1 GBP = 103.38

നോർത്താംപ്ടണിൽ നിന്നുമുള്ള അഞ്ച് കുട്ടിക്കുറുമ്പുകൾ ആഞ്ചലീൻ സെബി, ഓസ്റ്റിൻ സെബി സഹോദരങ്ങൾക്ക് കൂട്ടായി ജോഹാൻ ജോബി ജോണും സഹോദരി ജുവെൽ ജോബി ജോണും,കെറിൻ സന്തോഷും ഇന്ന് 20/08/2020 വ്യാഴം 5 PM ന് (ഇൻഡ്യൻ സമയം രാത്രി 9.30) “Let’s Break It Together” സ്വരരാഗമേള വിരുന്നൊരുക്കാൻ എത്തുന്നു…..

നോർത്താംപ്ടണിൽ നിന്നുമുള്ള അഞ്ച് കുട്ടിക്കുറുമ്പുകൾ ആഞ്ചലീൻ സെബി, ഓസ്റ്റിൻ സെബി സഹോദരങ്ങൾക്ക് കൂട്ടായി ജോഹാൻ ജോബി ജോണും സഹോദരി ജുവെൽ ജോബി ജോണും,കെറിൻ സന്തോഷും ഇന്ന് 20/08/2020 വ്യാഴം 5 PM ന് (ഇൻഡ്യൻ സമയം രാത്രി 9.30) “Let’s Break It Together” സ്വരരാഗമേള വിരുന്നൊരുക്കാൻ എത്തുന്നു…..

കുര്യൻ ജോർജ്ജ്(യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ)

 നോർത്താംപ്ടണിൽ നിന്നുമുള്ള അഞ്ച് കുട്ടിക്കുറുമ്പുകൾ ആഞ്ചലീൻ സെബി, ഓസ്റ്റിൻ സെബി, ജോഹാൻ ജോബി ജോൺ, ജുവെൽ ജോബി ജോൺ സഹോരകൾക്ക്്ക് കൂട്ടായി കെറിൻ സന്തോഷും ഇന്ന് വ്യാഴാഴ്ച (20/08/2020) 5 PM ന് (ഇൻഡ്യൻ സമയം രാത്രി 9.30) “Let’s Break It Together” ധന്യ വേദിയിൽ സ്വരരാഗമേള വിരുന്നൊരുക്കാൻ എത്തുന്നു.


യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, കോവിഡ് 19 ന് എതിരായ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ നിൽക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയും ആദരവും അർപ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ൽ ഇന്ന്  ആഗസ്റ്റ് 20 വ്യാഴാഴ്ച 5 PM ന് (ഇൻഡ്യൻ സമയം രാത്രി 9.30) എത്തുന്നത് നോർത്താംപ്ടണിൽ നിന്നുള്ള  കുട്ടി കുറുമ്പുകളായ അഞ്ച് കുരുന്ന് പ്രതിഭകളാണ്.


 ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയ സംഗീത വിരുന്നായ “Let’s Break It Together” ൽ സ്വരരാഗമേള വിരുന്നൊരുക്കാൻ എത്തുന്നത് പാട്ടിന്റെ കൂട്ടിലെ കുട്ടിക്കുറുമ്പുകൾ  ആഞ്ചലീൻ സെബി, ഓസ്റ്റിൻ സെബി എന്നീ സഹോദരങ്ങളും കൂട്ടുകാരായ കെറിൻ സന്തോഷും ജോഹാൻ ജോബി ജോൺ സഹോദരി ജുവൽ ജോബി ജോണുമാണ്. 
നോർത്താംപ്ടണിലെ സെബി കാച്ചപ്പിള്ളി – ജിഷ കാച്ചപ്പിള്ളി ദമ്പതികളുടെ മക്കളാണ് ആഞ്ചലീനയും ഓസ്റ്റിനും. കീബോർഡിൽ രാഗവസന്തം തീർക്കുന്ന ആഞ്ചലീന നോർത്താംപ്ടൺ സ്കൂൾ ഫോർ ഗേൾസിലെ ഇയർ 7 വിദ്യാർത്ഥിനിയാണ്. യുക്മ റീജിയണൽ കലാമേളകൾ ഉൾപ്പടെ നിരവധി വേദികളിൽ ഇതിനോടകം പെർഫോം ചെയ്തിട്ടുള്ള ഈ 12 വയസ്സ്കാരി നല്ലൊരു നർത്തകി കൂടിയാണ്. ഇൻഡ്യൻ ക്ളാസ്സിക്കൽ ഡാൻസിൽ ഏറെ തല്പരയായ ആഞ്ചലീൻ ഇൻഡ്യൻ ക്ളാസ്സിക്കൽ ഡാൻസിൽ ഏറെ പ്രശസ്തയായ ജിഷ സത്യന്റെ ശിഷ്യയാണ്. സംഗീതത്തിലും നൃത്തത്തിലും ഒരു പോലെ തല്പരയായ ആഞ്ചലീന രണ്ടിലും കൂടുതൽ മികവ് നേടാനുള്ള കഠിന പരിശ്രമത്തിലാണ്. 


സംഗീത വഴികളിൽ ചേച്ചിയുടെ പാത പിന്തുടരുന്ന ഓസ്റ്റിൻ ഡ്രംസും കീബോർഡും വളരെ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്ന കൊച്ച് കലാകാരനാണ്. നോർത്താംപ്ടൺ ഹെഡ്ലാൻഡ്സ് പ്രൈമറി സ്കൂളിൽ ഇയർ 5 വിദ്യാർത്ഥിയായ ഓസ്റ്റിൻ ഇതിനോടകം നിരവധി വേദികളിൽ തന്റെ കഴിവ് പ്രദർശിപ്പിച്ചിട്ടുണ്ട്. ചേച്ചി ആഞ്ചലീനയോടൊപ്പം സ്വന്തം യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുള്ള ഈ 10 വയസ്സ്കാരൻ ഇതിനോടകം നിരവധി വീഡിയോകൾ യൂട്യൂബിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്.


നോർത്താംപ്ടണിലെ സന്തോഷ് തോമസ് – റെനി സന്തോഷ് ദമ്പതികളുടെ മകളായ കെറിൻ അനുഗ്രഹീത ശബ്ദത്തിനുടമയാണ്. നോർത്താംപ്ടൺ സ്കൂൾ ഫോർ ഗേൾസിലെ ഇയർ 7 വിദ്യാർത്ഥിനിയായ കെറിൻ ഇതിനോടകം നിരവധി സ്റ്റേജുകളിൽ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ലണ്ടൻ റീജിയൺ ബൈബിൾ കലോത്സവത്തിൽ സോളോ സോങിന് 2018 ൽ രണ്ടാം സമ്മാനാർഹയായ ഈ 12 വയസ്സ്കാരി 2019 ൽ ഒന്നാം സമ്മാനം നേടി. വിവിധ സംഗീത മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള കെറിൻ ഒട്ടേറെ സമ്മാനങ്ങൾക്കും അർഹയായിട്ടുണ്ട്.


നോർത്താംപ്ടനിലെ ജോബി ജോൺ – സോണിയ ജോബി ദമ്പതികളുടെ മകനാണ് 13 വയസ്സ്കാരനായ ജോഹാൻ. കീബോർഡും ഡ്രംസും ഏറെ മികവോടെ കൈകാര്യം ചെയ്യുന്ന ജോഹാൻ നോർത്താംപ്ടൺ സ്കൂൾ ഫോർ ബോയ്സിലെ ഇയർ 8 വിദ്യാർത്ഥിയാണ്. കീബോർഡിൽ ഗ്രേഡ് 2 കരസ്ഥമാക്കിയ ജോഹാൻ കൂടുതൽ മികവ് നേടാനുള്ള കഠിന പരിശ്രമത്തിലാണ്.അസ്സോസ്സിയേഷന്റേതുൾപ്പടെ നിരവധി വേദികളിൽ തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട് ഈ കൌമാര കലാകാരൻ. ജോബിയുടെ സഹോദരി ജുവെൽ ജോബി ജോണും ഗാനമാലപിക്കാൻ സഹോദരനാപ്പം വേദിയിലെത്തുന്നുണ്ട്. വളർന്ന് വരുന്ന മികച്ച ഗായിക കൂടിയാണ് ജുവെൽ.


പ്രതിഭയുടെ നറുവെളിച്ചമായ് എത്തുന്ന  ഈ കൌമാര പ്രതിഭകൾക്ക് പിന്തുണയേകാൻ ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരെ യുക്മ സാംസ്കാരിക വേദിയുടെ  “Let’s Break It Together” ൽ ഇന്ന് 20/08/2020,   വ്യാഴം 5 P M ന് (ഇന്ത്യൻ സമയം രാത്രി 9.30) ആരംഭിക്കുന്ന ലൈവ് ഷോയിലേക്ക് സസ്നേഹം സ്വാഗതം ചെയ്യുന്നു.


“LET’S BREAK IT TOGETHER” ലൈവ് ഷോയ്ക്ക്  ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ നൽകി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.


 കോവിഡ് – 19 രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി, വിശ്രമരഹിതരായി യു കെ യിലെ  എൻ എച്ച് എസ്    ഹോസ്‌പിറ്റലുകളിലും കെയർഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ്  സംപ്രേക്ഷണം ചെയ്യുന്നത്.

 
എട്ടു വയസ്സു മുതൽ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ  വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് കൃതജ്ഞതയും അഭിവാദ്യവും അർപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകർഷണം.


യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ്  യു കെ യുടെ റെക്സ് ജോസും, ജെ ജെ ഓഡിയോസിന്റെ  ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകി വരുന്നു.


ലോകമെമ്പാടുമുള്ള ആതുരസേവകർക്ക് ആദരവ് നൽകുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സമ്പന്നരായ കുട്ടികൾ അവതരിപ്പിക്കുന്ന “ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ “ എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു. 
യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ്, ദേശീയ  കോർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്‌സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.


പ്രോഗ്രാം സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more