1 GBP = 104.17

നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റി ഹാളിൽ രാത്രി വൈകി ഇരുന്നൂറോളം വിദ്യാർത്ഥികളുടെ പാർട്ടി; നടപടികളുമായി പോലീസ്

നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റി ഹാളിൽ രാത്രി വൈകി ഇരുന്നൂറോളം വിദ്യാർത്ഥികളുടെ പാർട്ടി; നടപടികളുമായി പോലീസ്

നോട്ടിംഗ്ഹാം: കോവിഡ് ആയാലെന്ത്? ലോക്ക്ഡൗൺ ആണെങ്കിലെന്ത്? ശനിയാഴ്ച്ച അർദ്ധരാത്രി യൂണിവേഴ്സിറ്റി ഹാളിൽ താമസിക്കുന്ന 200 ഓളം വിദ്യാർത്ഥികളുടെ പാർട്ടി പോലീസെത്തിയാണ് പിരിച്ച് വിട്ടത്. നിയമലംഘനത്തിന് ഒഴികഴിവുകളൊന്നുമില്ലെന്ന് പോലീസ് പറഞ്ഞു.

ശനിയാഴ്ച രാത്രി നോട്ടിംഗ്ഹാമിലെ റാഡ്‌ഫോർഡിലുള്ള സെന്റ് പീറ്റേഴ്‌സ് കോർട്ടിലാണ് വിദ്യാർത്ഥികളുടെ അഴിഞ്ഞാട്ടം. പോലീസ് അന്വേഷണം തുടരുകയാണ്. ശനിയാഴ്ച്ച രാത്രി പാർട്ടി നടക്കുന്നതിനിടെ സംഭവസ്ഥലത്തെത്തിയ പോലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. ഏകദേശം ഇരുന്നൂറോളം വിദ്യാർത്ഥികളാണ് ഉച്ചത്തിലുള്ള പാട്ടും ഡാൻസുമായി കോർട്ട് യാർഡിൽ തിങ്ങിനിറഞ്ഞിരുന്നത്. പോലീസ് സംഭവത്തിന്റെ ഫൂട്ടേജുകൾ പുറത്ത് വിട്ടിരുന്നു. ആരെയും അറസ്റ്റ് ചെയ്യാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ലെന്നും എന്നാൽ അവർ ഇപ്പോഴും അന്വേഷണം തുടരുകയാണെന്നും നോട്ടിംഗ്ഹാംഷെയർ പോലീസ് പറഞ്ഞു. നിയമലംഘകർക്കെതിരെ കൃത്യമായി നടപടികൾ ഉണ്ടാകുമെന്നും പോലീസ് പറഞ്ഞു.

നോട്ടിംഗ്ഹാംഷെയറിലുടനീളം നിരവധി പാർട്ടികളാണ് പോലീസെത്തി നിറുത്തിച്ചത്. നിരവധിപേർക്ക് പോലീസ് പിഴകൾ നൽകുകയും ചെയ്തു. ശനിയാഴ്ച്ച രാത്രി 10.30 ന് നോട്ടിംഗ്ഹാമിലെ പിൽച്ചർ ഗേറ്റിൽ ഒരു ഫ്ലാറ്റിലേക്ക് പോലീസ് ഉദ്യോഗസ്ഥരെത്തുകയും 21 പേർക്ക് 200 പൗണ്ട് വീതം പിഴ ശിക്ഷാ നോട്ടീസ് നൽകുകയും ചെയ്തു. അധിക ശിക്ഷ നേരിടേണ്ടിവരുന്ന സംഘാടകന്റെ ഐഡന്റിറ്റി സ്ഥാപിക്കുന്നതിനായി അന്വേഷണം തുടരുകയാണ്.

കോർപ്പറേഷൻ ഓക്ക്സ്, സെന്റ് ആൻസ് എന്നിവിടങ്ങളിലെ ഒരു വിലാസത്തിൽ അർദ്ധരാത്രിക്ക് ശേഷം മറ്റൊരു വലിയ പാർട്ടിയും പോലീസെത്തി പിരിച്ച് വിടുകയായിരുന്നു, പിന്നീട് കോടതിയിൽ ഹാജരാകാൻ സംഘാടകന് സമൻസ് നൽകി.

നിലവിലുള്ള ദേശീയ നിയന്ത്രണങ്ങൾ‌ വ്യാപകമായ പൊതുജനങ്ങളെ സംരക്ഷിക്കുന്നതിനാണ്, മാത്രമല്ല‌ ആവശ്യമുള്ളിടത്തോളം കാലം അവ നടപ്പിലാക്കുകയും ചെയ്യണം. ബഹുഭൂരിപക്ഷം ആളുകളും നിലവിലെ നിയന്ത്രണങ്ങൾ വ്യക്തമായി മനസിലാക്കുകയും അനുസരിക്കുകയും ചെയ്യുന്നുവെന്നത് സ്വാഗതാർഹമാണ്. അതേസമയം നിയമങ്ങൾ എല്ലാവർക്കും തുല്യമായി ബാധകമാകുന്ന വിലയേറിയ ഓർമ്മപ്പെടുത്തൽ മറ്റു പലർക്കും ആവശ്യമായിരിക്കുന്നത് നിരാശാജനകമാണെന്ന് പോലീസ് ഉദ്യോഗസ്ഥർ പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more