1 GBP = 103.12

ബൈഡന്​ ആശംസയുമായി ഒബാമയും ബുഷും ക്ലിൻറണും

ബൈഡന്​ ആശംസയുമായി ഒബാമയും ബുഷും ക്ലിൻറണും

വാഷിങ്​ടൺ: പ്രസിഡൻറായി ചുമതയേറ്റ ജോ ബൈഡന്​ ആശംസയുമായി പാർട്ടി മറന്ന്​ മുൻ പ്രസിഡൻറുമാർ ഒത്തൊരുമിച്ച അപൂർവ വിഡിയോ. മുൻ പ്രസിഡൻറുമാരായ ബിൽ ക്ലിൻറൺ, ജോർജ്​ ഡബ്ല്യു ബുഷ്​, ബറാക്​ ഒബാമ എന്നിവരാണ്​ ബൈഡന്​ വിജയാശംസ നേർന്ന്​ വിഡിയോയിൽ ഒരുമിച്ചത്​. 

ത​െൻറ വൈസ്​പ്രസിഡൻറായിരുന്ന ​ബൈഡൻ അമേരിക്കയുടെ 46ാമത്​ പ്രസിഡൻറായി ചുമതലയേറ്റതും രാജ്യത്തിന്​ ആദ്യമായി വനിത വൈസ്​ പ്രസിഡൻറിനെ ലഭിച്ചതും​ വ്യക്തിപരമായി ഏറെ സന്തോഷം നൽകുന്നതാണെന്ന്​ ഒബാമ വിഡിയോയിൽ പറഞ്ഞു. സമാധാനപരമായ അധികാരക്കൈമാറ്റത്തെക്കുറിച്ച്​ സംസാരിക്കാൻ മൂന്ന്​​ പ്രസിഡൻറുമാർ ഒരുമിച്ചത്​ അമേരിക്കയുടെ സമഗ്രതയെയാണ്​ സൂചിപ്പിക്കുന്നതെന്ന്​ ബുഷ്​ അഭിപ്രായപ്പെട്ടു. 

തീർത്തും അസാധാരണമായ ഒന്നാണിത്​. വെല്ലുവിളികളെ അതിജീവിക്കാനാണ്​ ഞങ്ങൾ ഇവിടെ ഒരുമിച്ചത്​. അതുപോലെ കൂടുതൽ ഐക്യത്തിനായി എന്തും ചെയ്യാൻ തയാറാണെന്നും ബിൽ ക്ലിൻറൺ വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more