1 GBP = 103.83
breaking news

മന്ത്രിസഭയിലെ സഹപ്രവർത്തകർക്കെതിരെ ഗുരുതര ആരോപണവുമായി മുൻ ഗതാഗത വകുപ്പ്മന്ത്രി

മന്ത്രിസഭയിലെ സഹപ്രവർത്തകർക്കെതിരെ ഗുരുതര ആരോപണവുമായി മുൻ ഗതാഗത വകുപ്പ്മന്ത്രി

തന്റെ മുസ്​ലിം സ്വത്വം സഹപ്രവർത്തകർക്ക്​ അസ്വസ്​ഥത ഉണ്ടാക്കിയതിനാലാണ്​ രാജിവെച്ചൊഴിയേണ്ടി വന്നതെന്ന്​ മുൻബ്രിട്ടീഷ്​ മന്ത്രി നുസ്​റത്​ ഗനി. ബ്രിട്ടനിലെ ആദ്യ വനിതാ മുസ്​ലിം മന്ത്രിയായിരുന്ന 49 കാരി നുസ്​റതി​െൻറ വെളിപ്പെടുത്തൽ പ്രസിദ്ധീകരിച്ചത്​ സൺഡേ ടൈംസാണ്​.

ബോറിസ്​ ജോൺസ​െൻറ മന്ത്രി സഭയിലെ ഗതാഗത വകുപ്പ്​ മന്ത്രിയായിരുന്നു നുസ്​റത്​. ബ്രിട്ടനിലെ ആദ്യ വനിത മുസ്​ലിം മന്ത്രി എന്ന നിലയിൽ ഇവർ വാർത്തകളിൽ നിറയുകയും ചെയ്​തു. ​െഫബ്രുവരി 2020 ലാണ്​ നുസ്​റതിന്​ മന്ത്രി സ്​ഥാനം നഷ്​ടപ്പെട്ടത്​.

ത​െൻറ മുസ്​ലിം സ്വത്വമാണ്​ പ്രശ്നമെന്ന് ഗവൺമെൻറ്​ വിപാണ്​ തന്നോട്​ അറിയിച്ചതെന്നും നുസ്​റത്​ പറഞ്ഞതായി സൺഡേ ടൈംസ്​ റിപ്പോർട്ട്​ ചെയ്​തു. ഇൗ സംഭവം പാർട്ടിയിലുള്ള ത​െൻറ വിശ്വാസത്തെ ഉലച്ചിട്ടില്ലെന്ന്​ നടിക്കുന്നില്ലെന്നും എം.പി സ്​ഥാനം രാജിവെക്കുന്നതിനെ കുറിച്ച്​ ആലോചിച്ചിരുന്നെന്നും അവർ പറഞ്ഞു.

നുസ്​റതി​െൻറ ആരോപണത്തോട്​ ബോറിസ്​ ജോൺസ​െൻറ ഒാഫീസ്​ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ, ഗവൺമെൻറ്​ ചീഫ്​ വിപ്പ്​ മാർക്​ സ്​പെൻസർ നുസ്​റതി​െൻറ ആരോപണങ്ങൾ നിഷേധിച്ചു. നുസ്​റതി​െൻറ ആരോപണങ്ങൾ തെറ്റാണെന്നും അവർ പറഞ്ഞ വാക്കുകൾ ഉപയോഗിച്ചിട്ടില്ലെന്നും അതിനെ അപകീർത്തികരമായാണ്​ കാണുന്നതെന്നും ചീഫ്​ വിപ്പ്​ മാർക്​ സ്​പെൻസർ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more