1 GBP =
breaking news

നോർത്ത് ഈസ്റ്റ് എക്ക്യുമെനിക്കൽ ക്രിസ്മസ് ആഘോഷം ന്യൂ കാസിലിൽ ജനുവരി 7 ഞായറാഴ്ച; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ…..

നോർത്ത് ഈസ്റ്റ് എക്ക്യുമെനിക്കൽ ക്രിസ്മസ് ആഘോഷം ന്യൂ കാസിലിൽ ജനുവരി 7 ഞായറാഴ്ച; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ…..

മാത്യു ജോസഫ്
സന്ദർലാൻഡ്: കേരളത്തിലെ വിവിധ ക്രൈസ്തവസമൂഹങ്ങളുടെ നേതൃത്വത്തിൽ വർഷം തോറും നടത്തിവരാറുള്ള എക്ക്യുമെനിക്കൽ ക്രിസ്മസ് കരോൾ സംഗീത സന്ധ്യ ഈ വർഷം ജനുവരി 7 ഞായറാഴ്ച വൈകുന്നേരം 5.00 ന് ന്യൂകാസിൽ സെ, ജെയിംസ് & സെ. ബേസിൽ ചർച്ച് ഹാളിൽ വെച്ച് വിശിഷ്ട വ്യക്തികളുടെ മഹനീയ സാന്നിധ്യത്തിൽ തുടക്കമാകുന്നു . ക്രൈസ്തവ വിശ്വാസവും പൈതൃകവും മുറുകെ പിടിച്ചുകൊണ്ടു , തങ്ങൾക്കു കിട്ടിയ വിശ്വാസദീപത്തെ വരും തലമുറയ്ക്ക് കൈമാറാനും അതനുസരിച്ച് ജീവിക്കാനും വെമ്പുന്ന മലയാളി ക്രൈസ്തവർ, സ്നേഹത്തിന്റെ ക്രിസ്മസ് സന്ദേശം സഹോദരങ്ങൾക്ക് കൈമാറാനുള്ള എളിയ സംരംഭത്തിൽ കത്തോലിക്ക ,ഓർത്തഡോൿസ്‌ , ജാക്കോബൈറ്റ് , മാർത്തോമ സഭകളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമാകും. വിവിധ സഭകളുടെ വൈദീക ശ്രേഷ്ഠന്മാരും മറ്റു വിശിഷ്ട അതിഥികളും സാക്ഷ്യം വഹിക്കുന്ന ചടങ്ങിൽ നോർത്ത് ഈസ്റ്റിലെ മലയാളികളുടെ ശൈത്യകാല സമ്മേളനമാകുമെന്ന് പ്രതീക്ഷിക്കുന്നു . ഇത്തവണ പതിവിനു വിഭിന്നമായി ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി കൊണ്ട്, കരോൾ ആഘോഷത്തിൽ നിന്നും കിട്ടുന്ന വരുമാനം സമൂഹത്തിലെ അശരണരായവർക്കു കൈത്താങ്ങാകാൻ ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്നു. ക്രിസ്തീയ സ്നേഹത്തിന്റെ ചൈതന്യം മറ്റുള്ളവരിൽ എത്തിക്കാനുള്ള എളിയ ശ്രമത്തിനു സമൂഹത്തിന്റെ നാന വിഭാഗങ്ങളിൽ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത് . ഇതൊരു വലിയ തുടക്കത്തിന്റെ ചെറിയ ആരംഭമാകെട്ടെയെന്നു ഇതിന്റെ സംഘാടകർ ആശിക്കുന്നു.

ഈ സ്നേഹ സംഗമത്തിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു .

കൂടുതൽ വിവരങ്ങൾക്ക് : ജോസി : 07947947523

സംഗമ വേദി : St James & St Basil Church Hall , Fenham, Wingrove Road

North,Newcastle upon Tyne. NE4 9EJ

Post Your Comments Here ( Click here for malayalam )

Press Esc to close
show more