1 GBP = 100.92
breaking news

നോര്‍ത്ത് ഈസ്റ്റ് എക്ക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷം ന്യൂ കാസിലില്‍ ജനുവരി 8 ഞായറാഴ്ച

നോര്‍ത്ത് ഈസ്റ്റ് എക്ക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷം ന്യൂ കാസിലില്‍ ജനുവരി 8 ഞായറാഴ്ച

സന്ദര്‍ലാന്‍ഡ്: കേരളത്തിലെ വിവിധ ക്രൈസ്തവസമൂഹങ്ങളുടെ നേതൃത്വത്തില്‍ വര്‍ഷം തോറും നടത്തിവരാറുള്ള എക്ക്യുമെനിക്കല്‍ ക്രിസ്മസ് കരോള്‍ സംഗീത സന്ധ്യ ഈ വര്‍ഷം ജനുവരി 8 ഞായറാഴ്ച വൈകുന്നേരം 5ന് ന്യൂ കാസില്‍ സെ, ജെയിംസ് & സെ. ബേസില്‍ ചര്‍ച് ഹാളില്‍ വച്ച് വിശിഷ്ട വ്യക്തികളുടെ മഹനീയ സാന്നിധ്യത്തില്‍ തുടക്കമാകുന്നു. ക്രൈസ്തവ വിശ്വാസവും പൈതൃകവും മുറുകെ പിടിച്ചു കൊണ്ടു, തങ്ങള്‍ക്കു കിട്ടിയ വിശ്വാസ്സദീപത്തെ വരും തലമുറയ്ക്ക് കൈമാറാനും അതനുസരിച്ച് ജീവിക്കാനും വെമ്പുന്ന മലയാളി ക്രൈസ്തവര്‍, സ്‌നേഹത്തിന്റെ ക്രിസ്മസ് സന്ദേശം സഹോദരങ്ങള്‍ക്ക് കൈമാറാനുള്ള എളിയ സംരംഭത്തില്‍ കത്തോലിക്ക, ഓര്‍ത്തഡോക്ള്‍സ്, ജാക്കോബൈറ്റ് , മാര്‍ത്തോമ സഭകളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമാകും. വിവിധ സഭകളുടെ വൈദീക ശ്രേഷ്ഠന്മാരും മറ്റു വിശിഷ്ട അതിഥികളും സാക്ഷ്യം വഹിക്കുന്ന ചടങ്ങില്‍ നോര്‍ത്ത് ഈസ്റ്റിലെ മലയാളികളുടെ ശൈത്യകാല സമ്മേളനമാകുമെന്ന് പ്രതീക്ഷിക്കുന്നു. ക്രിസ്തീയ സ്‌നേഹത്തിന്റെ ചൈതന്യം മറ്റുള്ളവരില്‍ എത്തിക്കാനുള്ള എളിയ ശ്രമത്തിനു സമൂഹത്തിന്റെ നാന വിഭാഗങ്ങളില്‍ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഇതൊരു വലിയ തുടക്കത്തിന്റെ ചെറിയ ആരംഭമാകെട്ടെയെന്നു ഇതിന്റെ സംഘാടകര്‍ ആശിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 07886842190, 07940359673
സംഗമ വേദി : St James & St Basil Church Hall , Fenham, Wingrove Road North,Newcastle upon Tyne. NE4 9EJ

Post Your Comments Here ( Click here for malayalam )

Press Esc to close
show more