1 GBP = 103.54
breaking news

കുവൈറ്റിൽ കുടുങ്ങിയ മലയാളി നേഴ്‌സിന് മുഖ്യമന്ത്രിയുടെ ഇടപെടൽ മൂലം മോചനം

കുവൈറ്റിൽ കുടുങ്ങിയ മലയാളി നേഴ്‌സിന് മുഖ്യമന്ത്രിയുടെ ഇടപെടൽ മൂലം മോചനം

തിരുവനന്തപുരം:കുവൈറ്റിൽ തടഞ്ഞുവയ്ക്കപ്പെട്ട മലയാളി നഴ്സിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അവസരോചിതമായ ഇടപെടൽ മൂലം മോചനം. വയനാട് പുൽപ്പള്ളി സ്വദേശിനി സോഫിയാ പൗലോസാണ് മോചിതയായി നാട്ടിൽ തിരിച്ചെത്തിയത്.
നഴ്സിംഗ് ജോലി ലഭിക്കുമെന്ന വാഗ്‌ദ്ധാനത്തെ തുടർന്നാണ് സോഫിയ ദുബായിലേക്ക് പോയത്. എന്നാൽ ലഭിച്ചതാവട്ടെ ഹോം നഴ്‌സിന്റെ ജോലിയും. ഇതിനെ സോഫിയ എതിർത്തതോടെ ഇടനിലക്കാരൻ കുവൈറ്റിലേക്ക് കൊണ്ടുപോവുകയും അവിടെ വീട്ടുതടങ്കലിൽ ആക്കുകയും ചെയ്തു. അടുത്ത വീട്ടിലെ മലയാളി സ്ത്രീയുടെ ഫോണിൽ നിന്നും സോഫിയ ശബ്‌ദ സന്ദേശം അയച്ചപ്പോഴാണ് ബന്ധുക്കൾ ഇക്കാര്യം മനസിലാക്കുന്നത്. തുടർന്ന് അവർ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് കത്തയച്ചു. മുഖ്യമന്ത്രിയുടെ കത്ത് വിദേശകാര്യ മന്ത്രാലയം കുവൈറ്റ് സർക്കാരിന് കൈമാറി. സംസ്ഥാന സർക്കാർ കുവൈറ്റിലെ മലയാളി സംഘടനകളുമായും എംബസിയുമായും ബന്ധപ്പെട്ടിരുന്നു. തുടർന്നാണ് കുവൈറ്റ് തൊഴിൽ വകുപ്പ് സോഫിയയെ കണ്ടെത്തിയത്. സോഫിയയെ നാട്ടിലേക്ക് തിരിച്ചയച്ച വിവരം കുവൈറ്റ് തൊഴിൽ വകുപ്പ് അധികൃതർ ഇ – മെയിലുടെ മുഖ്യമന്ത്രിയെ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more