1 GBP = 103.90

മിസൈൽ തൊടുത്ത് വീണ്ടുംവെല്ലുവിളിച്ച് ഉത്തരകൊറിയ

മിസൈൽ തൊടുത്ത് വീണ്ടുംവെല്ലുവിളിച്ച് ഉത്തരകൊറിയ

സോൾ:ഉത്തരകൊറിയ വീണ്ടും ലോകത്തെ വെല്ലുവിളിച്ച് ബാലിസ്റ്രിക് മിസൈൽ പരീക്ഷണം നടത്തി. ആയിരം കിലോമീറ്ററോളം സഞ്ചരിച്ച് ജപ്പാൻ കടലിലാണ് മിസൈൽ പതിച്ചത്. യുഎസ്, ദക്ഷിണ കൊറിയ, ജപ്പാൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരാണ് മിസൈൽ പരീക്ഷണം തിരിച്ചറിഞ്ഞത്. കനത്ത ജാഗ്രതയിലാണ് മൂന്നു രാജ്യങ്ങളും.
പുതിയ മിസൈൽ പരീക്ഷണം ഉത്തരകൊറിയയുടെ മഞ്ഞുകാല സൈനിക പരിശീലനത്തിന്റെ സൂചനയാണെന്നാണ് ജപ്പാൻ കരുതുന്നത്. ഏപ്രിൽ മുതൽ മാസം രണ്ടോ മൂന്നോ തവണ ഉത്തര കൊറിയ മിസൈൽ പരീക്ഷണങ്ങൾ നടത്തിയിരുന്നു. അവസാനം നടത്തിയ മിസൈൽ പരീക്ഷണങ്ങളെല്ലാം ജപ്പാന്റെ മുകളിലൂടെയാണ്.

ഉത്തരകൊറിയയുടെ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ അമേരിക്കൻ നിയന്ത്രണത്തിലുള്ള ഹവായി ദ്വീപുകളിൽ ആണവാക്രമണ മുന്നറിയിപ്പ് സൈറനുകൾ വീണ്ടും ഏർപ്പെടുത്താൻ തീരുമാനമായി. ശീതയുദ്ധകാലത്ത് വ്യോമാക്രമണ മുന്നറിയിപ്പ് നൽകിയിരുന്ന സൈറനുകളാണ് വീണ്ടും പരീക്ഷിക്കുന്നത്.

13,000 കിലോമീറ്റർ റേഞ്ചുള്ള മിസൈലാണ് ഇപ്പോൾ പരീക്ഷിച്ചത്. അമേരിക്കയിലെ എല്ലാ നഗരങ്ങളിലും പ്രഹരിക്കാൻ ഇതിന് കഴിയുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. പുതിയ മിസൈൽ പരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ യു. എൻ രക്ഷാസമിതി അടിയന്തര യോഗം ചേരും. വിഷയം വേണ്ട പോലെ കൈകാര്യം ചെയ്യുമെന്നും സർക്കാരിനും സൈന്യത്തിനും മുന്നറിയിപ്പ് നൽകിയെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more