംയുക്തമായി തിരച്ചിൽ നടത്തുകയാണെന്ന് ആലുവ ഡിവൈ.എസ്.പി എൻ.ആർ. ജയരാജ് പറഞ്ഞു.

മുനമ്പം സ്വദേശിയുടേതാണ് ബോട്ട്. ഇന്നലെ രാത്രിയാണ് ഓഷ്യാനസ് എന്ന ബോട്ട് മീൻപിടിത്തത്തിനായി പോയത്. ഇന്ന് പുലർച്ചെ നാല് മണിയോടെ ചേറ്റുവ അഴിയിൽ നിന്ന് 15 കിലോമീറ്റർ വടക്ക് മാറിയായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ കപ്പൽ ബോട്ടിൽ ഇടിക്കുകയായിരുന്നെന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ ബോട്ട് പൂർണമായും മുങ്ങി. ബോട്ടിലുണ്ടായിരുന്നവർ കടലിലേക്ക് തെറിച്ചുവീണു. അപകടത്തിന് ശേഷം കപ്പൽ നിറുത്താതെ പോയി.

കടലിൽ ഡീസലിന്റെ പാട കെട്ടിക്കിടക്കുന്നത് കണ്ട് മറ്റ് ബോട്ടുകളിലുണ്ടായിരുന്നവർ നടത്തിയ പരിശോധനയിലാണ് അപകടത്തിൽപെട്ട തൊഴിലാളികളെ കണ്ടത്. ഉടൻ തന്നെ അവർ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. ഇതിനിടെ അപകടത്തിൽപെട്ടവരിൽ മൂന്ന് പേർ കടലിൽ മുങ്ങിത്താണിരുന്നു. രക്ഷാപ്രവർത്തനത്തിന് കോസ്റ്റ്ഗാർഡും രംഗത്തുണ്ട്. ഡോർണിയർ വിമാനങ്ങളും തിരിച്ചിലിൽ പങ്കെടുക്കുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more