1 GBP = 104.17

ഒമാനില്‍ 2023ല്‍ വാറ്റ് വര്‍ധനയില്ല; ആദായ നികുതിയും കൂട്ടില്ലെന്ന് ധനമന്ത്രാലയം

ഒമാനില്‍ 2023ല്‍ വാറ്റ് വര്‍ധനയില്ല; ആദായ നികുതിയും കൂട്ടില്ലെന്ന് ധനമന്ത്രാലയം

023ല്‍ മൂല്യവര്‍ധിത നികുതിയില്‍ വര്‍ധന വരുത്തില്ലെന്ന് ഒമാന്‍ സര്‍ക്കാര്‍. ഉയര്‍ന്ന ശമ്പളമുള്ള വ്യക്തികള്‍ക്ക് 2023ല്‍ ആദായനികുതി ചുമത്താനോ മൂല്യവര്‍ധിത നികുതി 5 ശതമാനത്തിലധികം കൂട്ടാനോ സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്ന് ധനമന്ത്രി സുല്‍ത്താന്‍ ബിന്‍ സലിം അല്‍ ഹബ്സി പറഞ്ഞു.

2023 ലെ പൊതുബജറ്റില്‍ ആഗോള സാമ്പത്തിക, ഭൗമരാഷ്ട്രീയ ഘടകങ്ങള്‍ പരിഗണിച്ചിട്ടുണ്ടെന്ന് അല്‍ ഹബ്‌സി കൂട്ടിച്ചേര്‍ത്തു. എണ്ണവിലയിലുണ്ടായ അധിക നേട്ടം പൊതുകടം വെട്ടിക്കുറയ്ക്കാന്‍ ഒമാന്‍ ഉപയോഗപ്പെടുത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതോടെ പൊതുകടം 2020 ല്‍ 70 ശതമാനത്തില്‍ നിന്ന് 2022 ല്‍ 43 ശതമാനമായി കുറഞ്ഞെന്നും ധനമന്ത്രി പറഞ്ഞു.

പുതിയ സംരംഭങ്ങളും പദ്ധതികളും സൃഷ്ടിക്കുന്നതിലൂടെ സാമ്പത്തിക സുസ്ഥിരതയും സാമ്പത്തിക മേഖലയുടെ വികസനത്തിനും ഒമാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ഫണ്ടിംഗിലും നിക്ഷേപത്തിലും ബാങ്കിംഗ് മേഖലയുടെ പങ്ക് വര്‍ദ്ധിപ്പിക്കുന്നതിനായി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍, ക്യാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി എന്നിവയുമായി സഹകരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more