1 GBP = 100.66

യുക്മ നോര്‍ത്ത് വെസ്റ്റ് കലാമേളക്ക് പ്രൗഢ ഗംഭീരമായ തുടക്കം

യുക്മ നോര്‍ത്ത് വെസ്റ്റ് കലാമേളക്ക് പ്രൗഢ ഗംഭീരമായ തുടക്കം

യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കലാമേള യുക്മ ദേശീയ ഉപാദ്ധ്യക്ഷന്‍ ശ്രീ.മാമ്മന്‍ ഫിലിപ്പ് നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ഉദ്ഘാടനം ചെയ്തു. യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ പ്രസിഡന്റ് അഡ്വ.സിജു ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷീജോ വര്‍ഗ്ഗീസ് സ്വാഗതം ആശംസിച്ചു.

നാഷണല്‍ ജോയിന്റ് സെക്രട്ടറി ആന്‍സി ജോയി, നാഷണല്‍ കമ്മിറ്റിയംഗം ശ്രീ. ദിലീപ് മാത്യു, ആതിഥേയ അസോസിയേഷനായ എം.എം.എ യുടെ പ്രസിഡന്റ് ശ്രീ.ജനേഷ് നായര്‍, യുക്മ ന്യൂസ് അസോസിയേറ്റഡ് ശ്രീ. അലക്‌സ് വര്‍ഗ്ഗീസ് എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു. ട്രഷറര്‍ ലൈജു മാനുവേല്‍ നന്ദി പ്രകാശിപ്പിച്ചു.ഉദ്ഘാടന സമ്മേളനത്തിന് ശേഷം രണ്ട് വേദികളിലായി മത്സരങ്ങള്‍ ആരംഭിച്ചു.

nothwest-2

nothwest-2

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more