- അജോ ജോസഫിന് നാളെ വെയിൽസിൽ വെച്ച് വിടവാങ്ങൽ നൽകും.
- ഇസ്രായേലിൽനിന്ന് പൗരൻമാരോട് തിരികെ വരാൻ ആവശ്യപ്പെട്ട് ആസ്ട്രേലിയ
- യുക്മ വാർഷിക പൊതുയോഗം മെയ് 18ന് വാൽസാളിൽ…
- ലണ്ടനിൽ മലയാളി നേഴ്സ് മരണമടഞ്ഞു; മരണമടഞ്ഞത് കോട്ടയം സ്വദേശിയായ അരുൺ എൻ കെ
- ഇറാനിലെ ഇസ്ഫഹൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം
- ഇറാനെതിരെ കൂടുതൽ ഉപരോധം പ്രഖ്യാപിച്ച് ബ്രിട്ടനും ഇ.യുവും അമേരിക്കയും
- ഗുജറാത്തിനെ വീഴ്ത്തി ഡൽഹി
“Let’s Break It Together” ൽ വാദ്യ സംഗീതത്തിന്റെ നൂപുര ധ്വനികൾ മുഴങ്ങിയ രാഗസന്ധ്യയിൽ നോർത്താംപ്ടണിലെ ആഞ്ചലീൻ, ഓസ്റ്റിൻ സഹോദരങ്ങളും ജോഹാൻ, ജൂവൽ സഹോദരങ്ങളും കെറിനും ചേർന്നൊരുക്കിയത് സംഗീത നിറച്ചാർത്ത്…..
- Aug 22, 2020
കുര്യൻ ജോർജ്ജ്
(യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ)
കോവിഡ് – 19 എന്ന മഹാമാരിക്കെതിരെ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്ന ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർക്ക് ആദരവർപ്പിക്കുന്ന യുക്മ സാംസ്കാരിക വേദിയുടെ ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ൽ ഇന്നലെ പ്രേക്ഷകർക്ക് മുന്നിലെത്തിയ നോർത്താംപ്ടണിൽ നിന്നുള്ള ആഞ്ചലീൻ സെബി, ഓസ്റ്റിൻ സെബി, കെറിൻ സന്തോഷ്, ജോഹാൻ ജോബി ജോൺ, ജൂവൽ ജോബി ജോണും ചേർന്നൊരുക്കിയത് സ്നേഹ സംഗീതത്തിന്റെ നിറച്ചാർത്ത്.
സംഗീതാസ്വാദകർ ഓർമകളിൽ നിറം മങ്ങാതെ സൂക്ഷിക്കുന്ന ഒരു പിടി മനോഹര ഗാനങ്ങൾ കുട്ടികൾ പാടിയത് പ്രേക്ഷകർ ഹൃദയങ്ങളിൽ ഏറ്റുവാങ്ങി. കീബോർഡിലും ഡ്രംസിലും സൂപ്പർ ഹിറ്റ് ഗാനങ്ങൾ വായിച്ച് ആഞ്ചലീനും ഓസ്റ്റിനും ജോഹാനും പ്രേക്ഷക പ്രശംസകൾ ഏറ്റ് വാങ്ങിയപ്പോൾ ശ്രുതി മധുര ഗാനങ്ങൾ ആലപിച്ച് കെറിനും ജൂവലും ആസ്വാദക ഹൃദയങ്ങളിൽ ഇടം പിടിച്ചു.
കെറിൻ മനോഹരമായി ആലപിച്ച “ലോകം മുഴുവൻ സുഖം പകരാനായ്” എന്ന പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച ലൈവിൽ “ചിരാതുകൾ” എന്ന ഗാനം കീബോർഡിൽ ശ്രുതി മധുരമായ് വായിച്ച ആഞ്ചലീന ലൈവിനെ മറ്റൊരു മൂഡിലേക്ക് മാറ്റി. കുട്ടികളുടെ ഇഷ്ട ഗാനമായ “കണ്ണാം തുമ്പീ പോരാമോ” എന്ന ഗാനം പാടി കെറിൻ കൈയ്യടി നേടിയപ്പോൾ ആഞ്ചലീനും ഓസ്റ്റിനും ചേർന്ന് “ഡാൻസ് മങ്കി” എന്ന ഗാനം കീബോർഡിലും ഡ്രംസിലും വളരെ ഭംഗിയായി അവതരിപ്പിച്ചു.
മലയാളികളുടെ നൊസ്റ്റാൾജിക് പാട്ടുകളിലൊന്നായ “അല്ലിയാമ്പൽ” പാടി ലൈവിൽ രംഗപ്രവേശം ചെയ്ത ജൂവൽ പ്രേക്ഷകരുടെ മുക്തകണ്ഠ പ്രശംസകൾക്ക് പാത്രമായി. തുടർന്ന് വന്ന ജോഹാൻ ഡ്രംസിൽ ഏറെ ഭംഗിയോടെ പെർഫോം ചെയ്തപ്പോൾ, “മഞ്ഞൾ പ്രസാദം”, “എത്രയോ ജൻമമായ്”, “ചെമ്പരത്തി പൂവേ ചൊല്ല്”, “വൈശാഖ സന്ധ്യേ” എന്നീ സൂപ്പർ ഹിറ്റ് ഗാനങ്ങൾ വളരെ നന്നായി ആലപിച്ച കെറിൻ താനൊരു ഭാവി വാഗ്ദാനമാണെന്ന് സ്വയം തെളിയിക്കുകയായിരുന്നു. കെറിനും ജൂവലും ആലപിച്ച മനോഹര ഗാനങ്ങളുടെ ഇടവേളകളിൽ ഡ്രംസിൽ പെർഫോം ചെയ്ത ഓസ്റ്റിനും ജോഹാനും ആസ്വാദകരുടെ മനം കുളിർപ്പിക്കുന്ന പ്രശംസകൾ ഏറ്റ് വാങ്ങി. കീബോർഡിൽ മനോഹരമായി പെർഫോം ചെയ്ത ജോഹാൻ ഡ്രംസിനോടൊപ്പം കീബോർഡിലുമുള്ള തന്റെ കഴിവ് തെളിയിച്ചു. “ഉയിരിൽ തൊടും”, മൊസാർട്ടിന്റെ “ടർക്കിഷ് മാർച്ച്” എന്നീ ഗാനങൾ കീബോർഡിൽ അതിസുന്ദരമായി വായിച്ച ആഞ്ചലീന “വാതിൽക്കലെ വെള്ളരിപ്രാവ്” എന്ന മനോഹര ഗാനം വായിച്ച് ഷോ അവസാനിപ്പിക്കുമ്പോൾ പ്രേക്ഷകരുടെ നിലയ്ക്കാത്ത അഭിനന്ദന പ്രവാഹമായിരുന്നു ലൈവിൽ. സംഗീതത്തെ ഏറെ സ്നേഹിക്കുന്ന ഈ കൌമാര പ്രതിഭകളുടെ പ്രകടനം ഇതിനോടകം ആയിരങ്ങൾ കണ്ടു കഴിഞ്ഞു. ലൈവിൽ ആങ്കറായി എത്തിയ സോണിയ ജോബി കുട്ടികൾക്ക് ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി ഷോ വളരെ ഭംഗിയായി നയിച്ചു.
“LET’S BREAK IT TOGETHER” ലൈവ് ടാലന്റ് ഷോയുടെ സംഘാടകരായ യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർക്ക് നന്ദി പറഞ്ഞു കൊണ്ട്, കുട്ടികളുടെ മാതാപിതാക്കളെ പ്രതിനിധീകരിച്ച് ലൈവിൽ വന്ന സെബി കാച്ചപ്പിള്ളി കുട്ടികൾക്കായി ഇത് പോലൊരു വേദി ഒരുക്കി കുട്ടികളുടെ കലാപരമായ വാസനകളെ പ്രോത്സാഹിപ്പിക്കുവാൻ യുക്മ നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുകയും യുക്മയ്ക്കും യുക്മ സാംസ്കാരിക വേദിക്കും നന്ദി അറിയിക്കുകയും ചെയ്തു.പഠനത്തിലും സംഗീതത്തിലും ഒരുപോലെ മികവ് തെളിയിച്ച് മുന്നേറുന്ന ആഞ്ചലീൻ, ഓസ്റ്റിൻ, കെറിൻ , ജോഹാൻ, ജൂവൽ എന്നീ കൌമാര പ്രതിഭകൾക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ എല്ലാവിധ ഭാവുകങ്ങളും നേരുന്നു. “LET’S BREAK IT TOGETHER” ലൈവ് ഷോയ്ക്ക് ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ നൽകി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.
“LET’S BREAK IT TOGETHER” ഷോയുടെ അടുത്ത ലൈവ് 22/08/2020 ശനി വൈകുന്നേരം 5 ന് ( ഇൻഡ്യൻ സമയം രാത്രി 9:30) ആയിരിക്കും.
കോവിഡ് – 19 രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി, വിശ്രമരഹിതരായി യു കെ യിലെ എൻ എച്ച് എസ് ഹോസ്പിറ്റലുകളിലും കെയർഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്.
എട്ടു വയസ്സു മുതൽ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് കൃതജ്ഞതയും അഭിവാദ്യവും അർപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകർഷണം.
യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ് യു കെ യുടെ റെക്സ് ജോസും, ജെ ജെ ഓഡിയോസിന്റെ ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുന്നതാണ്.
ലോകമെമ്പാടുമുള്ള ആതുരസേവകർക്ക് ആദരവ് നൽകുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സമ്പന്നരായ കുട്ടികൾ അവതരിപ്പിക്കുന്ന “ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ ” എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു.
യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.
പ്രോഗ്രാം സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602), യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
Latest News:
അജോ ജോസഫിന് നാളെ വെയിൽസിൽ വെച്ച് വിടവാങ്ങൽ നൽകും.
അകാലത്തിൽ നമ്മെ വിട്ട് പോയ അജോ ജോസഫ് യു കെ യുടെ മണ്ണിൽനിന്നും വിടവാങ്ങാൻ ഒരുങ്ങുകയാണ്. നാളെയുടെ സ്വ...ഇസ്രായേലിൽനിന്ന് പൗരൻമാരോട് തിരികെ വരാൻ ആവശ്യപ്പെട്ട് ആസ്ട്രേലിയ
കാൻബെറ: ഇറാനുമായും ഫലസ്തീനുമായും സംഘർഷം കനത്തതോടെ ഇസ്രായേലിൽനിന്ന് പൗരൻമാരോട് തിരികെ വരാൻ ആവശ്യപ...ഗ്രേറ്റ് ബ്രിട്ടൻ രൂപത സുവാറ 2024 ബൈബിൾ ക്വിസ് മത്സരങ്ങൾക്ക് പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസാന ദിവസ...
ഷൈമോൻ തോട്ടുങ്കൽ ബർമിംഗ് ഹാം .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ സ...'ബി എം കെ എ' സംഘടിപ്പിക്കുന്ന ഈസ്റ്റർ-വിഷു ആഘോഷം ഏപ്രിൽ 27 ന്; പീറ്റർ ചേരാനല്ലൂർ,മൊഹമ്മദ് യാസിൻ എംപി...
അപ്പച്ചൻ കണ്ണഞ്ചിറ ബെഡ്ഫോർഡ്: ബെഡ്ഫോർഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനയായ 'ബെഡ്ഫോർഡ് മാസ്റ്റൺ കേരള അ...യുക്മ വാർഷിക പൊതുയോഗം മെയ് 18ന് വാൽസാളിൽ…
അലക്സ് വർഗ്ഗീസ്, നാഷണൽ പിആർഒ ആൻഡ് മീഡിയ കോർഡിനേറ്റർ യുക്മ ദേശീയ സമിതിയുടെ പ്രവർത്തനങ്ങളെ വിലയിര...ലണ്ടനിൽ മലയാളി നേഴ്സ് മരണമടഞ്ഞു; മരണമടഞ്ഞത് കോട്ടയം സ്വദേശിയായ അരുൺ എൻ കെ
ലണ്ടൻ: ലണ്ടനിൽ മലയാളി നേഴ്സ് മരണമടഞ്ഞു. അടുത്തകാലത്ത് എത്തിയ മലയാളി കുടുംബത്തിലെ യുവാവായ ഗൃഹനാഥനെയാ...യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർത്ഥം ഐഒസി (യു കെ) സംഘടിപ്പിക്കുന്ന മുഴു ദിന പ്രചാരണ ക്യാമ്പയിൻ 'A DA...
റോമി കുര്യാക്കോസ് ലണ്ടൻ: ലോക്സഭ തെരെഞ്ഞെടുപ്പും പ്രചരണവും നിർണാകഘട്ടത്തിലേക്കടുക്കുന്നതിനോടനുബന്ധിച...ഇറാനിലെ ഇസ്ഫഹൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം
തെഹ്റാൻ: ഇറാനിലെ ഇസ്ഫഹൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം. ഇസ്ഫഹൻ നഗരത്തിന് സമീപം സ്ഫോടനമുണ്ടായെന്ന റ...
Post Your Comments Here ( Click here for malayalam )
Latest Updates
- ഗ്രേറ്റ് ബ്രിട്ടൻ രൂപത സുവാറ 2024 ബൈബിൾ ക്വിസ് മത്സരങ്ങൾക്ക് പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസാന ദിവസം ഈ ഞായറാഴ്ച്ച . ഷൈമോൻ തോട്ടുങ്കൽ ബർമിംഗ് ഹാം .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സുവാറ 2024 ബൈബിൾ ക്വിസ് മത്സരങ്ങൾക്ക് പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസാന ദിവസം ഈ ഞായറാഴ്ച്ച അവസാനിക്കും . മത്സരത്തിൽ പങ്കെടുക്കുന്നവർ ഇന്നുതന്നെ പേരുകൾ രജിസ്റ്റർ ചെയ്യുവാൻ ശ്രദ്ധിക്കുമല്ലോ . വിവിധ പ്രായപരിധിയിലുള്ളവർക്കായി നടത്തപ്പെടുന്ന മത്സരത്തിൽ രണ്ട് റൗണ്ടുകളിലായിട്ടാണ് നടത്തപ്പെടുക . ഫൈനൽ മത്സരങ്ങൾ ജൂൺ 8 ന് നടത്തപ്പെടും . കുട്ടികൾ NRSVCE ബൈബിൾ ആണ് പഠനത്തിനായി ഉപയോഗിക്കേണ്ടത്
- ‘ബി എം കെ എ’ സംഘടിപ്പിക്കുന്ന ഈസ്റ്റർ-വിഷു ആഘോഷം ഏപ്രിൽ 27 ന്; പീറ്റർ ചേരാനല്ലൂർ,മൊഹമ്മദ് യാസിൻ എംപി തുടങ്ങിയവർ അതിഥികളായെത്തും അപ്പച്ചൻ കണ്ണഞ്ചിറ ബെഡ്ഫോർഡ്: ബെഡ്ഫോർഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനയായ ‘ബെഡ്ഫോർഡ് മാസ്റ്റൺ കേരള അസ്സോസ്സിയേഷൻ’ ഒരുക്കുന്ന ഈസ്റ്റർ-വിഷു ആഘോഷത്തിനു ഏപ്രിൽ 27 ശനിയാഴ്ച ബെഡ്ഫോർഡ് കെംപ്സ്റ്റണിലെ ‘അഡിസൺ സെൻറർ’ വേദിയാവും. പ്രതീക്ഷയുടെയും പ്രത്യാശയുടെയും ആല്മീയ ആഘോഷമായി ക്രൈസ്തവർ ആചരിക്കുന്ന ഈസ്റ്ററും, വിളവെടുപ്പ് ഉത്സവവും, സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും അനുഗ്രഹ സുദിനവുമായി ഹൈന്ദവർ ആഘോഷിക്കുന്ന വിഷുവും, സംയുക്തമായി ബെഡ്ഫോർഡിൽ ആഘോഷിക്കുമ്പോൾ,അത് സൗഹാർദ്ധത്തിന്റെയും, ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും മഹോത്സവമാക്കുവാനുള്ള ഒരുക്കത്തിലാണ് സംഘാടകർ. ‘ബി എം കെ എ’ ഒരുക്കുന്ന പുണ്യ ദിനങ്ങളുടെ സംയുക്ത
- യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർത്ഥം ഐഒസി (യു കെ) സംഘടിപ്പിക്കുന്ന മുഴു ദിന പ്രചാരണ ക്യാമ്പയിൻ ‘A DAY FOR ‘INDIA” ഏപ്രിൽ 20 – ന് (ശനിയാഴ്ച); ഉൽഘാടനം : എം ലിജു റോമി കുര്യാക്കോസ് ലണ്ടൻ: ലോക്സഭ തെരെഞ്ഞെടുപ്പും പ്രചരണവും നിർണാകഘട്ടത്തിലേക്കടുക്കുന്നതിനോടനുബന്ധിച്ച്, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു കെ) – കേരള ചാപ്റ്റർ തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ‘MISSION 2024’ – ന്റെ നേതൃത്വത്തിൽ കേരളത്തിലെ 20 ലോക്സഭ മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി ഏപ്രിൽ 20 – ന് (ശനിയാഴ്ച) ‘A DAY FOR ‘INDIA” ക്യാമ്പയിൻ സംഘടിപ്പിക്കും. പ്രമുഖ കോൺഗ്രസ് നേതാവും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം, കെപിസിസി വാർ റൂം ചെയർമാൻ എന്നീ ചുമതലകൾ വഹിക്കുന്ന ശ്രീ
- ഗുജറാത്തിനെ വീഴ്ത്തി ഡൽഹി ബാറ്റ് ചെയ്യാനിറങ്ങിയവരെല്ലാം പവലിയനിൽ തിരിച്ച് കയറുന്നതിൽ മത്സരിച്ചപ്പോൾ ആരാധകർക്ക് പോലും വിശ്വസിക്കാനാകാതെ തകർന്ന് ഗുജറാത്ത്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് പതിനെട്ടാം ഓവറിന്റെ മൂന്നാം പന്തിൽ വെറും 89 റൺസ് നേടി പുറത്തായി. മറുപടി ബാറ്റിങ്ങിൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമുണ്ടായാലും വിജയം 4 വിക്കറ്റ് നഷ്ടത്തിൽ ഒൻപതാം ഓവറിൽ ഡൽഹി പിടിച്ചെടുത്തു. 20 റൺസ് നേടിയ ജേക്ക്സ് ടോപ് സ്കോററായി. 11 പന്തിൽ 16 റൺസ് നേടി ക്യാപ്റ്റൻ പന്തും ഒൻപത് പന്തിൽ ഒൻപത് റൺസ്
- സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടി; മൂന്നു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ വയനാട് സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടിയുമായി സർക്കാർ. ഡിഎഫ്ഒ ഉൾപ്പെടെ മൂന്നു ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. വനം കൊള്ളയ്ക്ക് കൂട്ടുനിന്നതിനാണ് സസ്പെൻഷൻ. DFO എം ഷജ്ന കരീം, ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം സജീവൻ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബീരാൻകുട്ടി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. വകുപ്പ് തല അന്വേഷണത്തിൽ 18 ഉദ്യോഗസ്ഥരെ കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. ജീവനും സ്വത്തിനും വീടിനും ഭീഷണിയായ 20 മരം മുറിക്കാൻ നൽകിയ പെർമിറ്റിന്റെ മറവിൽ 126 മരങ്ങൾ മുറിച്ചു
click on malayalam character to switch languages