1 GBP = 103.85
breaking news

മനോജ് കുമാറിന്റെ നോവൽ ‘പെയ്തൊഴിയാത്ത മഴ’ ജനശ്രദ്ധ പിടിച്ചു പറ്റുന്നു!

മനോജ് കുമാറിന്റെ നോവൽ ‘പെയ്തൊഴിയാത്ത മഴ’ ജനശ്രദ്ധ പിടിച്ചു പറ്റുന്നു!

സണ്ണിമോൻ പി. മത്തായി

ബ്രിട്ടനിലെ സംഭവബഹുലമായ ജീവിതത്തിൽ സംഭവിക്കുന്ന കാരൃങ്ങൾ പച്ചയായ രീതിയിൽ എല്ലാവര്ക്കും ഒരേപോലെ മനസിലാകുന്ന ഭാഷയിൽ ലളിതമായി വർണ്ണിക്കുന്നതിൽ നോവലിസ്റ്റ് പുണ്ണമായും വീജയിച്ചിരിക്കുന്നു. പ്രതേൃകിച്ച് പ്രവാസികൾ വായിക്കേണ്ട പുസ്തകം. ആദൃാവസനംവരെ ആകാംക്ഷ ജനിപ്പിച്ചുകൊണ്ട് വായനകാരേ മുന്നോട്ട് കൊണ്ടുപോകുന്ന മനോഹരമായ കഥാതന്തു. ദയവായി എല്ലാവരും വായിക്കണം. ആമസോണിൽ ലഭൃംമാണ്. മനോജിന്റെ മനോഹരമായ രചനയിൽ സുന്ദരം, മനോഹരം, അകാംക്ഷജനകം എന്ന് അല്ലാത് ഒന്നും പറയാനില്ലാ ഈ നോവലിനെപ്പറ്റി.

KCF Watford ന്റെ സജീവ പ്രവർത്തകനാണ് നോവലിസ്റ്റ്. ഒരു നോവൽ എന്നതിലുപരി ഒരു ഡ്രമാറ്റിക്കൽ അല്ലെങ്കിൽ സിനിമാറ്റിക്കൽ ശൈലിയിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. നിയമങ്ങൾ കർക്കശമായി പ്രയോഗിക്കപ്പെടുമ്പോൾ മനുഷ്യരെക്കാളും നിയമങ്ങളാണ് വലുതെന്ന സ്ഥിതിവിശേഷം ഉണ്ടാകുന്നത് ചില അവസരങ്ങളിൽ വേദനാജനകമാണ്. ഇംഗ്ലണ്ടിലെ ഒരു കുടുംബത്തിൽ നടക്കുന്ന സംഭവവികാസങ്ങളെ വളരെ സമർത്ഥമായും ഉള്ളിൽതട്ടുന്ന രീതിയിലും ചിത്രീകരിക്കാൻ കഥാകാരന് കഴിഞ്ഞിട്ടുണ്ട് . പുത്തൻ പ്രമേയങ്ങൾ ഇഷ്ടപ്പെടുന്ന വായനക്കാർക്കുതകുന്ന നോവൽ. ചില ദുർബല നിമിഷങ്ങളിൽ സംഭവിക്കുന്ന കാര്യങ്ങളുടെ പരിണിത ഫലം ചിലപ്പോൾ എത്രത്തോളം വേദനാജനകമായിരിക്കുമെന്ന് ഈ നോവലിലൂടെ വരച്ചുകാട്ടിയിരിക്കുന്നു.

നോവലിസ്റ്റിനെക്കുറിച്ച്:

മനോജ് കുമാർ കേരളത്തിലെ കണ്ണൂര്‍ സ്വദേശിയാണ്. യു.കെ.യിലെ സെന്‍റ്രൽ ലണ്ടനിൽ നിന്നും ഏറെ അകലെയല്ലാത്ത വാറ്റ്ഫോഡ്എന്ന സ്.ഥലത്താണ്, യു.കെ. സിറ്റിസണായി, വര്‍ഷങ്ങളായി താമസം. വെള്ളാട് സെയ്ന്‍റ് സെബാസ്റ്റ്യന്‍സ് സ്കൂൾ, കണിയാഞ്ചാല്‍ ഗവ. സ്കൂള്‍, വായാട്ടുപറമ്പ് സെയ്ന്‍റ് ജോസെഫ്സ് സ്കൂൾ, പയ്യന്നൂർ കോളേജ്, കോഴിക്കോട് ഗവ. പോളിടെക്നിക്, തിരുവനന്തപുരം ഗവ. എഞ്ചിനീയറിങ്ങ് കോളേജ് ഇവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കാസറഗോഡ് ആലിയ ടെക്നിക്കൽ ഇന്‍സ്റ്റിറ്റ്യൂട്ടിൽ കമ്പ്യൂട്ടെർ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് വര്‍ഷങ്ങളോളം തിരുവനന്തപുരം കേരളാ ഓട്ടോമൊബൈത്സ് ലിമിറ്റെഡ് (KAL) എന്ന ഗവണ്മെന്‍റ് കമ്പനിയിൽ കമ്പ്യൂട്ടെർ പ്രോഗ്രാമ്മറും, കമ്പ്യൂട്ടര്‍ ഡിവിഷന്റെ ചുമതലവഹിക്കുകയും ആയിരുന്നു. ശേഷം, തിരുവനന്തപുരത്ത് ഐ.വാ (IVA) സിസ്റ്റെംസ് എന്ന സ്.ഥാപനത്തില്‍ സോഫ്റ്റ് വേര്‍ പ്രൊജെക്റ്റ് മാനേജർ ആയി സേവനം അനുഷ്ഠിക്കുകയും തുടര്‍ന്ന് യു.കെ.യിലേക്ക് കുടുംബ സമേതം താമസം മാറുകയുമായിരുന്നു. യു.കെ.യിലെ പ്രമുഖ സോഫ്റ്റ് വേർ സ്.ഥാപനമായ ഇമിസിൽ (EMIS) സോഫ്റ്റ് വേര്‍ ഡിവിഷനിൽ സോഫ്റ്റ് വേർ പ്രൊഫഷണലായ മനോജ്കുമാര്‍ സിനിമാ തിരക്കഥാ രചനാ മേഖലയിലും രംഗത്തുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more