1 GBP = 103.12

കാഴ്ചകളില്‍ നിന്ന് കാഴ്ചപ്പാടുകള്‍ തരുന്നതാവണം തിരുനാളുകള്‍ ; ഫാ റ്റോമി എടാട്ട് ; നോട്ടിങ്ഹാം തിരുന്നാള്‍ ഭക്തിസാന്ദ്രമായി ; ഇന്ന് ഡെര്‍ബിയില്‍ തിരുന്നാള്‍

കാഴ്ചകളില്‍ നിന്ന് കാഴ്ചപ്പാടുകള്‍ തരുന്നതാവണം തിരുനാളുകള്‍ ; ഫാ റ്റോമി എടാട്ട് ; നോട്ടിങ്ഹാം തിരുന്നാള്‍ ഭക്തിസാന്ദ്രമായി ; ഇന്ന് ഡെര്‍ബിയില്‍ തിരുന്നാള്‍

ഫാ ബിജു കുന്നയ്ക്കാട്ട്
നോട്ടിങ്ഹാം ; വി തോമാശ്ലീഹായുടേയും വി അല്‍ഫോന്‍സാമ്മയുടേയും ജീവിതത്തിന്റെ കാഴ്ചപ്പാടുകളും ജീവിത ദര്‍ശനങ്ങളും സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരമാണ് തിരുനാളുകളെന്ന് റവ ഫാ റ്റോമി എടാട്ട് .

പ്രസിദ്ധമായ നോട്ടിങ്ഹാം തിരുന്നാളില്‍ ദിവ്യബലി മധ്യേ വചന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.എന്റെ കര്‍ത്താവേ,എന്റെ ദൈവമേ’ എന്ന തോമാശ്ലീഹായുടെ പ്രഖ്യാപനം ഈശോയെ അനുഭവിച്ചറിഞ്ഞ കാഴ്ചപ്പാടിന്റെ പ്രഖ്യാപനമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


നോര്‍ത്താംപ്റ്റണ്‍ രൂപതയിലെ റവ ഫാ ഷൈജു നടുവത്താനിയില്‍ അര്‍പ്പിച്ച ദിവ്യബലി ഭക്തിസാന്ദ്രമായി.ദിവ്യബലിയ്ക്ക് ശേഷം ലദീഞ്ഞു പ്രാര്‍ത്ഥന,കുട്ടികളെ അടിമവയ്ക്കല്‍,കഴുന്ന് എഴുന്നള്ളിക്കല്‍ തുടങ്ങിയവയും നടന്നു.നോട്ടിങ്ഹാമിലും പരിസര പ്രദേശങ്ങളില്‍ നിന്നുമായി വന്‍ ജനാവലി തിരുന്നാളാഘോഷത്തില്‍ പങ്കുചേര്‍ന്നു.സ്‌നേഹ വിരുന്നിന്റെ സന്തോഷം പങ്കുവച്ചാണ് ഭക്തജനങ്ങള്‍ പിരിഞ്ഞത്.തിരുന്നാളാഘോഷങ്ങള്‍ക്ക് വികാരി റവ .ഫാ ബിജു കുന്നയ്ക്കാട്,റവ ഫാ.ഡേവിഡ് പാല്‍മര്‍,കമ്മറ്റി അംഗങ്ങള്‍,വാര്‍ഡ് ലീഡേഴ്‌സ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


ഈസ്റ്റ് മിഡ്‌ലാന്‍ഡിലെ മറ്റൊരു പ്രധാന തിരുനാളായ ഡെര്‍ബി തിരുന്നാള്‍ ഇന്ന് ഉച്ചകഴിഞ്ഞ് 1.30 മുതല്‍ ഡെര്‍ബി സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ വച്ച് നടക്കും.റവ ഫാ ജോണ്‍ ട്രെന്‍ച്ചാര്‍ഡ് പതാകഉയര്‍ത്തുന്നതോടെ ആരംഭിക്കുന്ന തിരുകര്‍മ്മങ്ങള്‍ക്ക് റവ ഫാ ടോം പാട്ടശ്ശേരില്‍,റവ ഫാ റ്റോമി ഇടാട്ട്,റവ ഫാ ബിജു കുന്നയ്ക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കും.ദിവ്യബലിയുടെ സമാപനത്തില്‍ ആഘോഷപൂര്‍വ്വമായ തിരുന്നാള്‍ പ്രദക്ഷിണം നടക്കും.
കുട്ടികളെ അടിമവയ്ക്കുന്നതിനും കഴുന്ന് എടുക്കുന്നതിനും സൗകര്യമുണ്ടായിരിക്കുന്നതാണ്.ബര്‍ട്ടണ്‍ ബോയ്‌സ് അണിനിരക്കുന്ന ചെണ്ടമേളം കാഴ്ചക്കാര്‍ക്ക് വിരുന്നാകും.സ്‌നേഹവിരുന്നോട് കൂടിയാണ് തിരുന്നാളാഘോഷങ്ങള്‍ സമാപിക്കുക.തിരുന്നാളില്‍ പങ്കെടുക്കാനായി എല്ലാവരേയും പ്രസുദേന്തിമാരുടേയും കമ്മറ്റി അംഗങ്ങളുടേയും പേരില്‍ യേശുനാമത്തില്‍ ക്ഷണിക്കുന്നു
പള്ളിയുടെ അഡ്രസ്
Burton road ,Derby,Derby,DE11TQ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more