1 GBP = 103.75
breaking news

O2 മൊബൈൽ ഡാറ്റ പ്രശ്നത്തിന് പരിഹാരമായി; 4 ജി സർവീസിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾ പരിഹരിച്ചതായി കമ്പനി

O2 മൊബൈൽ ഡാറ്റ പ്രശ്നത്തിന് പരിഹാരമായി; 4 ജി സർവീസിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾ പരിഹരിച്ചതായി കമ്പനി

ലണ്ടൻ: കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂർ 32 മില്യനോളം വരുന്ന O2 മൊബൈൽ ഉപഭോക്താക്കൾക്ക് ഡാറ്റ ലഭിക്കാതിരുന്ന പ്രശനങ്ങൾക്ക് പരിഹാരമായതായി കമ്പനി. വ്യാഴാഴ്ച രാവിലെ അഞ്ചു മണിയോടെയാണ് ഡാറ്റകൾ പൂർണ്ണമായോ ഭാഗികമായോ ഉപഭോക്താക്കൾക്ക് ലഭിക്കാതിരുന്നത്.

ടാക്സി ഡ്രൈവര്മാര്ക്കാണ് ഏറ്റവുമധികം പ്രശനങ്ങൾ നേരിട്ടത്. വിവിധ കമ്പനികളുടെ ആപ്പുകൾ ഉപയോഗിച്ച് ജോലി ചെയ്യുന്ന ഇവർക്ക് ഡാറ്റ ലഭിക്കാത്തത് മൂലം ആപ്പുകൾ പ്രവർത്തിക്കാതായി. അതുപോലെ തന്നെ ഇമെയിലുകൾ അയയ്ക്കാനോ സ്വീകരിക്കാനോ കഴിയാത്ത അവസ്ഥ, കുട്ടികളുടെ രോഗവിവരങ്ങൾ ഓൺലൈനിൽ ചെക്ക് ചെയ്യാൻ മാതാപിതാക്കൾക്ക് കഴിയാത്ത അവസ്ഥ, തുടങ്ങി നിരവധി പേരാണ് പരാതിയുമായി കമ്പനിയെ സമീപിച്ചത്.

ഇന്നലെ വൈകുന്നേരത്തോടെ തന്നെ 3 ജി ഡാറ്റ സർവീസ് പുനരാരംഭിക്കാൻ കഴിഞ്ഞുവെങ്കിലും 4 ജി സർവീസ് ഇന്ന് രാവിലെ മൂന്നര മണിയോടെ പൂർണ്ണമായും പുനഃസ്ഥാപിക്കാൻ കഴിഞ്ഞുവെന്ന് കമ്പനി അറിയിച്ചു. O2 മൊബൈൽ യുകെ ചീഫ് എക്സിക്യു്ട്ടീവ് മാർക്ക് ഇവാൻസ് തടസ്സം നേരിട്ടതിൽ ഉപഭോക്താക്കളോട് ഖേദം പ്രകടിപ്പിച്ചു. ടെക്നിക്കൽ ടീം വരും ദിവസങ്ങളിലും പ്രശനം ഉണ്ടായ മേഖലകൾ മോണിറ്റർ ചെയ്യുമെന്നും, തടസ്സം ഉണ്ടായതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more