1 GBP = 103.25
breaking news

ക്രൈസ്റ്റ്ചർച്ചിൽ നാടകാന്ത്യം; അവസാന പന്തിൽ കിവീസിനു ജയം; ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക്.

ക്രൈസ്റ്റ്ചർച്ചിൽ നാടകാന്ത്യം; അവസാന പന്തിൽ കിവീസിനു ജയം; ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക്.

ന്യൂസീലൻഡും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ടെസ്റ്റിന് ആവേശകരമായ അന്ത്യം. അവസാന പന്ത് വരെ നീണ്ട ത്രില്ലിങ്ങ് പോരിൽ 2 വിക്കറ്റിനാണ് ന്യൂസീലൻഡ് ശ്രീലങ്കയെ വീഴ്ത്തിയത്. 285 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസീലൻഡ് 8 വിക്കറ്റ് നഷ്ടപ്പെടുത്തി അവസാന പന്തിൽ വിജയിച്ചു. കെയിൻ വില്ല്യംസൺ (121 നോട്ടൗട്ട്) ന്യൂസീലൻഡിൻ്റെ ടോപ്പ് സ്കോറർ ആയപ്പോൾ ഡാരിൽ മിച്ചലും 81 തിളങ്ങി. ശ്രീലങ്കയ്ക്കായി അഷിത ഫെർണാണ്ടോ മൂന്ന് വിക്കറ്റ് വീഴ്ത്തി.

രണ്ടാം ഇന്നിംഗ്സിൽ 285 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസീലൻഡ് സാവധാനത്തിലാണ് തുടങ്ങിയത്. ഇടക്കിടെ വിക്കറ്റുകൾ വീഴ്ത്തി ശ്രീലങ്ക ന്യൂസീലൻഡിനെ സമ്മർദ്ദത്തിലാക്കിക്കൊണ്ടിരുന്നു. ഡെവോൺ കോൺവേ(5) വേഗം മടങ്ങിയെങ്കിലും ടോം ലതം (24) ഭേദപ്പെട്ട പ്രകടനം നടത്തി. ലതമിനും പിന്നാലെ ഹെൻറി നിക്കോൾസും (20) വേഗം പുറത്തായി. 3 വിക്കറ്റ് നഷ്ടത്തിൽ 90 റൺസ് എന്ന നിലയിൽ പതറിയ ന്യൂസീലൻഡിനെ നാലാം വിക്കറ്റിൽ കെയിൻ വില്ല്യംസണും ഡാരിൽ മിച്ചലും ചേർന്ന് കൈപിടിച്ചുയർത്തി.

142 റൺസ് നീണ്ട നിർണായക കൂട്ടുകെട്ടിലാണ് ഇവർ പങ്കാളികളായത്. ഡാരിൽ മിച്ചൽ ആക്രമിച്ചുകളിച്ചപ്പോൾ വില്ല്യംസൺ ശ്രദ്ധയോടെ ബാറ്റ് വീശി. ഇതിനിടെ വില്ല്യംസൺ സെഞ്ചുറിയും തികച്ചു. സെഞ്ചുറിക്ക് പിന്നാലെ വില്ല്യംസണും ഗിയർ മാറ്റിയതോടെ ശ്രീലങ്ക വിയർത്തു. എന്നാൽ 86 പന്തിൽ 81 റൺസെടുത്ത് ഡാരിൽ മിച്ചൽ പുറത്തായതോടെ കളിയിൽ വീണ്ടും ട്വിസ്റ്റ്. ടോം ബ്ലണ്ടൽ (3), മൈക്കൽ ബ്രേസ്‌വെൽ (10), ടിം സൗത്തി (1) എന്നിവർ വേഗം പുറത്തായി.

അവസാന ഓവറിൽ 8 റൺസായിരുന്നു കിവീസിൻ്റെ വിജയലക്ഷ്യം. ആദ്യ രണ്ട് പന്തുകളിൽ വില്ല്യംസണും ഹെൻറിയും സിംഗിൾ നേടി. മൂന്നാം പന്തിൽ രണ്ടാം റണ്ണിനു ശ്രമിക്കവെ മാറ്റ് ഹെൻറി റണ്ണൗട്ടായി. നാലാം പന്തിൽ വില്ല്യംസണിൻ്റെ നിർണായക ബൗണ്ടറി. സ്കോർ തുല്യം. അഞ്ചാം പന്തിൽ റൺ ഇല്ല. കളി അവസാന പന്തിലേക്ക്. അവസാന പന്തിൽ ബൈ ഓടി ന്യൂസീലൻഡിന് ത്രസിപ്പിക്കുന്ന ജയം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more