1 GBP = 100.69

നോര്‍ത്ത് വെസ്റ്റ് കലാമേളയുടെ ഒരുക്കങ്ങള്‍ തുടങ്ങി….

നോര്‍ത്ത് വെസ്റ്റ് കലാമേളയുടെ ഒരുക്കങ്ങള്‍ തുടങ്ങി….

ഒക്ടോബര്‍ 15 ന് നടക്കുന്ന യുക്മ നോര്‍ത്ത് വെസ്റ്റ് കലാമേള വിജയിപ്പിക്കുവാനായി റീജിയണില്‍ പെട്ട അസോസിയേഷന്‍ ഭാരവാഹികളുടെ ആലോചനയോഗം ഇന്നലെ മാഞ്ചസ്റ്റര്‍ സീറോ മലബാര്‍ ഹാളില്‍ ചേര്‍ന്നു. ഈ പ്രാവശ്യം മാഞ്ചസ്റ്റര്‍ മലയാളി അസ്സോസിയേഷന്‍ (MMA) ആണ് മേളക്ക് ആതിഥേയത്വം വഹിക്കുന്നത്.

രജിസ്‌ട്രേഷന്‍ ഫോമുകളും നിയമാവലിയും എല്ലാ അംഗ അസ്സോസിയേഷനുകള്‍ക്കും അയച്ചു കൊടുത്തിട്ടുണ്ടെന്നും ഇനി ആര്‍ക്കെങ്കിലും എന്തെങ്കിലും സംശയമോ അഭിപ്രായമോ ഉണ്ടെങ്കില്‍ തന്നെ ബന്ധപ്പെടാം എന്നും റീജിയന്‍ സെക്രട്ടറി ഷീജോ അറിയിച്ചു. പൂരിപ്പിച്ച ഫോമുകള്‍ ഒക്ടോബര്‍ 12ന് എങ്കിലും തിരികെ email വഴിയോ നേരിട്ടോ നല്‍കണം എന്നും കമ്മിറ്റിയില്‍ തീരുമാനിച്ചു. Secretaryukmanorthwest@gmail.com എന്ന ഐഡിയില്‍ അയക്കുക. ചര്‍ച്ചകള്‍ക്ക് ഒടുവില്‍ മേള വിജയിപ്പിക്കുവാന്‍ നന്നായി പ്രവര്‍ത്തിക്കുവാന്‍, അഭിപ്രായങ്ങള്‍ സമന്വയിപ്പിച്ച് വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു.

കലാമേള ചെയര്‍മാനായി റീജിയണ്‍ പ്രസിഡന്റ് സിജു ജോസഫിനെയും വൈസ് ചെയര്‍മാനായി MMA പ്രസിഡന്റ് ജനേഷ് C N നേയും തിരഞ്ഞെടുത്തു. ജനറല്‍ കണ്‍വീനറായി റീജിയന്‍ ആര്‍ട്‌സ് കോ ഓര്‍ഡിനേറ്റര്‍ സുനില്‍ മാത്യുവും, ജോയിന്റ് ജനറല്‍ കണ്‍വീനര്‍ ആയി അനീഷ് കുര്യനെയും തിരഞ്ഞെടുത്തു.

മറ്റു ഭാരവാഹികളും ചുമതലക്കാരും..

സ്വാഗത സംഘം കണ്‍വീനര്‍ പോള്‍സണ്‍ തോട്ടപ്പിള്ളി

രജിസ്‌ട്രേഷന്‍ – ജോണി മൈലാടിയില്‍, റീന, റെന്‍സി ആന്‍ഡ് ജിക്‌സി

സ്റ്റേജ് ആന്‍ഡ് ജഡ്ജസ് – അലക്‌സ് വര്‍ഗ്ഗീസ്

ഓഫീസ് – ജോബ് ജോസഫ്

ഫുഡ് – സാജു കാവുങ്ങ ആന്‍ഡ് ഷാജിമോന്‍ കെ.ഡി

ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍: ലൈജു

ഓരോ കമ്മിറ്റിയെയും സഹായിക്കാന്‍ മറ്റു സഹ പ്രവര്‍ത്തകരെ ഉള്‍കൊള്ളിക്കാന്‍ ഓരോ കണ്‍വീനര്‍മാര്‍ക്കും പൂര്‍ണ്ണ സ്വാതന്ത്രം നല്‍കി, എല്ലാ അംഗ അസ്സോസിയേഷനുകളുടെ സഹകരണം ഉറപ്പ് വരുത്തി കൊണ്ട്, യോഗം വൈകിട്ട് ആറ് മണിയോടെ അവസാനിച്ചു. യോഗത്തില്‍ റീജിയന്‍ സെക്രട്ടറി ഷീജോ വര്‍ഗ്ഗീസ് സ്വാഗതവും, ട്രഷറര്‍ ലൈജു മാനുവല്‍ നന്ദിയും പറഞ്ഞു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more