1 GBP = 103.81

ഉ​ത്ത​ര കൊ​റി​യ അ​സാ​ധാ​ര​ണ ഭീ​ഷ​ണി​യെ​ന്ന്​ ട്രംപ്​; ഉ​പ​രോ​ധ​ം പു​നഃ​സ്​​ഥാ​പി​ച്ചു

ഉ​ത്ത​ര കൊ​റി​യ അ​സാ​ധാ​ര​ണ ഭീ​ഷ​ണി​യെ​ന്ന്​ ട്രംപ്​; ഉ​പ​രോ​ധ​ം പു​നഃ​സ്​​ഥാ​പി​ച്ചു

വാഷിംഗ്ടൺ: സമാധാന ചർച്ചകൾ കഴിഞ്ഞ് ആഴ്ചകൾ പിന്നിടുമ്പോൾ ഉത്തരകൊറിയ ഇപ്പോഴും അമേരിക്കയ്ക്ക് ഭീഷണിയാണെന്ന പ്രസ്താവനയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഉത്തര കൊറിയൻ ആണവായുധ ശേഖരം രാജ്യത്തിന് ഭീഷണിയായതുകൊണ്ട് അവർക്കുമേലുള്ള ഉപരോധം തുടരുമെന്നും ട്രംപ് അറിയിച്ചു. ജൂൺ 12ന് നടന്ന ചരിത്ര കൂടിക്കാഴ്ചയെ തുടർന്ന് പ്ര്യോംഗ്‌യാംഗിന്റെ ആണവ ഭീഷണി അവസാനിച്ചതായി ട്രംപ് പ്രഖ്യാപിച്ചിരുന്നു.

ഉത്തര കൊറിയ ആണവ നിരായുധീകരണം നടപ്പാക്കാത്ത സാഹചര്യത്തിൽ അമേരിക്കയുടെ രാജ്യസുരക്ഷയ്ക്കും സാമ്പത്തിക നയത്തിനും വിദേശ നയത്തിനും അവർ ഭീഷണിയാണ്. ഉത്തരകൊറിയയ്ക്കു മേലുള്ള ഉപരോധം ഒരു വർഷം വരെ കർശനമായി തുടരുമെന്നും വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു.

സമാധാന ഉച്ചകോടിക്ക് ശേഷം ഇനി ഉത്തര കൊറിയയിൽ നിന്ന് ആണവ ഭീഷണിയില്ല, സമാധാനമായി ഉറങ്ങിക്കൊള്ളൂ എന്ന് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more