1 GBP = 103.12

നോർത്ത് ഈസ്റ് എക്ക്യുമെനിക്കൽ ക്രിസ്മസ് കരോൾ സന്ധ്യ സന്ദർലാണ്ടിൽ ജനുവരി 8 ഞായറാഴ്ച

നോർത്ത് ഈസ്റ് എക്ക്യുമെനിക്കൽ ക്രിസ്മസ് കരോൾ സന്ധ്യ സന്ദർലാണ്ടിൽ ജനുവരി 8 ഞായറാഴ്ച

മാത്യു ജോസഫ്

സന്ദർലാൻഡ് : കോവിഡ് മഹാമാരി മൂലം തടസ്സപ്പെട്ട എക്യൂമെനിക്കൽ ക്രിസ്തുമസ് കരോൾ ഗാനസന്ധ്യ ഈ വര്ഷം നടത്തപ്പെടുന്നു. സണ്ടർലൻഡ് സെ. ജോസഫ്‌സ് ദേവാലയത്തിൽ വെച്ച് , ജനുവരി 8 ഞായറാഴ്ച വൈകുന്നേരം 5 മണിമുതൽ ആരംഭിക്കുന്ന സംഗീതനിശയിൽ നോർത്ത് ഈസ്റ്റിലെ വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങൾ പങ്കെടുക്കുന്നു. ക്രൈസ്തവ വിശ്വാസവും പൈതൃകവും മുറുകെ പിടിച്ചുകൊണ്ടു, തങ്ങൾക്കു കിട്ടിയ വിശ്വാസ്സദീപത്തെ വരും തലമുറയ്ക്ക് കൈമാറാനും അതനുസരിച്ച് ജീവിക്കാനും വെമ്പുന്ന മലയാളി ക്രൈസ്തവർ, സ്നേഹത്തിന്റെ ക്രിസ്മസ് സന്ദേശം സഹോധരങ്ങൾക്ക് കൈമാറാനുള്ള എളിയ സംരംഭത്തിൽ കത്തോലിക്ക, ഓർത്തഡോൿസ്‌, ജാക്കോബൈറ്റ്, മാര്ത്തോമ സഭകളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമാകും.

വിവിധ സഭകളുടെ വൈദീക സ്രേഷ്ട്ടന്മാരും മറ്റു വിശിഷ്ട അഥിതികളും സാക്ഷ്യം വഹിക്കുന്ന ചടങ്ങിൽ നോര്ത്ത് ഈസ്റ്റിലെ മലയാളികളുടെ ശൈത്യകാല സമ്മേളനമാകുമെന്ന് പ്രതീക്ഷിക്കുന്നു, ഈ ഉദ്യമത്തിൽ നിന്നും ലഭിക്കുന്ന സംഭാവനകൾ വിൻസെന്റ് ഡീപോൾ നേതൃത്വം നൽകുന്ന സുഡാൻ ബേബി ഫീഡിങ് പ്രോഗ്രാമിന് നൽകുന്നു.

ക്രിസ്തീയ സ്നേഹത്തിന്റെ ചൈതന്യം മറ്റുള്ളവരിൽ എത്തിക്കാനുള്ള എളിയ ശ്രമത്തിനു സമൂഹത്തിന്റെ നാന വിഭാഗങ്ങളിൽ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത് . ഇതൊരു വലിയ തുടക്കത്തിന്റെ ചെറിയ ആരംഭമാകെട്ടെയെന്നു ഇതിന്റെ സംഘാടകർ ആശിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് : 07590516672
സംഗമ വേദി : St. Josephs’ Church, Millfield, Sunderland. SR4 6HS

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more