1 GBP = 103.91

ബ്രെക്സിറ്റ്‌: ലേബർ നേതൃ നിരയിൽ പൊട്ടിത്തെറി; റഫറണ്ടം ആവശ്യപ്പെട്ട് നോർത്ത് ഈസ്റ്റ് എം പിമാർ

ബ്രെക്സിറ്റ്‌: ലേബർ നേതൃ നിരയിൽ പൊട്ടിത്തെറി; റഫറണ്ടം ആവശ്യപ്പെട്ട് നോർത്ത് ഈസ്റ്റ് എം പിമാർ

ലണ്ടൻ: ജെറമി കോർബിന്റെ ബ്രെക്സിറ്റിനോടുള്ള സമീപനത്തിൽ പാർട്ടിയിൽ പൊട്ടിത്തെറി. നോർത്ത് ഈസ്റ്റിൽ നിന്നുള്ള അഞ്ചോളം എം പിമാർ ബ്രെക്സിറ്റ്‌ വിടുതൽ ബില്ലിന് റഫറണ്ടം ആവശ്യപ്പെട്ട് രംഗത്തെത്തി. 2016 ൽ ബ്രെക്സിറ്റിനെ അനുകൂലിച്ച് രംഗത്തെത്തിയ എം പിമാരാണ്, ഇപ്പോൾ ബ്രിട്ടൻ സിംഗിൾ മാർക്കറ്റിൽ തുടരണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ബ്രെക്സിറ്റിന്റെ യഥാർത്ഥ മുഖം ഇപ്പോഴാണ് പുറത്ത് വരുന്നതെന്ന് ഇവർ പറയുന്നു. കോർബിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ നിര ബ്രിട്ടനെ സിംഗിൾ മാർക്കറ്റിൽ നിലനിര്ത്തുന്നതിന് പ്രധാനമന്ത്രി തെരേസാ മെയ്ക്ക് മേൽ സമ്മർദ്ദം ചെലുത്താൻ പരാജയപ്പെട്ടുവെന്നും കൂട്ടിച്ചേർത്ത ഇവർ ബ്രെക്സിറ്റ്‌ വിടുതൽ ബില്ലിന് വോട്ടെടുപ്പ് വേണമെന്ന് വാദിക്കുന്നു.

ബ്രെക്സിറ്റ്‌ തിക്തഫലങ്ങൾ ഏറ്റവുമധികം ബാധിക്കുക നോർത്ത് ഈസ്റ്റ് പ്രദേശങ്ങളെയാകും. കുടുംബങ്ങളുടെ ജീവിത നിലവാരം താറുമാറാക്കുന്ന തരത്തിലാകും ബ്രെക്സിറ്റ്‌ നോർത്ത് ഈസ്റ്റ് പ്രദേശങ്ങളിൽ ബാധിക്കുകയെന്ന് എം പിമാർ കുറ്റപ്പെടുത്തുന്നു. ബ്രെക്സിറ്റ്‌ തിക്തഫലങ്ങൾ ദശാബ്ദങ്ങളോളം നിലനിൽക്കുമെന്നും ഇവർ കരുതുന്നു.

സന്ദർലാന്റിലെ നിസ്സാൻ, ഡർഹാം കൗണ്ടിയിലെ ഹിറ്റാച്ചി, റ്റീസൈഡിലെ കെമിക്കൽ ഫാക്ടറി തുടങ്ങിയവ ആയിരക്കണക്കിന് പേർക്കാണ് ഈ റീജിയനുകളിൽ തൊഴിലുകൾ നൽകുന്നത്. ഇത്തരത്തിലുള്ള വ്യവസായ സ്ഥാപനങ്ങളുടെ ഭാവി ഇയു കസ്റ്റംസ് യൂണിയനിലാണ്. അവിടെ നിന്നും പുറത്തു പോകേണ്ട സ്ഥിതിയുണ്ടായാൽ പതിനായിരക്കണക്കിന് തൊഴിലുകളാകും നഷ്ടമാകുക. മുൻ ഷാഡോ ക്യാബിനറ്റ് മിനിസ്റ്റർ ഓവൻ സ്മിത്ത്, എം പിമാരായ ക്ളൈവ് ലൂയിസ്, റേച്ചൽ മസ്കലേർ, ഡാൻ ബട്ലർ, ടുലിപ് സിദ്ദിഖ് തുടങ്ങിയവരാണ് പാർട്ടിയെ വെല്ലുവിളിച്ച് കലാപക്കൊടിയുയർത്തിയിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more