1 GBP = 103.54
breaking news

വർണ്ണക്കാഴ്ചയൊരുക്കി നോട്ടിംഗ് ഹിൽ കാർണിവലിന് പരിസമാപ്തിയായി; സുരക്ഷയൊരുക്കിയത് ഏഴായിരത്തോളം പോലീസ് ഉദ്യോഗസ്ഥർ

വർണ്ണക്കാഴ്ചയൊരുക്കി നോട്ടിംഗ് ഹിൽ കാർണിവലിന് പരിസമാപ്തിയായി; സുരക്ഷയൊരുക്കിയത് ഏഴായിരത്തോളം പോലീസ് ഉദ്യോഗസ്ഥർ

ലണ്ടൻ: ലോകത്തിലെ തന്നെ രണ്ടാമത്തേതും യൂറോപ്പിലെ ഏറ്റവും വലുതുമായ നോട്ടിംഗ് ഹിൽ കാർണിവലിന് പരിസമാപ്തിയായി. എല്ലാ വർഷവും ആഗസ്റ്റ് അവസാന വാരത്തിലെ ബാങ്ക് ഹോളിഡേ വാരത്തിൽ നടക്കാറുള്ള കാർണിവലിൽ ഓരോ വർഷവും ഒരു മില്യണിലേറെ ജനങ്ങളാണ് പങ്കെടുക്കാറുള്ളത്. ആഗസ്റ്റ് 25,26,27 തിയതികളിലായി നടന്ന കാർണിവലിൽ ഗ്രെൻഫെൽ ടവർ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട 72 പേരോടുമുള്ള ആദരവ് കൂടിയായി. വർണ്ണ വിസ്മയ പ്രകടനങ്ങളുമായി അവസാന ദിനം നടന്ന പരേഡോട് കൂടിയായിരുന്നു കാർണിവലിന് പരിസമാപ്തിയായത്.

ഇക്കുറി ഏഴായിരത്തോളം പോലീസ് ഉദ്യോഗസ്ഥരാണ് കാർണിവലിന് സുരക്ഷയൊരുക്കാനെത്തിയത്. സ്റ്റോപ്പ് ആൻഡ് സെർച്ച് സംവിധാനം നടപ്പിലാക്കുന്നതിനുള്ള അനുമതി പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിയതോടെ കുറ്റകൃത്യങ്ങൾ കുറയ്ക്കാനായതായി കണക്ക് കൂട്ടുന്നു. എന്നിരുന്നാലും 370ലധികം അറസ്റ്റുകളാണ് പോലീസ് രേഖപ്പെടുത്തിയത്. മാരകായുധങ്ങൾ കൈവശം വച്ചവരും മയക്ക് മരുന്നുകൾ പരസ്യമായി ഉപയോഗിച്ചവരും ഇതിൽപ്പെടും.

ഏകദേശം 49 പേരിൽ നിന്നാണ് മാരകായുധങ്ങൾ കണ്ടെടുത്തത്. തിങ്കളാഴ്ച രാത്രി എട്ടു മണി കഴിഞ്ഞു ഒരാൾക്ക് കത്തിക്കുത്തിൽ പരിക്കേറ്റതാണ് റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു കേസ്. എന്നാൽ കത്തിക്കുത്തേറ്റയാളുടെ പരിക്ക് ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു. ഇയ്യാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more