1 GBP = 103.02
breaking news

കെറ്ററിംഗിൽ കൊല്ലപ്പെട്ടത് മലയാളി നേഴ്സായ അഞ്ജു അശോകും മക്കളായ ജീവ സാജുവും ജാൻവി സാജുവും

കെറ്ററിംഗിൽ കൊല്ലപ്പെട്ടത് മലയാളി നേഴ്സായ അഞ്ജു അശോകും മക്കളായ ജീവ സാജുവും ജാൻവി സാജുവും

നോർത്താംപ്ടൺഷെയറിലെ കെറ്ററിംഗിലെ ട്രിപ്പിൾ കൊലപാതക അന്വേഷണത്തിൽ ഇരകൾ ഒരു എൻഎച്ച്എസ് നഴ്സും അവളുടെ രണ്ട് കുട്ടികളുമാണെന്ന് വിശ്വസിക്കപ്പെടുന്നു. അഞ്ജു അശോക് (35), ജീവ സാജു (6), ജാൻവി സാജു (4) എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ കെറ്ററിംഗിലെ പീതർടൺ കോർട്ടിൽ പോലീസ് ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്.

ടൗണിലെ ജനറൽ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന യുവതി സംഭവസ്ഥലത്തും രണ്ട് കുട്ടികളും ആശുപത്രിയിലുമാണ് മരിച്ചത്. കൊലപാതകം നടത്തിയെന്ന് സംശയിക്കുന്ന 52 കാരനായ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയ്യാൾ ഡിറ്റക്ടീവിന്റെ ചോദ്യം ചെയ്യലിൽ കസ്റ്റഡിയിൽ തുടരുകയാണ്.

സ്ത്രീയുടെയും കുട്ടികളുടെയും ഔപചാരിക തിരിച്ചറിയൽ നടക്കാനിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു. ഫോറൻസിക് പോസ്റ്റ്‌മോർട്ടം പരിശോധനകൾ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ നടക്കുമെന്നും നെയ്ബർഹുഡ് പോലീസ് സംഘം പ്രദേശത്ത് പട്രോളിംഗ് നടത്തുന്നുണ്ടെന്നും മുതിർന്ന അന്വേഷണ ഉദ്യോഗസ്ഥൻ ഡെറ്റ് ഇൻസ്‌പി സൈമൺ ബാൺസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും ദാരുണ മരണത്തിലേക്ക് നയിച്ച സംഭവങ്ങളുടെ നിജസ്ഥിതി കണ്ടെത്തുന്നതിനും തങ്ങൾ പ്രവർത്തിക്കുകയാണെന്നും ബാൺസ് പറഞ്ഞു.

അഞ്ജുവും കുടുംബവും ഈ വർഷം ആദ്യമാണ് ജോലിക്കായി യുകെയിലെത്തിയത്. മൂന്ന് മാസം മുമ്പ് മാത്രമാണ് കുട്ടികൾ കെറ്ററിങ്ങിൽ എത്തിയത്. കുടുംബം വൈക്കത്ത് നിന്നുള്ളവരാണ്.

അഞ്ജുവിന്റേയും മക്കളുടെയും ആകസ്മിക വേർപാടിൽ യുക്മ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്ജ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more