1 GBP = 103.74
breaking news

ലീഡ്‌സിൽ വഴിയരികിൽ പാർക്ക് ചെയ്ത മഞ്ഞു മൂടിയ കാറിനടിയിൽ നിന്ന് വൃദ്ധയുടെ മൃതദേഹം കണ്ടെത്തി

ലീഡ്‌സിൽ വഴിയരികിൽ പാർക്ക് ചെയ്ത മഞ്ഞു മൂടിയ കാറിനടിയിൽ നിന്ന് വൃദ്ധയുടെ മൃതദേഹം കണ്ടെത്തി

ലീഡ്‌സ്: വഴിയരുകിൽ പാർക്ക് ചെയ്തിരുന്ന കാറിനടിയിൽ നിന്ന് വൃദ്ധയുടെ മൃതദേഹം കണ്ടെത്തി. അതിശൈത്യത്തിന്റെ പിടിയിലായ ബ്രിട്ടനിൽ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത മഞ്ഞു വീഴ്ചയാണ് തുടരുന്നത്. അതിനിടയിലാണ് ലീഡ്‌സിൽ നിന്ന് ഇത്തരം ഒരു സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ലീഡ്‌സിലെ വെൽ സ്ട്രീറ്റിൽ ഇന്ന് വ്യാഴാഴ്ച രാവിലെ ആറു മണിയോടെയാണ് റോഡരുകിൽ പാർക്ക് ചെയ്തിരുന്ന കാറിനടിയിൽ നിന്ന് 75 കാരിയായ വൃദ്ധയുടെ മൃതദേഹം കണ്ടെത്തിയത് . സിറ്റി സെന്ററിൽ നിന്ന് ആര് മൈൽ അകലെ ഫാർസ്ലിയിലാണ് സംഭവം നടന്നത്.

മൃതദേഹത്തിന്റെ പകുതി ഭാഗം കാറിനടിയിലായാണ് കിടന്നിരുന്നതെന്ന് വെസ്റ്റ് യോർക്ഷെയർ പോലീസ് പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിൽ സംശയകരമായ സാഹചര്യങ്ങൾ എടുത്ത് പറയാൻ കഴിയില്ലെന്ന് ഡിറ്റക്ടീവ് ഇൻസ്‌പെക്ടർ ജെയിംസ് പറഞ്ഞു. കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും, വൃദ്ധയുടെ ബന്ധുക്കളെ മരണ വിവരം അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

വൃദ്ധയെ അതിനു മുൻപ് ആരെങ്കിലും കണ്ടിട്ടുണ്ടെങ്കിൽ പൊലീസിന് വിവരം നല്കണമെന്ന് അവർ അഭ്യർത്‌ഥിക്കുന്നു. മരണം നടന്നതിന് തൊട്ടടുത്ത് തന്നെയാണ് വൃദ്ധയുടെ വീട്. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം നടത്തി വരുന്നു. ലീഡ്‌സിലും പരിസര പ്രദേശങ്ങളിലും കനത്ത മഞ്ഞു വീഴ്ച തുടരുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more