1 GBP = 103.12

ലിവർപൂൾ ആശുപത്രിയിൽ 79കാരിയായ വൃദ്ധക്ക് നേരെ വധശ്രമം; ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ

ലിവർപൂൾ ആശുപത്രിയിൽ 79കാരിയായ വൃദ്ധക്ക് നേരെ വധശ്രമം; ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ

ലിവർപൂൾ: വൃദ്ധർക്ക് നേരെയുള്ള അതിക്രമങ്ങളും പീഠനങ്ങളും മുൻപും റിപ്പോർട്ട് ചെയ്യപ്പെട്ടിണ്ട്ലി. എന്നാലത് പലപ്പോഴും കെയർഹോമുകളിലും മറ്റിടങ്ങളിലുമായിരുന്നു. എന്നാൽ ആശുപത്രിയിൽ തന്നെ 79 കാരിയായ വൃദ്ധക്ക് നേരെയുണ്ടായത് വധശ്രമം. ലിവർപൂളിലെ ബ്രോഡ്ഗ്രീൻ ആശുപത്രിയിലാണ് രോഗിയായ വൃദ്ധക്ക് നേരെ ആക്രമണം നടന്നത്. ആശുപത്രി ജീവനക്കാരൻ തന്നെ പ്ലാസ്റ്റിക് ബാഗ് തലവഴി മൂടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്.

ദേഹമാസകലം പാടുകളുമായി ശ്വസനം നടത്താൻ പോലും പാടുപെടുന്ന നിലയിൽ അവശയായ നിലയിലാണ് രോഗിയെ കിടക്കയിൽ കണ്ടതെന്ന് നേഴ്‌സുമാർ പറയുന്നു. പോലീസിനെ വിവരമറിയിച്ച ശേഷം അടുത്തുള്ള റോയൽ ലിവർപൂൾ എൻ എച്ച് എസ് ആശുപത്രിൽ ഇവരെ അഡ്മിറ്റ് ചെയ്യുകയായിരുന്നു. ഗുരുതരാവസ്ഥ തരണം ചെയ്ത് രോഗി സാധാരണ നിലയിലേക്ക് വന്നതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

മെഴ്‌സിഡൈഡ് പൊലീസാണ് സംഭവുമായി ബന്ധപ്പെട്ട് 31കാരനായ ആശുപത്രി ജീവനക്കാരനെ കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് ചെയ്തുവെന്ന വാർത്ത പുറത്ത് വിട്ടത്. ചോദ്യം ചെയ്യലിൽ ഇയ്യാൾ രോഗിയുമൊത്ത് ‘പീക്കാബു‘ എന്ന ഗെയിം കളിക്കുകയായിരുന്നുവെന്നാണ് മൊഴി നൽകിയിരിക്കുന്നത്. ഇയ്യാൾക്കെതിരെ കേസെടുത്ത് ജാമ്യത്തിൽ വിട്ടിരിക്കുകയാണ്. പിന്നീട് ഇയ്യാളെ കോടതിയിൽ ഹാജരാക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more