1 GBP = 103.97

“Let’s Break It Together” ൽ നാദ വിസ്മയം തീർക്കാൻ നോട്ടിംഗ്ഹാമിൽ നിന്നും അഞ്ച് വർണ്ണ നക്ഷത്രങ്ങൾ ….സിബിൻ സിജു, സിയോണ സിജു സഹോദരങ്ങൾക്കൊപ്പം സാന്ദ്ര ഷാജുവും, ഡാനിയൽ ജോസും, തോമസ് റ്റെബിയും നാളെ 13/08/2020 വ്യാഴാഴ്ച 5 PM ന് എത്തുന്നു……

“Let’s Break It Together” ൽ നാദ വിസ്മയം തീർക്കാൻ നോട്ടിംഗ്ഹാമിൽ നിന്നും അഞ്ച് വർണ്ണ നക്ഷത്രങ്ങൾ ….സിബിൻ സിജു, സിയോണ സിജു സഹോദരങ്ങൾക്കൊപ്പം സാന്ദ്ര ഷാജുവും, ഡാനിയൽ ജോസും, തോമസ് റ്റെബിയും നാളെ 13/08/2020 വ്യാഴാഴ്ച 5 PM ന് എത്തുന്നു……


കുര്യൻ ജോർജ്ജ് 

(യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ)

യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, കോവിഡ് 19 ന് എതിരായ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ നിൽക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയും ആദരവും അർപ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ൽ   ആഗസ്റ്റ് 13 വ്യാഴം 5 PM ന് (ഇൻഡ്യൻ സമയം രാത്രി 9.30) ആസ്വാദകർക്കായി പാട്ടിന്റെ കലവറ തുറക്കാനെത്തുന്നത് നോട്ടിംഗ്ഹാമിൽ നിന്നുള്ള സഹോദരങ്ങൾ സിബിൻ സിജു, സിയോണ സിജു എന്നിവർക്കൊപ്പം സാന്ദ്ര ഷിജു, ഡാനിയൽ ജോസ്, തോമസ് റ്റെബി എന്നീ കൌമാര പ്രതിഭകളാണ്.


സിബിൻ – കീബോർഡ്, സിയോണ – ഫ്ളൂട്ട്, നല്ലൊരു ഗായിക കൂടിയായ സാന്ദ്ര – കീബോർഡ്, തോമസ് – ഡ്രംസ്, ഡാനിയൽ – ഡ്രംസ് എന്നീ സംഗീതോപകരണങ്ങളുമായി അരങ്ങ് തകർക്കാനെത്തുമ്പോൾ “Let’s Break It Together” പ്രേക്ഷകർക്ക് അതൊരു നവ്യാനുഭവമായിരിക്കും എന്ന് നിസ്സംശ്ശയം പറയാം.

സംഗീതത്തോടുള്ള അഭിനിവേശം പൈതൃകമായി പകർന്ന് കിട്ടിയ സിബിൻ, സിയോണ സഹോദരങ്ങൾ യു കെ യിലെ അറിയപ്പെടുന്ന ഗായകനായ നോട്ടിംഗ്ഹാമിലെ സിജു സ്റ്റീഫന്റേയും ബിന്ദു സിജുവിന്റേയും മക്കളാണ്. വളരെ ചെറിയ പ്രായം മുതൽ കീബോർഡ്‌ പരിശീലിക്കാൻ തുടങ്ങിയ സിബിൻ നോട്ടിംഗ്ഹാം ട്രിനിറ്റി കാത്തലിക് സ്കൂളിൽ ഇയർ 12 വിദ്യാർത്ഥിയാണ്. അസ്സോസ്സിയേഷൻ പ്രോഗ്രാമുകൾ, ബൈബിൾ കലോത്സവം ഉൾപ്പടെ നിരവധി വേദികളിൽ സിബിൻ തന്റെ മികവ് പ്രകടിപ്പിച്ചിട്ടുണ്ട്. ചർച്ച് കൊയറിലും സജീവാംഗമാണ് ഈ 17 വയസ്സ്കാരൻ.

സിബിന്റെ ഇളയ സഹോദരി സിയോണ നോട്ടിംഗ്ഹാം ട്രിനിറ്റി കാത്തലിക് സ്കൂളിലെ ഇയർ 8 വിദ്യാർത്ഥിനിയാണ്. സ്കൂളിൽ നിന്നും  ഫ്ളൂട്ടിൽ പരിശീലനം നേടുന്ന സിയോണ ഇതിനോടകം ഗ്രേഡ് 1 പൂർത്തിയാക്കി കഴിഞ്ഞു. ഫ്‌ളൂട്ടിൽ കടുത്ത പരിശീലനം തുടരുന്ന ഈ 13 വയസ്സ്കാരി നിരവധി വേദികളിൽ ഇതിനോടകം തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്.


 നോട്ടിംഗ്ഹാമിലെ ഷാജു തോമസ് – ഷാന്റി ഷാജു ദമ്പതികളുടെ മകളാണ് 12 കാരിയായ സാന്ദ്ര. നല്ലൊരു ഗായിക കൂടിയായ സാന്ദ്ര കീബോർഡിലും തന്റെ കഴിവ് പ്രദർശിപ്പിച്ചിട്ടുണ്ട്. നോട്ടിംഗ്ഹാമിലെ ബെക്കെറ്റ് കാത്തലിക് സ്കൂളിൽ ഇയർ 7 വിദ്യാർത്ഥിനിയായ സാന്ദ്ര ചർച്ച് കൊയറിലെ സജീവാംഗമാണ്. അസ്സോസ്സിയേഷൻ പ്രോഗ്രാമുകളും ബൈബിൾ കലോത്സവവും ഉൾപ്പടെ നിരവധി വേദികളിൽ തന്റെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്.
ഏറെ വർഷങ്ങളായി ഡ്രംസിൽ പരിശീലനം തേടുന്ന തോമസ് റ്റെബി നോട്ടിംഗ്ഹാമിലെ റ്റെബി തോമസ് – ജോയ്സ് ജേക്കബ്ബ് ദമ്പതികളുടെ മകനാണ്. സ്കൂളിലും പ്രൈവറ്റായും ഡ്രംസിൽ പരിശീലനം നേടുന്ന തോമസ് നോട്ടിംഗ്ഹാം ട്രിനിറ്റി കാത്തലിക് സ്കൂളിൽ ഇയർ 10 വിദ്യാർത്ഥിയാണ്. അസ്സോസ്സിയേഷൻ വേദികൾ ഉൾപ്പടെ നിരവധി വേദികളിൽ ഡ്രംസിൽ കഴിവ് തെളിയിച്ചിട്ടുണ്ട് ഈ 15 വയസ്സ്കാരൻ.


നോട്ടിംഗ് ഹാമിലെ മനോജ് ജോസ് – ഷീന ജോർജ്ജ് ദമ്പതികളുടെ മകനാണ് ഡാനിയൽ. ഏറെ വർഷങ്ങളായി ഡ്രംസിൽ പരിശീലനം നേടുന്ന ഡാനിയൽ നോട്ടിംഗ്ഹാം ട്രിനിറ്റി കാത്തലിക് സ്കൂളിൽ ഇയർ 9 വിദ്യാർത്ഥിയാണ്. നല്ലൊരു ഡാൻസർ കൂടിയായ ഈ 14 വയസ്സ്കാരൻ സ്കൂളിൽ നിന്നും പ്രൈവറ്റായിട്ടും ഡ്രംസിൽ പരിശീലനം തുടരുന്നു. ഈ നാല് കുടുംബങ്ങളും നോട്ടിംങ്ങ്ഹാം മലയാളി കൾച്ചറൽ അസോസിയേഷനിലെ (NMCA) സജീവാംഗങ്ങളാണ്.

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർക്ക് മുമ്പിൽ വാദ്യഘോഷത്തിന്റെ വർണ്ണ വിസ്മയം തീർക്കാനെത്തുന്ന സിബിൻ സിജു, സിയോണ സിജു, സാന്ദ്ര ഷാജു, ഡാനിയൽ ജോസ്, തോമസ് റ്റെബി എന്നീ കലാ പ്രതിഭകൾക്ക് പിന്തുണയേകാൻ യുക്മ സാംസ്കാരിക വേദിയുടെ  “Let’s Break It Together” ൽ 13/08/2020 വ്യാഴം5 P M ന് (ഇന്ത്യൻ സമയം രാത്രി 9.30) ആരംഭിക്കുന്ന ലൈവ് ഷോയിലേക്ക് സസ്നേഹം സ്വാഗതം ചെയ്യുന്നു.


“LET’S BREAK IT TOGETHER” ലൈവ് ഷോയ്ക്ക്  ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ നൽകി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.


 കോവിഡ് – 19 രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി, വിശ്രമരഹിതരായി യു കെ യിലെ  എൻ എച്ച് എസ്    ഹോസ്‌പിറ്റലുകളിലും കെയർഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ്  സംപ്രേക്ഷണം ചെയ്യുന്നത്. 

എട്ടു വയസ്സു മുതൽ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ  വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് കൃതജ്ഞതയും അഭിവാദ്യവും അർപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകർഷണം. 
യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ്  യു കെ യുടെ റെക്സ് ജോസും, ജെ ജെ ഓഡിയോസിന്റെ ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുന്നതാണ്.

ലോകമെമ്പാടുമുള്ള ആതുരസേവകർക്ക് ആദരവ് നൽകുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സമ്പന്നരായ കുട്ടികൾ അവതരിപ്പിക്കുന്ന “ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ ” എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു.

 യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്‌സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.

പ്രോഗ്രാം സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more