1 GBP = 103.97
breaking news

യുകെ മലയാളികളെ കണ്ണീരിലാക്കി വീണ്ടും ഒരു മരണം കൂടി

യുകെ മലയാളികളെ കണ്ണീരിലാക്കി വീണ്ടും ഒരു മരണം കൂടി

കാര്ഡിഫ്: അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി കാര്‍ഡിഫില്‍ മരിച്ചു. അങ്കമാലി താവളപ്പാറ സ്വദേശി പുളിക്കല്‍ ടീന പോള്‍ (30) ആണ് ഇന്ന് വൈകിട്ട് 8.50 നു കാര്ഡിഫ് ഹോസ്പിറ്റലില്‍ വച്ച് നിര്യാതയായത്.

2010 ല്‍ സ്റ്റുടെന്റ് വിസയില്‍ എത്തിയ ടീനയ്ക് അഞ്ച് വര്ഷം മുന്‍പാണ് കാന്‍സര്‍ രോഗം പിടികൂടിയത്. ആരും പതറി പോകുന്ന അവസ്ഥ ആയിട്ടുകൂടി രോഗത്തോട് പോരാടി 2013 ല്‍ പൂര്‍ണമായും അസുഖം ഭേദമായതിനെ തുടര്‍ന്ന് 2015 ജനുവരിയില്‍ അങ്കമാലി സ്വദേശി സിജോയെ വിവാഹം ചെയ്തു. 2012 ആണ് ആദ്യമായി റ്റീനയില്‍ രക്താര്‍ബുദം പിടികൂടിയത്. ചികിത്സ തുടരുമ്പോഴും മനോധൈര്യത്തോടെ അസുഖത്തോടു പോരാടി എല്ലാവരോടും ചിരിക്കുന്ന പ്രകൃതമായിരുന്നു റ്റീനയ്‌ക്കെന്നു സഹപ്രവര്‍ത്തകര്‍ പറഞ്ഞു. 2017 ല്‍ ആണ് റ്റീനയ്ക് വീണ്ടും അര്‍ബുദ രോഗം പിടിപെട്ടത്.

ടീനയുടെ മാതാവ് അന്ത്യ സമയത്ത് കൂടെ ഉണ്ടായിരുന്നു. പിതാവും സഹോദരനും നാളെ രാവിലെ യുകെയിലേക്ക് പുറപ്പെടാന്‍ വേണ്ടി എയര്‍പോര്‍ട്ടിലേക്ക് തിരിച്ചപ്പോളാണ് ടീനയുടെ മരണം സംഭവിച്ചത്.കാര്ഡിഫില്‍ ഉള്ള ടീനയുടെ സുഹൃത്തുക്കള്‍ മൃതദേഹം നാട്ടില്‍ കൊണ്ട് പോകുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more