1 GBP = 103.97

നഴ്​സുമാരുടെ മിനിമം വേതനം പുതുക്കി; അടിസ്​ഥാനശമ്പളം 20,000

നഴ്​സുമാരുടെ മിനിമം വേതനം പുതുക്കി; അടിസ്​ഥാനശമ്പളം 20,000

തി​രു​വ​ന​ന്ത​പു​രം: ലോ​ങ്​ മാ​ർ​ച്ച്​ ഉ​ൾ​പ്പെ​ടെ ക​ടു​ത്ത സ​മ​ര​പ​രി​പാ​ടി​ക​ളി​ലേ​ക്ക്​ ക​ട​ക്കു​മെ​ന്ന സ്വ​കാ​ര്യ ആ​ശു​പ​ത്രി ന​ഴ്​​സു​മാ​രു​ടെ ഭീ​ഷ​ണി​ക്കി​ടെ ശ​മ്പ​ള പ​രി​ഷ്‌​ക​ര​ണം സം​ബ​ന്ധി​ച്ച വി​ജ്​​ഞാ​പ​നം രാ​ത്രി​യോ​ടെ സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി. ന​ഴ്സു​മാ​രു​ടെ​യും മ​റ്റ് ജീ​വ​ന​ക്കാ​രു​ടെ​യും മി​നി​മം​വേ​ത​നം പു​തു​ക്കി​നി​ശ്ച​യി​ച്ചാ​ണ്​ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച​ത്.

നി​ല​വി​ൽ 8975 രൂ​പ അ​ടി​സ്​​ഥാ​ന​ശ​മ്പ​ളം ല​ഭി​ക്കു​ന്ന ന​ഴ്സു​മാ​ർ​ക്ക് 20,000 രൂ​പ അ​ടി​സ്​​ഥാ​ന​ശ​മ്പ​ളം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​വ​ർ​ക്ക് പ​ര​മാ​വ​ധി 50 ശ​ത​മാ​നം വ​രെ അ​ധി​ക അ​ല​വ​ൻ​സും ല​ഭി​ക്കും. പു​തു​ക്കി​യ വേ​ത​ന വ​ർ​ധ​ന​വി​ന്​ 2017 ഒ​ക്ടോ​ബ​ർ ഒ​ന്നു​മു​ത​ൽ പ്രാ​ബ​ല്യ​മു​ണ്ടാ​കും.ആ​ശു​പ​ത്രി​ക​ളി​ലെ മ​റ്റ് ജീ​വ​ന​ക്കാ​ർ​ക്ക് 16,000 രൂ​പ​മു​ത​ൽ 22,090 രൂ​പ വ​രെ അ​ടി​സ്​​ഥാ​ന​ശ​മ്പ​ള​വും പ​ര​മാ​വ​ധി 12.5 ശ​ത​മാ​നം വ​രെ അ​ധി​ക അ​ല​വ​ൻ​സും ല​ഭി​ക്കും.

ഇ​ത​ര പാ​രാ​മെ​ഡി​ക്ക​ൽ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്ക് 16,400 രൂ​പ​മു​ത​ൽ അ​ടി​സ്​​ഥാ​ന​ശ​മ്പ​ള​വും പ​ര​മാ​വ​ധി 15 ശ​ത​മാ​നം വ​രെ അ​ധി​ക അ​ല​വ​ൻ​സും ല​ഭി​ക്കും. മേ​ൽ​പ​റ​ഞ്ഞ വേ​ത​ന​ത്തി​ന് പു​റ​മെ സ​ർ​വി​സ്​ വെ​യി​റ്റേ​ജ്, ക്ഷാ​മ​ബ​ത്ത, വാ​ർ​ഷി​ക ഇ​ൻ​ക്രി​മ​​െൻറ്​ എ​ന്നി​വ​യും ല​ഭി​ക്കും. ആ​ശു​പ​ത്രി​യി​ലെ കി​ട​ക്ക​ക​ളു​ടെ എ​ണ്ണം അ​നു​സ​രി​ച്ച് പ​ര​മാ​വ​ധി 30,000 രൂ​പ വ​രെ ശ​മ്പ​ളം ല​ഭ്യ​മാ​കും.

7775 രൂ​പ അ​ടി​സ്​​ഥാ​ന​ശ​മ്പ​ളം ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പൊ​തു​വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്ക്​ 16,000 രൂ​പ അ​ടി​സ്​​ഥാ​ന​വേ​ത​ന​വും പ​ര​മാ​വ​ധി 2,000 രൂ​പ​വ​രെ അ​ധി​ക അ​ല​വ​ൻ​സും ല​ഭി​ക്കും. 7825 രൂ​പ അ​ടി​സ്​​ഥാ​ന​ശ​മ്പ​ളം ല​ഭി​ക്കു​ന്ന പാ​രാ​മെ​ഡി​ക്ക​ൽ സ്​​റ്റാ​ഫി​ന് കു​റ​ഞ്ഞ​ത് 16,400 രൂ​പ അ​ടി​സ്​​ഥാ​ന​വേ​ത​ന​വും പ​ര​മാ​വ​ധി 2,460 രൂ​പ വ​രെ അ​ധി​ക അ​ല​വ​ൻ​സി​നും അ​ർ​ഹ​ത​യു​ണ്ട്. മേ​ൽ​പ​റ​ഞ്ഞ​തു​കൂ​ടാ​തെ 2017 ഒ​ക്​​ടോ​ബ​ർ ഒ​ന്നു​മു​ത​ലു​ള്ള ക്ഷാ​മ​ബ​ത്ത​ക്കും സ​ർ​വി​സ്​ വെ​യി​റ്റേ​ജ്, വാ​ർ​ഷി​ക ഇ​ൻ​ക്രി​മ​​െൻറ് എ​ന്നി​വ​ക്കും ജീ​വ​ന​ക്കാ​ർ​ക്ക് അ​ർ​ഹ​ത​യു​ണ്ടാ​യി​രി​ക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more