1 GBP = 104.18

നോട്ടിംഗ് ഹാം  സെന്റ്  ജോൺ മിഷനിൽ മാർതോമാസ്ലീഹായുടെയും , വിശുദ്ധ അൽഫോൻസാമ്മയുടെയും വി. യോഹന്നാൻ  ശ്ലീഹായുടെയും സംയുക്ത തിരുനാൾ  ആഘോഷവും , ആഘോഷമായ വിശുദ്ധ കുർബാന സ്വീകരണവും

നോട്ടിംഗ് ഹാം  സെന്റ്  ജോൺ മിഷനിൽ മാർതോമാസ്ലീഹായുടെയും , വിശുദ്ധ അൽഫോൻസാമ്മയുടെയും വി. യോഹന്നാൻ  ശ്ലീഹായുടെയും സംയുക്ത തിരുനാൾ  ആഘോഷവും , ആഘോഷമായ വിശുദ്ധ കുർബാന സ്വീകരണവും

ഷൈമോൻ തോട്ടുങ്കൽ

നോട്ടിംഗ് ഹാം: ഭാരത അപ്പോസ്തലനായ വിശുദ്ധ തോമാ ശ്ലീഹായുടെയും വി ശുദ്ധ അൽഫോൻസാമ്മയുടെയും വി. യോഹന്നാൻ  ശ്ലീഹായുടെയും സംയുക്ത തിരുനാൾ   നോട്ടിംഗ് ഹാം  സെൻറ് ജോൺ മിഷനിൽ  ആഘോഷിക്കുന്നു. ജൂലൈ മൂന്നാം തീയതി ബുൾവെൽ പള്ളിയിൽ ഉച്ചകഴിഞ്ഞു തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമാകും , തിരുനാൾ ആഘോഷങ്ങൾക്ക് മുന്നോടിയായി രണ്ടാം തീയതി കുട്ടികളുടെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണവും നടക്കും.

ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിക്കും , ജൂലൈ മൂന്നാം തീയതി നടക്കുന്ന സംയുക്ത തിരുനാൾ ആഘോഷങ്ങളോടനുബന്ധിച്ചുള്ള ആഘോഷമായ തിരുനാൾ കുർബാനക്ക് റെവ. ഫാ. ജോസഫ് മുക്കാട്ട്‌  കാർമികത്വം വഹിക്കും , റെവ. ഫാ. ജെയിംസ് ഇലഞ്ഞിക്കൽ വചന സന്ദേശം നൽകും .ലദീഞ്ഞ് , ആഘോഷമായ തിരുനാൾ പ്രദക്ഷിണം , തുടർന്ന് സ്നേഹവിരുന്ന് എന്നിവയും നടക്കുമെന്ന് മിഷൻ ഡയറക്ടർ ഫാ. ജോബി ജോൺ  കൈക്കാരൻമാർ എന്നിവർ അറിയിച്ചു .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more