1 GBP =
breaking news

ഉത്തര കൊറിയ ആയുധങ്ങൾ വിറ്റഴിക്കുന്നു , നിരോധനം മറികടന്ന് നേടിയത് 200 മില്യൺ

ഉത്തര കൊറിയ ആയുധങ്ങൾ വിറ്റഴിക്കുന്നു , നിരോധനം മറികടന്ന് നേടിയത് 200 മില്യൺ

ജനീവ : ഐക്യരാഷ്ട്ര സഭ ഏർപ്പെടുത്തിയിരിക്കുന്ന കയറ്റുമതി നിരോധനങ്ങൾ മറികടന്ന് ഉത്തര കൊറിയ കയറ്റുമതി നടത്തുന്നുവെന്നും, അതിലൂടെ 2017ൽ ഏകദേശം 200 മില്യൺ ഡോളർ നേടിയെന്നും ഐക്യരാഷ്ട്ര സഭ സ്വതന്ത്ര നിരീക്ഷകരുടെ റിപ്പോർട്ട്.

കൂടാതെ കിം ജോങ് ഭരണകൂടം സിറിയക്കും , മ്യാൻമറിനും ആയുധങ്ങൾ നൽകിയെന്നും റഷ്യ, ചൈന, ദക്ഷിണ കൊറിയ, മലേഷ്യ, വിയറ്റ്നാം ഉൾപ്പെടെയുള്ള തുറമുഖങ്ങളിലേക്ക് വ്യാജരേഖകൾ ഉപയോഗിച്ച് കൽക്കരി കയറ്റുമതി നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിൽ ഉത്തര കൊറിയക്ക് പകരം കൽക്കരി ലഭ്യമാകുന്നത് റഷ്യയും ചൈനയുമാണെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

പ്യോങ്യാങിന്റെ ആണവ, ബാലിസ്റ്റിക് മിസൈൽ പദ്ധതികൾക്ക് ധനസമാഹാരം കുറയ്ക്കുന്നതിനായി ഐക്യരാഷ്ട്ര സഭയുടെ 15 അംഗ കൗൺസിൽ 2006 മുതൽ നിരോധനം ഏർപ്പെടുത്തിയിരുന്നു. കൽക്കരി, ഇരുമ്പ്, ലീഡ്, ടെക്സ്റ്റൈൽസ്, സീഫുഡ് എന്നിവയുടെ കയറ്റുമതിയും,ക്രൂഡ് ഓയിൽ, റിഫൈൻഡ് പെട്രോളിയം ഉത്പന്നങ്ങളുടെ ഇറക്കുമതിയുമാണ് നിരോധനത്തിൽ ഉൾപ്പെടുത്തിയിരുന്നത്.

ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടിനെ സംബന്ധിച്ച ഒരു പ്രതികരണവും ഉത്തര കൊറിയ ഇതുവരെ നടത്തിയിട്ടില്ല. എന്നാൽ ഐക്യരാഷ്ട്രസഭയുടെ ഉപരോധം നടപ്പിലാക്കുന്നതായി ഞങ്ങൾ സഹകരിക്കുന്നുണ്ടെന്ന് റഷ്യയും ചൈനയും ആവർത്തിച്ചു വ്യക്തമാക്കുന്നുണ്ട്.

ഉത്തര കൊറിയ സിറിയയും മ്യാൻമറുമായി നടത്തുന്ന ബാലിസ്റ്റിക് മിസൈൽ സഹകരണത്തിന്റെ അന്വേഷണത്തിലാണ് യുഎൻ സംഘം. 2012 നും 2017 നും ഇടയിൽ ഇതുവരെ അനധികൃതമായി 40 കയറ്റുമതികൾ സിറിയയിലേ സയന്റിഫിക് സ്റ്റഡീസ് ആന്റ് റിസേർച്ച് സെന്റർ ലക്ഷ്യമാക്കി ഉത്തര കൊറിയ നടത്തിയിട്ടുണ്ട്.

ഇത്തരത്തിൽ സിറിയയിലേക്കുള്ള വഴിയിൽ ഉത്തരകൊറിയയുടെ രണ്ട് കപ്പലുകൾ യുഎൻ സംഘം പരിശോധന നടത്തിയിരുന്നു. എന്നാൽ ഇത് ഏത് രാജ്യത്തിലേക്കാണെന്ന് വ്യക്തമാക്കിയിരുന്നില്ല. ഇതിൽ നിന്നും വലിയ അളവിലുള്ള ആസിഡ്-റെസിസ്റ്റന്റ് ടൈൽസാണ് കണ്ടെത്തിയത്. 2013 ൽ രാസായുധം നശിപ്പിക്കുവാൻ സിറിയ തയാറായിരുന്നു. എന്നാൽ ഇപ്പോഴും രഹസ്യമായി രാസായുധങ്ങൾ സൂക്ഷിക്കുകയും , നിർമ്മിക്കുകയും ചെയ്യുന്നതായി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

മ്യാൻമർ ഉത്തരകൊറിയയിൽ നിന്ന് റോക്കറ്റ് ലോഞ്ചറുകളും , ബാലിസ്റ്റിക് മിസൈലുകളും വാങ്ങിയതിന് തെളിവുകൾ ഉണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. എന്നാൽ ഉത്തരകൊറിയയുമായി യാതൊരു തരത്തിലുള്ള ആയുധ ഇടപാടുകൾ മ്യാൻമറിന് ഇല്ലെന്നും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ തീരുമാനങ്ങൾ മ്യാൻമർ അനുസരിക്കുന്നതാന്നെന്നും മ്യാൻമർ യുഎൻ അംബാസിഡർ ഹൗ ദോ സുവാൻ പറഞ്ഞു

2016 ലെ പ്രമേയത്തിൽ ഐക്യരാഷ്ട്രസഭ ഉത്തരകൊറിയയുടെ കൽക്കരി ഉത്പന്നങ്ങളുടെ കയറ്റുമതിയെക്കുറിച്ച് റിപ്പോർട്ട് ചെയ്യണമെന്ന് രാജ്യങ്ങൾക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ ജനുവരി മുതൽ ആഗസ്റ്റ് 5 കാലയളവിൽ റഷ്യ, ചൈന, മലേഷ്യ, വിയറ്റ്നാം എന്നീ രാജ്യങ്ങളിലെ തുറമുഖങ്ങളിൽ 16 കൽക്കരി ഇറക്കുമതികൾ നടന്നു. ഇതിൽ മലേഷ്യ കൗൺസിൽ കമ്മിറ്റിക്ക് മുൻപിൽ ഒരു ഇറക്കുമതി മാത്രം റിപ്പോർട്ട് ചെയ്തു. ശേഷിക്കുന്ന 15 എണ്ണം ഉപരോധ ലംഘനത്തിലൂടെയാണ് നടപ്പാക്കിയത്.

പെട്രോളിയം ഉത്പന്നങ്ങളുടെ വിതരണം ഉത്തരകൊറിയക്ക് നൽകുന്നതിനായി നിരവധി ബഹുരാഷ്ട്ര എണ്ണ കമ്പനികൾ രംഗത്തെത്തിയിട്ടുണ്ട്. ഐക്യരാഷ്ട്രസഭ നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന നിരോധനവും ഉത്തര കൊറിയ മറികടക്കുമെന്നാണ് സ്വതന്ത്ര നിരീക്ഷകരുടെ നിഗമനം.

കഴിഞ്ഞ വർഷം നവംബറിൽ ഉത്തരകൊറിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചിരുന്നു. അന്താരാഷ്ട്ര സമൂഹത്തിന്റെ മുന്നറിയിപ്പും ഐക്യരാഷ്ട്ര സഭയുടെ താക്കീതുകളും മറികടന്നുകൊണ്ടാണ് ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചത്.

ലോകത്ത് മികച്ച ശക്തിയാണ് തങ്ങളെന്ന് തെളിയിക്കാനുള്ള ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ ശ്രമത്തിനുള്ള തെളിവായാണ് ഭരണകൂടം ഇതിനെ കണക്കായിരുന്നത്. എന്നാൽ ലോക രാജ്യങ്ങളുടെ സമ്മർദത്തിൽ ഐക്യരാഷ്ട്ര സഭ ഉത്തര കൊറിയയുടെ പരീക്ഷണങ്ങൾക്കും , വ്യവസായത്തിനും ശക്തമായ ഉപരോധം ഏർപ്പെടുത്തിയിരുന്നു.

നിലവിൽ ഈ ഉപരോധത്തിന്റെ പിടിയിലാണ് കിം ജോങ് ഭരണകുടം. അതേസമയം പെട്രോളിയം ഉൽപന്നങ്ങളുമായി അടുത്തിടെ ഉത്തരകൊറിയൻ കപ്പലുകൾ പിടിക്കുകയുണ്ടായി. അതിനാൽ ഐക്യരാഷ്ട്ര സഭ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം ഇല്ലാതാക്കാൻ ഉത്തർ കൊറിയൻ ഭരണകൂടത്തിന് യുഎൻ തീരുമാനങ്ങളെ അനുസരിക്കാതിരിക്കാൻ കഴിയില്ല.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more