1 GBP = 103.12

ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനം യുകെ റീജിയന്‍ ഏകദിന വാര്‍ഷിക സമ്മേളനം ശനിയാഴ്ച – ലണ്ടന്‍ ഗ്രിഗോറിയസ് പള്ളിയില്‍ വച്ച് നടത്തുന്നു….

ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനം യുകെ റീജിയന്‍ ഏകദിന വാര്‍ഷിക സമ്മേളനം ശനിയാഴ്ച  – ലണ്ടന്‍ ഗ്രിഗോറിയസ് പള്ളിയില്‍ വച്ച് നടത്തുന്നു….

സോജി ടി മാത്യു

ആരാധന- പഠനം- സേവനം എന്നീ മുദ്രാവാക്യവുമായ് മലങ്കര (ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭയില്‍ പ്രവര്‍ത്തിച്ച് വരുന്ന, ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനം യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ യുകെ റീജിയന്‍ ഏകദിന വാര്‍ഷിക സമ്മേളനം. 22 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ലണ്ടന്‍ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടക്കും.

രാവിലെ 9 മണിക്ക് രജിസ്‌ട്രേഷനോടു കൂടി ആരംഭിക്കുന്ന യുവജന സമ്മേളനം ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാന ഭദ്രാസന ഉപാധ്യക്ഷന്‍ റവ. ഫാ. ഡോ. നൈനാന്‍ വി. ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നതും തുടര്‍ന്ന് ‘CROSSING BARRIERS’ എന്ന വിഷയത്തെ ആസ്പദമാക്കി റവ. ഫാ. ജേക്കബ് അനീഷ് വര്‍ഗീസ്, ഏലിസബത്ത് ജോയി എന്നിവര്‍ ക്ലാസെടുക്കുന്നതും തുടര്‍ന്നുള്ള ചര്‍ച്ചകള്‍ക്ക് ഭദ്രാസന ജനറല്‍ സെക്രട്ടറി കാരള്‍ തോമസ്, ഭദ്രാസന കോ-ഓര്‍ഡിനേറ്റര്‍ റോയ്‌സ് രാജു എന്നിവര്‍ നേതൃത്വം നല്‍കുന്നതായിരിക്കുമെന്നും യുവജന പ്രസ്ഥാനം ലണ്ടന്‍ സെന്റ് ഗ്രീഗോറിയോസ് യൂണിറ്റ് ജനറല്‍ സെക്രട്ടറി നീതു വര്‍ഗീസ്, ജോ. സെക്രട്ടറി കെവിന്‍ കോശി എന്നിവര്‍ അറിയിച്ചു.

സമ്മേളന നഗറിന്റെ മേല്‍വിലാസം :

St. Gregoസമ്മേളനrious Indian Orthadox Church

Cranfield Road

Brockley, London, Se4 1UF

02086919456

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more