1 GBP = 103.12

യുകെ മലയാളി നാട്ടില്‍വച്ച് നിര്യാതനായി; മരണമടഞ്ഞത് കോന്നി വകയാര്‍ സ്വദേശി സാജന്‍ ജോര്‍ജ്

യുകെ മലയാളി നാട്ടില്‍വച്ച് നിര്യാതനായി; മരണമടഞ്ഞത് കോന്നി വകയാര്‍ സ്വദേശി സാജന്‍ ജോര്‍ജ്

കോവെന്ററിയില്‍ താമസിക്കുന്ന കോന്നി വകയാര്‍ സ്വദേശി സാജന്‍ ജോര്‍ജ്(52) ആണ് ആകസ്മീകമായി നാട്ടില്‍ വച്ചു നിര്യാതനായത്. ഇന്ന് വെളുപ്പിന് ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. വൃദ്ധയായ മാതാവിനെ സന്ദര്‍ശിക്കാന്‍ നാട്ടിലെത്തിയ സാജന്‍ യുകെയിലേക്ക് മടങ്ങാനിരിക്കവെയാണ് മരണം സംഭവിച്ചത്.

ഓക്‌സ്‌ഫോര്‍ഡില്‍ നിന്നും മൂന്ന് വര്‍ഷം മുന്‍പാണ് പരേതന്‍ കുടുംബമായി കോവെന്ററിയിലേക്ക് താമസംമാറിയത്. ഓക്‌സ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ മുന്‍ ഭാരവാഹിയും യുക്മ നേഴ്‌സസ് ഫോറം ജോയിന്റ് സെക്രട്ടറിയുമായ സുമ സാജനാണ് ഭാര്യ. അല്ലു മകളും അപ്പു മകനും. മരണ വിവരമറിഞ്ഞു കുടുംബം നാട്ടിലേക്ക് യാത്ര തിരിക്കാനുള്ള തയ്യാറെടുപ്പിലാണ്. സംസ്‌കാരം പിന്നീട് വകയാര്‍ പള്ളി ഇടവകയില്‍ നടക്കും.

സാജന്‍ ജോര്‍ജിന്റെ നിര്യാണത്തില്‍ യുക്മ നാഷണല്‍ പ്രസിഡന്റ് ശ്രീ മാമ്മന്‍ ഫിലിപ്പ്, സെക്രെട്ടറി റോജിമോന്‍ വര്‍ഗീസ്, മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ പ്രസിഡന്റ് ശ്രീ ഡിക്‌സ് ജോര്‍ജ്, സൗത്ത് വെസ്റ്റ് റീജിയണല്‍ പ്രസിഡന്റ് ശ്രീ വര്‍ഗീസ് ചെറിയാന്‍ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more