1 GBP = 103.02
breaking news

വൂസ്റ്ററില്‍ കോട്ടയം കുറുപ്പുന്തറ സ്വദേശിയായ മലയാളി നേഴ്‌സ് മരണമടഞ്ഞു

വൂസ്റ്ററില്‍ കോട്ടയം കുറുപ്പുന്തറ സ്വദേശിയായ മലയാളി നേഴ്‌സ്  മരണമടഞ്ഞു

വൂസ്റ്റര്‍: വൂസ്റ്ററില്‍ കുറുപ്പുന്തറ മാന്‍വെട്ടം സ്വദേശിയായ നേഴ്‌സ് മരണമടഞ്ഞു. മാന്‍വെട്ടം കാരിക്കാമുകളേല്‍ കുടുംബാംഗം ലിസമ്മ ജോസഫ്(52) ആണ് മരണമടഞ്ഞത്. ഏറെ നാളായി ക്യാന്‍സര്‍ ബാധിതയായി ചികിത്സയിലായിരുന്നു. വൂസ്റ്റര്‍ റോയല്‍ ഹോസ്പിറ്റലില്‍ നേഴ്‌സ് ആയി ജോലി ചെയ്തിരുന്ന ലിസമ്മ 2004ലിലാണ് യുകെയിലേക്ക് കുടിയേറിയത്. മുന്‍പ് സൗദി അറേബ്യായിലും നേഴ്‌സ് ആയി ജോലി ചെയ്തിരുന്നു.

വൈക്കം സ്വദേശി ജോസ് ആണ് ഭര്‍ത്താവ്, ഇവര്‍ക്ക് മൂന്ന് മക്കളുണ്ട്. വൂസ്റ്റര്‍ റോയല്‍ ഹോസ്പിറ്റലില്‍ തന്നെ നേഴ്‌സ് ആയി ജോലി ചെയ്യുന്ന ലിസ്മി ജോസ്, വെയ്ല്‍സ് യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്തഥിനിയായ ജെസ്‌ലി ജോസ്, എ ലെവല്‍ വിദ്യാര്തഥിയായ ജെസ്‌വിന്‍ ജോസ് തുടങ്ങിയവരാണ് മക്കള്‍.

യുക്മ നാഷണല്‍ പ്രസിഡണ്ട് ശ്രീ മാമ്മന്‍ ഫിലിപ്, നാഷണല്‍ സെക്രെട്ടറി ശ്രീ റോജിമോന്‍ വര്‍ഗീസ്, ട്രഷറര്‍ ശ്രീ അലക്‌സ് വര്‍ഗീസ് തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു. സംസ്‌കാര ചടങ്ങുകളുടെ മറ്റ് വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more