1 GBP = 103.87
breaking news

നോർവേയിൽ ലേബർ പാർട്ടിക്ക്​ വിജയം

നോർവേയിൽ ലേബർ പാർട്ടിക്ക്​ വിജയം

നോർവേയിലും ഇടത്​ അനൂകൂല കക്ഷി വിജയിച്ചതോടെ സ്​കാൻഡിനേവിയൻ രാജ്യങ്ങളിലെല്ലാം വലതുപക്ഷ യാഥാസ്​ഥിതികർ ഭരണത്തിന്​ പുറത്തായി. നോർവ്വേയിലെ ലേബർ പാർട്ടി നേതാവ്​, ഇടത്​ അനുകൂല കൂട്ടായ്​മയുമായി ചേർന്ന് പൊതു തിരഞ്ഞെടുപ്പിൽ വിജയിച്ചു. ഇതോടെയാണ്​ നോർഡിക്​ മേഖലയൊന്നാകെ വലതുപക്ഷ മുക്​തമായത്​. ലേബർ പാർട്ടി നേതാവായ ജോനാസ് ഗാഹർ സ്റ്റോറിയാണ്​ നോർ​വ്വേയിൽ വിജയിച്ചത്​.

2019 ൽ, ഡെൻമാർക്കിൽ സോഷ്യൽ ഡെമോക്രാറ്റുകൾ പാർലമെൻറ്​ തിരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നു. വലത് ലിബറലുകളെയും തീവ്ര വലതുപക്ഷ ഡാനിഷ് പീപ്പിൾസ് പാർട്ടിയെയും (ഡിപിപി) പരാജയപ്പെടുത്തിയായിരുന്നു വിജയം. പ്രധാനമന്ത്രി സ്റ്റെഫാൻ ലോഫ്‌വ​െൻറ നേതൃത്വത്തിൽ ഇടത് അജണ്ടയുള്ള കക്ഷികളുമായി ചേർന്നുള്ള ​ന്യൂനപക്ഷ സഖ്യ സർക്കാരാണ് നിലവിൽ സ്വീഡൻ ഭരിക്കുന്നത്. 

ഗ്രീൻ മൂവ്​മെൻറി​െൻറ നേതാവ്​ കാട്രിൻ ജാക്കോബ്സ്ഡോട്ടിറാണ്​ ഐസ്​ലൻഡിലെ പ്രധാനമന്ത്രി. ഇദ്ദേഹത്തിനും ഇടതുചേരിയുടെ പിന്തുണയുണ്ട്​. ഫിൻലാൻഡ് നിലവിൽ ബഹുകക്ഷി-ആശയങ്ങളുള്ള സഖ്യമാണ്​ ഭരണം നടത്തുന്നത്​. പ്രധാനമന്ത്രി സന്ന മരി​െൻറ നേതൃത്വത്തിലുള്ള സോഷ്യൽ ഡെമോക്രാറ്റുകൾ, ഇടത് പാർട്ടികൾ, ഹരിത സഖ്യം എന്നിവരാണ്​ ഇവിടത്തെ ഭരണകക്ഷി. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more